Image

ഫോമാ കണ്‍വന്‍ഷന്‍: നൂതന സംരംഭങ്ങള്‍, കര്‍മ്മപരിപാടികള്‍

ആശ എസ്. പണിക്കര്‍ Published on 30 July, 2015
ഫോമാ കണ്‍വന്‍ഷന്‍: നൂതന സംരംഭങ്ങള്‍, കര്‍മ്മപരിപാടികള്‍
തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററിനു ഔട്ട് പേഷന്റ് വിഭാഗം പണിതു നല്‍കാനുള്ള സുപ്രധാന നടപടിക്കു പുറമെ കേരളത്തിനും പ്രവാസികള്‍ക്കും പ്രയോജനകരമായ വിഷയങ്ങളെപ്പറ്റിയുള്ള സെമിനാറുകളും ഫോമായൂടെ കേരള കണ്‍വന്‍ഷന്‍ വ്യത്യസ്ഥമാക്കുമെന്നു ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. വീശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.
അമേരിക്കയില്‍ നിനും കേരളത്തില്‍ നിന്നുമുള്ള ഒട്ടേറെ പേര്‍ ശനിയാഴ്ച മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന കണ്‍ വന്‍ഷനില്‍ പങ്കെടുക്കും.

വൈകീട്ട് അത്താഴ വിരുന്നിനു ഗസല്‍ നൈറ്റും ഉണ്ടാകുമെന്നു 
ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി, വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍, ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ്, പി. ആര്‍.ഓ ജോസ് ഏബ്രഹാം, ന്യുസ് ടീം ചെയര്‍ വിനോദ് ഡേവിഡ് കൊണ്ടൂര്‍, കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ജേക്കബ് തോമസ്, ജനറല്‍ കണ്‍ വീനര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ ജോ. കണ്‍വീനര്‍ അഡ്വ. ഷിബു മണല എന്നിവര്‍ പറഞ്ഞു.

സമ്മേളനത്തിന്റെ വിവരങ്ങളും ഫോമായൂടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളും അവര്‍ വിവരിച്ചു
വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വന്‍ഷന്‍ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിടന്റ്‌റ് വി മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.
ചലച്ചിത്ര താരങ്ങളായ മധു, നരേന്‍, ദിനേശ് പണിക്കര്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിനു മാറ്റുകൂട്ടും.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെസി ജോസഫ്, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ കെ മുരളീധരന്‍, ടിഎം തോമസ ്‌ഐസക്, വിഡി സതീശന്‍, ആന്റണി രാജു, മോന്‍സ് ജോസഫ്, എപി അബ്ദുള്ളക്കുട്ടി എന്നിവരും എംപിമാരായ പിജെ കുര്യന്‍, ജോസ് കെ മാണി എന്‍കെ പ്രേമചന്ദ്രന്‍, ശശി തരൂര്‍ എന്നിവരും ചടങ്ങിനെത്തും.

രാവിലെ പതിനൊന്നിന് കേരളത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലനത്തില്‍ പ്രവാസിയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവാസികാര്യ മന്ത്രി കെസി ജോസഫ് പങ്കെടുക്കുന്ന സിമ്പോസിയം. വേള്‍ഡ് മലയാളി ക്ണ്‍സിലും ഫോമയും ചേര്‍ന്ന് പ്രവാസിയുടെ സ്വത്ത് സംരക്ഷണം എന്ന വിഷയം അവതരിപ്പിക്കും. ഡോ. ബീന ഐപിഎസ്, അഡ്വ. ജെസ്സി കുര്യന്‍ എന്നിവര്‍പങ്കെടുക്കും. നടന്‍മധു, പി വിജയന്‍ ഐപിഎസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

മൂന്നു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
2008-ല്‍ ശശിധരന്‍നായര്‍, അനിയന്‍ ജോര്‍ജ്, എംജി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടന നിരവധി ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ അന്നേ സ്ഥാനം പിടിച്ചിരുന്നു-അവര്‍ ചൂണ്ടിക്കാട്ടി.2008-2010 കാലയളവില്‍ ജോണ്‍ ടൈറ്റസ്, ജോണ്‍ സി വര്‍ഗീസ്, ജോസഫ് ഓസോ എന്നിവരിലെക്ക് നേതൃത്വം മാറിയപ്പോള്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കും വ്യപിപ്പിച്ചു. 37 നിര്‍ധന കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കിയത് ഈ കാലയളവിലാണ്. തോമസ് ഔലിയാം കുന്നിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ്, വീല്‍ചെയര്‍ വിതരണം, സ്‌കൂളുകളില്‍ യൂണിഫോം വിതരണം തുടങ്ങിയവ കേരളത്തില്‍ നടത്തി. 2010 ല്‍ അമേരിക്കയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ലാസ് വെഗാസില്‍ നടത്തിയ ഫോമയുടെ രണ്ടാമത് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ മികച്ചതായിരുന്നു.

2010 2012 ല്‍ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയ്ക്ക് പുതിയൊരു ദിശാബോധം ഉണ്ടാക്കാന്‍ കഴിഞ്ഞു.സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ കേരളത്തിലെ പ്രൊഫഷണല്‍ കുട്ടികളിലേക്ക് എത്തിക്കുവാന്‍ കഴിയുന്ന തരത്തില്‍ ബ്രിഡ്ജിങ്ങ് ഓഫ് മൈന്‍ഡ് എന്ന നൂതന പരിപാടിക്ക് തുടക്കം കുറിച്ചു. അമേരിക്കയിലെ വിവിധ പ്രൊഫഷനല്‍ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ട് വരാന്‍ വേണ്ടിപ്രൊഫഷനല്‍ സമ്മിറ്റ് എന്ന പരിപാടിക്ക് തുടക്കം കുറിച്ചതും ഈ കാലയളവിലാണ്.

മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസം നല്‍കുന്നതിനു ഗ്രാന്‍ഡ്കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും ഈ കാലയളവില്‍ സാധിച്ചു. ഈ നേതൃത്വത്തിന്റെ കീഴിലാണ് ആദ്യമായി കപ്പലില്‍ ഒരു കണ്‍വന്‍ഷന്‍ നടന്നത്. 2012 ലെ ക്രൂസ് കണ്‍വന്‍ഷന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല.

2012-14 ല്‍സംഘടനയുടെ അമരത്ത് ജോര്‍ജ് മാത്യു, ഗ്ലാഡ്‌സന്‍ വര്‍ഗീസ്, വര്‍ഗീസ ്ഫിലിപ് എന്നിവര്‍ എത്തിയപ്പോള്‍ ആണ് ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള വിദ്യാഭ്യാസ കാരാറിനു രൂപം കൊണ്ടത്. ബാബു തെക്കേക്കരയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അതിനു പൂര്‍ണത ഉണ്ടാകുകയും മലയാളികള്‍ക്ക് 15 ശതമാനം ഡിസ്‌ക്ണ്ട് നിരക്കില്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ അവസരം ഉണ്ടാക്കുകയും ചെയ്തതു. മൂവായിരത്തില്‍പരം വിദ്യാര്‍ഥികള്‍ക്ക് ഈ കരാറുകൊണ്ട് ഗുണവും ഉണ്ടായി. പ്രഫഷണല്‍ സമ്മിറ്റിനെ പിന്തുടര്‍ന്നു ഇളംതലമുറക്കാര്‍ക്ക് വേണ്ടി യങ്ങ് പ്രഫഷണല്‍ സമ്മിറ്റ് നടത്തിയത് ഈ കാലയളവിലാണ്. വൈസ് പ്രസിഡന്റ്‌റ് ആയിരുന്ന രാജു ഫിലിപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നൂറു തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായവും ഓണ്‍ലൈന്‍ മലയാളം സ്‌കൂളും തുടങ്ങി. നാലാമത് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ഫിലാദല്‍ഫിയില്‍വച്ച് 2014 ല്‍ ഇവരുടെ നേതൃത്വത്തില്‍ നടന്നു.

2014ല്‍ ആനന്ദന്‍ നിരവേല്‍- ഷാജി എഡ്വേര്‍ഡ്, ജോയ് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഫോമ കഴിഞ്ഞ കാലഘട്ടങ്ങളെക്കാള്‍ ഒരുപടികൂടി കടന്നു ചിന്തിക്കുകയുണ്ടായി. ഈ നേതൃത്വത്തിന്റെ കേരളാ കണ്‍വന്‍ഷന്റെ ഭാഗമായി ജനോപകാര പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തത്.

സമ്മര്‍ ടു കേരള- അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്ക് കൃത്യമായ ദിശാബോധം  സൃഷ്ടിക്കുന്നതിനും തങ്ങളുടെ സംസ്‌കാരത്തെ കുറിച്ച് പഠിക്കുന്നതിനും വേണ്ടി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണിത്. ആദ്യമായാണ് ഫോമ ഈ സംരംഭം ആവിഷ്‌കരിക്കുന്നത്. വൈസ് പ്രസിടന്റ്‌റ് വിന്‍സന്‍ പാലത്തിങ്കലിന്റെ  നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതിയില്‍14 നും 20 നും ഇടയില്‍
പ്രായമുള്ള 10 കുട്ടികളുമായാണ് തുടക്കം.

പ്രവാസി പ്രോപര്‍ട്ടി പ്രൊട്ടക്ഷന്‍- ആഗോള സംഘടനയായ വേള്‍ഡ് മലയാളി ക്ണ്‍സിലുമായി ചേര്‍ന്നു പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുക്കളുടെ സംരക്ഷണത്തിനു നിയമ പരിഷ്‌കരണത്തിനു വേണ്ടി
ശക്തമായ ഒരു മുന്നേറ്റം നടത്തുന്നു. സേവി മാത്യുവിന്റെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ പാനല്‍ ഡിസ്‌കഷനും മുഖ്യമന്ത്രിക്ക് ഒരു മേമ്മോറാണ്ടം നല്‍കുവാനും തീരുമാനം ഉണ്ട്.

ആദരികുന്ന പ്രമുഖ വ്യക്തികള്‍:
പി വിജയന്‍ ഐപിഎസ്:എക്‌സലന്‍സ് ഇന്‍സര്‍വീസ്
നടന്‍ മധു: സിനിമയിലെ സമഗ്ര സംഭാവന
റോയ് ജോണ്‍മാത്യു: ബിസിനസ്മാന്‍ അവാര്‍ഡ്
പോള്‍ കൊട്ടംചെരില്‍: കര്‍മ ശ്രീ അവാര്‍ഡ്
കൊല്ലം ബീച്ച് റിട്രീറ്റ് റിസോര്‍ട്ട് ഹോട്ടിലിയര്‍ അവാര്‍ഡ്

മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ് എന്നിവരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പൊന്നാട നല്‍കി ആദരിക്കും.

പ്രമുഖ ഗസല്‍ ഗായകനായ രഘുറാം കൃഷ്ണന്റെ ഗസല്‍ സന്ധ്യയാണ് വൈകീട്ടത്തെ പ്രധാന ആകര്‍ഷണം.അദ്ദേഹത്തോടൊപ്പം ജഴ്‌സന്‍ ആന്റണി, ആരിലോ ഡിക്രൂസ, ജിത്തു ഉമ്മന്‍, രാജേഷ് ചേര്‍ത്തല, ബിജു പിഡി, തുടങ്ങിയവരും പങ്കെടുക്കും.
ഫോമാ കണ്‍വന്‍ഷന്‍: നൂതന സംരംഭങ്ങള്‍, കര്‍മ്മപരിപാടികള്‍ഫോമാ കണ്‍വന്‍ഷന്‍: നൂതന സംരംഭങ്ങള്‍, കര്‍മ്മപരിപാടികള്‍ഫോമാ കണ്‍വന്‍ഷന്‍: നൂതന സംരംഭങ്ങള്‍, കര്‍മ്മപരിപാടികള്‍ഫോമാ കണ്‍വന്‍ഷന്‍: നൂതന സംരംഭങ്ങള്‍, കര്‍മ്മപരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക