Image

ന്യൂജേഴ്‌സി പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്‌സ്‌കേപ്പേഴ്‌സ്! (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 31 July, 2015
ന്യൂജേഴ്‌സി പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്‌സ്‌കേപ്പേഴ്‌സ്! (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: ജേഴ്‌സി സിറ്റിയിലെ ലിബര്‍ട്ടി സ്റ്റേറ്റ് പാര്‍ക്കില്‍ ജോലിക്കായി പത്ത് പുതിയ ലാന്‍ഡ്‌സ്‌കേപ്പേഴ്‌സ് കൂടി. അതും വി ഐ പികള്‍. ഇവരാരെന്നോ?.....ഒരു പറ്റം ആടുകള്‍. അവരാണിവിടുത്തെ വി ഐ പി ജോലിക്കാര്‍.  പോയ്‌സണ്‍ ഐവി, മള്‍ബറി തുടങ്ങിയ ചെടികളെ രണ്ട് ഏക്കര്‍ വരുന്ന തോട്ടത്തില്‍ നിന്ന് തുടച്ചുനീക്കുന്നതിനുദ്ദേശിച്ചാണ് ഈ ആടുകളെ രംഗത്തിറക്കിയിരിക്കുന്നത്. നേച്ചര്‍ ഇന്റര്‍പ്രറ്റീവ് സെന്ററിനടുത്തുള്ള പാര്‍ക്കിലേക്ക് കഴിഞ്ഞ മേയ് മുതലാണ് ആടുകളുടെ സേവനം ലഭ്യമാക്കിയത്. 
''ഒരു പൈലറ്റ് പ്രോജക്ടായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.'' ഫ്രണ്ട്‌സ് ഓഫ്  ലിബര്‍ട്ടി സ്റ്റേറ്റ് പാര്‍ക്കിന്റെ പ്രസിഡന്റ് സാം പേഴ്‌സിന്‍ പറഞ്ഞു.
 ആടുകളുടെ സേവനം അടുത്തവര്‍ഷവും ലഭ്യമാക്കണോയെന്ന കാര്യം  ഈ സീസണ്‍ കഴിഞ്ഞ് തീരുമാനിക്കും. എന്തായാലും ഈ ആടുകളാണ്  പാര്‍ക്കിന്റെ ഇപ്പോഴത്തെ ആകര്‍ഷണം. നേച്ചര്‍ ഇന്റര്‍പ്രറ്റീവ് സെന്ററിനടുത്തുള്ള പാര്‍ക്കിലേക്ക്  സന്ദര്‍ശകരെ സ്വാഗതം ചെയ്ത് പേഴ്‌സിന്‍ പറയുന്നു. 

പ്രത്യേക സ്ഥലങ്ങളിലെ ആവശ്യമില്ലാത്ത പുല്‍ച്ചെടികളും വിഷച്ചെടികളും മറ്റും നീക്കാനാണ് ആടുകളുടെ  സേവനം പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കീടനാശിനികളും   മറ്റും ഉപയോഗിക്കുന്നതിലും ഏറെ ഫലപ്രദമാണീ രീതി. പോയ്‌സണ്‍ ഐവി പോലുള്ള വിഷച്ചെടികളും മറ്റും ഭക്ഷിക്കുന്നതിനാല്‍  ആടുകളെ തൊട്ട് നോക്കുകയോ അവയ്ക്ക് തീറ്റി നല്‍കുകയോ ചെയ്യരുതെന്ന് സന്ദര്‍ശകര്‍ക്ക് നിര്‍ദേശമുണ്ട്. 

''ഈ ആടുകള്‍  എല്ലാം വാരിവലിച്ചുതിന്നും. അവ കരുതുന്നു അവയൊക്കെ വളരെ രുചികരമാണന്ന്.'' പേഴ്‌സിന്‍ പറയുന്നു. ഇതാദ്യമായല്ല, ആടുകളെ പുല്ലുകള്‍ വൃത്തിയാക്കാനുപയോഗിക്കുന്നത്. ജേഴ്‌സി സിറ്റിയിലും ന്യൂവാര്‍ക്ക് അവന്യുവിലെ ഹാര്‍സിമസ് സെമിത്തേരിയിലും പുല്ലും ചെടികളും വൃത്തിയാക്കാന്‍ ആടുകളെ കഴിഞ്ഞവര്‍ഷവും ഉപയോഗിച്ചിരുന്നു. സെമിത്തേരിയില്‍ സന്ദര്‍ശകര്‍ക്ക് ആടുകളെ ഫീഡ് മെഷീനിലൂടെ തീറ്റാന്‍ സൗകര്യമുണ്ട്. ന്യൂയോര്‍ക്ക് റിനെബെക്കിലെ ഗ്രീന്‍ ഗോട്ട് കമ്പനിയില്‍ നിന്ന് വാടകയ്‌ക്കെടുത്തതാണ് ആടുകളെ. പരിസ്ഥിതിക്ക് ദോഷകരമായ പുല്‍ച്ചെടികള്‍ നീക്കുന്നതില്‍ സ്‌പെഷലൈസ് ചെയ്ത കമ്പനിയാണ്  ഗ്രീന്‍ ഗോട്ട്. ആടുകള്‍ പണിതീര്‍ത്ത് മാറിയാല്‍ പിന്നെ ഒരു പ്രൊഫഷണല്‍ ലാന്‍ഡ്‌സ്‌കേപ്പര്‍, പ്രദേശത്തുനിന്ന് കുറ്റികളും മറ്റും നീക്കി സ്ഥലം വൃത്തിയാക്കും. പരിസ്ഥിതിക്ക് അനുയോജ്യമായ വിധത്തില്‍ വീണ്ടും നല്ല ചെടികളും മറ്റും വച്ചുപിടിപ്പിക്കും. ദേശാടനപക്ഷികള്‍ക്കും പ്രദേശത്തെ വന്യമൃഗങ്ങള്‍ക്കും ആവാസസ്ഥാനമായ പാര്‍ക്കില്‍ ആടുകളുടെ സേവനം സെപ്റ്റംബര്‍ വരെ ലഭ്യമാകും.

ന്യൂജേഴ്‌സി പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്‌സ്‌കേപ്പേഴ്‌സ്! (ജോര്‍ജ് തുമ്പയില്‍)ന്യൂജേഴ്‌സി പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്‌സ്‌കേപ്പേഴ്‌സ്! (ജോര്‍ജ് തുമ്പയില്‍)ന്യൂജേഴ്‌സി പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്‌സ്‌കേപ്പേഴ്‌സ്! (ജോര്‍ജ് തുമ്പയില്‍)ന്യൂജേഴ്‌സി പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്‌സ്‌കേപ്പേഴ്‌സ്! (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
പാഷാണം 2015-07-31 12:18:24
ആടുകളെ നിങ്ങള്‍ ജാഗറുകര്‍ ആയിരിക്കുക . എന്തെന്നാല്‍  NY , NJ എന്നിവടങ്ങളില്‍  ദാരാളം  കൂതറ  പാര്‍ടികള്‍ ഉണ്ട് . പാതിരി , ഉപദേശി ,മുട്ടാടുകള്‍ - ഇവര്‍ ഭാരിയയെ പണിക്കു വിട്ടിട്ടു  വീട്ടില്‍ ഇരിക്കുന്നു - എല്ലാറ്റിലും പുലി  മലയാളികള്‍ . അതിനാല്‍ ആടുകളെ നിങ്ങള്‍ ഉണര്‍ന്നു നടക്കുക . ഉറങ്ങുബോള്‍  ഒരു കണ്ണ് തുറന്നു ഇരിക്കണം .
 നാരദന്‍ പറഞ്ഞപോള്‍  സ്റ്റേജില്‍ കാണാം .
ജൂതാസ് 2015-07-31 12:44:39
 പാതിരി , ഉപദേശി ,മുട്ടാടുകള്‍ -     എന്നീ ഇടയന്മാർക്കായി നമ്മൾക്ക് ഒരു അന്ത്യ അത്താഴം ഒരുക്കാം പാഷാണമേ.  അഹാരത്തിനകത്ത് പാഷാണം കേറി ഒളിച്ചിരിക്കണം.  ഇന്ന് രാത്രി നമ്മൾക്ക് ഇവന്മാരെ വെട്ടണം. ആടുകൾ ചിതറട്ടെ. ചങ്ങല പൊട്ടിച്ചു ചിതറട്ടെ. എന്റെ അവതാരം അടിമകൾക്ക് സ്വാതന്ത്ര്യം നകനായിട്ടായിരുന്നു . പക്ഷേ അവർ എന്നെ തല്ലികൊന്നു കെട്ടി തൂക്കി.  പക്ഷെ ഞാൻ മരിച്ചിട്ടില്ല ഇവിടെയുണ്ട്.. 
നാരദന്‍ 2015-07-31 08:15:56
ആടിന്  വട കൊടുക്കരുത്  എന്നു കൂടി  ബോര്‍ഡില്‍ എഴുതണം . Oct  മുതല്‍  march വരെ ഉള്ള തണുപ്പ് കാലം  ആടുകള്‍  മലയാളി  സംഗടനകളില്‍  പ്രവര്‍ത്തിക്കുന്നത്  ആയിരിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക