Image

ഡാളസ്സില്‍ സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ 31(വെള്ളി) മുതല്‍ ആഗസ്റ്റ് 2( ഞായര്‍) വരെ

ഷാജി രാമപുരം Published on 31 July, 2015
ഡാളസ്സില്‍ സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ 31(വെള്ളി) മുതല്‍ ആഗസ്റ്റ് 2( ഞായര്‍) വരെ
ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനെട്ടാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ 31 വെള്ളി മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു.

മാരാമണ്‍ കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകനായ റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് വെള്ളി മുതല്‍ ശനിയാഴ്ച വരെയുള്ള യോഗത്തിലും, മാര്‍ത്തോമ സഭയിലെ വികാരി ജനറാളും, കോട്ടയം വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും ആയ വെരി റവ.ഡോ.കെ.ജി.പോത്തന്‍ ഞായറാഴ്ചത്തെ യോഗത്തിലും മുഖ്യ പ്രഭാഷണം നടത്തും.

ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോഫ്‌ളെക്‌സ് ഏരിയായില്‍ ഉള്ള ഏകദേശം ഇരുപത്തഞ്ചോളം വരുന്ന വിവിധ സഭാ വിഭാഗത്തില്‍പെട്ട ഇടവകകളില്‍ നിന്നും പ്രതിനിധാനം ചെയ്യുന്ന 50 അംഗങ്ങള്‍ അടങ്ങുന്ന ഗായകസംഘം കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷകം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

റവ.സാം മാത്യു(പ്രസിഡന്റ്), റവ.പി.സി.സജി(വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍(ജനറല്‍ സെക്രട്ടറി), നിബു തോമസ്(ട്രഷറര്‍), ജോണ്‍ തോമസ്(ക്വയര്‍ ലീഡര്‍), മെര്‍വിന്‍ എബ്രഹാം(യൂത്ത് കോര്‍ഡിനേറ്റര്‍), റവ.ഫാ.രാജു ദാനിയേല്‍. റവ.ഫാ.റെന്‍ജന്‍ റോയി മാത്യു, റവ.ഫാ.പോള്‍ തോട്ടക്കാട്ട്, റവ.നൈനാന്‍ ജെയിക്കബ്, റവ.ഫാ.ജോസഫ് നെടുമാന്‍കുഴിയില്‍, റവ.പാ.മാത്യു മേലേടം, ഷിജു എബ്രഹാം, വര്‍ഗീസ് മാത്യു, ഷാജി രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ് ജോണ്‍, എബ്രഹാം തോമസ്, ബേബി പുന്നൂസ് എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ നടത്തപ്പെടുന്നത്.

എക്യൂമെനിക്കല്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 1 ന്(ശനിയാഴ്ച)വൈകീട്ട് 5 മണി മുതല്‍ 6 മണി വരെ പ്രത്യേക സമ്മേളനം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസവും വൈകീട്ട് 6 മുതല്‍ 9 വരെ ആണ് യോഗങ്ങള്‍.

ഡാളസ്സില്‍ സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ 31(വെള്ളി) മുതല്‍ ആഗസ്റ്റ് 2( ഞായര്‍) വരെഡാളസ്സില്‍ സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ 31(വെള്ളി) മുതല്‍ ആഗസ്റ്റ് 2( ഞായര്‍) വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക