Image

സുബ്രതോ കപ്പ്, ജേതാക്കള്‍ക്ക് സ്വീകരണം

ബഷീര്‍ അഹമ്മദ്‌ Published on 31 July, 2015
സുബ്രതോ കപ്പ്, ജേതാക്കള്‍ക്ക് സ്വീകരണം
കോഴിക്കോട് : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സുബ്രതോ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പതിനാല് വയസ്സില്‍ താഴെ വിഭാഗത്തില്‍ വിജയികളായ ഫാറൂല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ ടീമിന് സ്വീകരണം നല്‍കി. ഇന്‍രോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വീകരണ പരിപാടി കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍  ഉദ്ഘാടനം ചെയ്തു. വിജയികളായ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഉപഹാരം നല്‍കി.

റവന്യൂ ജില്ലാ സ്‌ക്കൂള്‍ ഗെയിംസ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സെക്രട്ടറി എ.കെ.മുഹമ്മദ് അഷറഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജി. മത്തായി, പി.അശോകന്‍, എ.മുസ്തഫ, പി.എച്ച് അബ്ദുള്‍ മജീദ്, മുഹമ്മദ് ഐ. സലഫിയ, എന്‍.കെ.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.



സുബ്രതോ കപ്പ്, ജേതാക്കള്‍ക്ക് സ്വീകരണം
Join WhatsApp News
s 2015-10-26 02:13:13
vartha full
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക