Image

അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)

Published on 01 August, 2015
അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)
കൊളോണിയല്‍ അമേരിക്കയുടെ കാലത്ത് കറുത്തവരായ ആഫ്രിക്കന്‍ അമേരിയ്ക്കരെ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ക്കൂടിയുള്ള വാണിജ്യോത്ഭന്നങ്ങളിലൊന്നായി അന്നത്തെ വെളുത്ത വര്‍ഗക്കാരായവര്‍ കരുതിയിരുന്നു. കന്നുകാലികളെയും ആടുമാടുകളെയും വില്ക്കുന്ന മാതിരി അടിമ വ്യാപാരത്തില്‍ക്കൂടി വിലപേശലുമുണ്ടായിരുന്നു. ആരോഗ്യമുള്ള അടിമകള്‍ക്ക് കൂടുതല്‍ വിലയും നല്കണമായിരുന്നു. അതിശൈത്യവും കഠിന കാലാവസ്ഥകളും സഹിച്ച് പാക്കപ്പല്‍ നിറയെ തിക്കിനിറച്ചുകൊണ്ട് അടിമകളെ അമേരിക്കന്‍ തീരത്ത് കൊണ്ടു വന്നിരുന്നു. മാസങ്ങളോളമെടുക്കുന്ന കപ്പലുകളുടെ യാത്രാ ദൈര്‍ഘ്യവും കാലാവസ്തയുടെ മാറ്റങ്ങളും കാരണം മില്ല്യന്‍ കണക്കിന് ആഫ്രിക്കക്കാര്‍ക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

ദേശീയ റെഡ് ഇന്ത്യന്‍ അമേരിക്കരെ അടിമകളായി ഉപയോഗിക്കാതെ ആഫ്രിക്കരെ അടിമകളായി കൊണ്ടുവന്നതും ചരിത്രാന്വേഷകര്‍ക്ക് കൗതുകകരം തന്നെയാണ്. വേട്ടയാടി ജീവിച്ചിരുന്ന ദേശീയ റെഡ് ഇന്ത്യന്‍സ് കൃഷിയിടങ്ങളില്‍ പണിയാന്‍ സമര്‍ത്ഥരായിരുന്നില്ല. മാത്രമല്ല അവരുടെയിടയില്‍ സാധാരണ കണ്ടുവന്നിരുന്ന ഒരു തരം മാറാ രോഗങ്ങളെ തടയാന്‍ യൂറോപ്യന്മാര്‍ക്ക് സാധിക്കുമായിരുന്നില്ല. പൊതുവേ റെഡ് ഇന്ത്യന്‍സ് ആരോഗ്യമില്ലാത്ത ഒരു ജനതയായിരുന്നു. കാടും നാടും അവര്‍ക്ക് വശമായിരുന്നതു കൊണ്ട് യൂറോപ്യന്മാരുടെ കണ്ണുകള്‍ വെട്ടിച്ച് അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രക്ഷപെടാനും അറിയാമായിരുന്നു. അതേസമയം ആഫ്രിക്കര്‍ ആരോഗ്യമുള്ളവരും ശക്തന്മാരുമായിരുന്നു. കൃഷിയില്‍ നല്ല വൈഭവം ഉള്ളവരുമായിരുന്നു. അവരുടെ നിറം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതുകൊണ്ട് അവര്‍ക്ക് അടിമവ്യവസ്ഥയില്‍ നിന്നും രക്ഷപെടാന്‍ എളുപ്പവുമല്ലായിരുന്നു.

കൊളോണിയല്‍ അമേരിക്കയിലെ അടിമകള്‍ യുദ്ധകാലങ്ങളില്‍ അമേരിക്കയുടെ റോഡുകള്‍, റയില്‍വേ, കെട്ടിട നിര്‍മ്മാണ പണികള്‍ക്കും യുദ്ധങ്ങളുടെ മുന്നേറ്റങ്ങള്‍ക്കും സഹായിച്ചിരുന്നു. സ്വതന്ത്രമാകുന്ന കോളനികളില്‍ അടിമകളുടെ മോചനത്തിനായി പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ 1863ല്‍ നിയമം പാസാക്കുകയും ചെയ്തു. അടിമത്വം, രാജ്യ പുനരുദ്ധാരണം, പൌരാവകാശ സമരങ്ങള്‍ എന്നിങ്ങനെ അമേരിക്കയിലെ നൂറ്റാണ്ടുകളോളമുള്ള കറുത്തവരായവരുടെ ചരിത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഘട്ടങ്ങളിലും ചരിത്രത്തിനു സാക്ഷിയായ സംഭവപരമ്പരകളുടെ കഥകളുമുണ്ട്. ഹാരി ട്യൂബ്മാന്‍ പോലുള്ള സ്വാതന്ത്ര്യ ദാഹികള്‍ അനേകം അടിമകളെ മോചിപ്പിച്ച് രക്ഷിച്ച ചരിത്രവും ഉണ്ട്. മേരി മാക് ലിയോഡു ബെത്യൂണ്‍ , ആന്റണി ഒവെര്‍റ്റൊന്‍ മുതലായവര്‍ കറുത്തവര്‍ക്കായി സ്‌കൂളുകളും പള്ളികളും പണികഴിപ്പിച്ചു. ബിസിനസ് സ്ഥാപനങ്ങളും ആരംഭിച്ചു. 1960 കളില്‍ മാല്ക്കം എക്‌സ്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് മുതല്‍ പേര്‍ പൌരാവകാശങ്ങള്‍ക്കായുള്ള സമരങ്ങളുമാരംഭിച്ചു.

പഴയ കാല അമേരിക്കന്‍ ചരിത്രത്തില്‍ ആഫ്രിക്കന്‍ അമേരിക്കരെ അഫ്രിക്കന്‍, കളേര്‍ഡ്, നീഗ്രോ, ബ്ലാക്ക് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഭൂരിഭാഗം ജനങ്ങളുടെയും ആഫ്രിക്കന്‍ വംശാവലിയെ സംബന്ധിച്ച വ്യക്തമായ ഒരു ചരിത്രമില്ല. കഴിഞ്ഞ മുന്നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ സംസ്‌ക്കാരങ്ങളും വര്‍ണ്ണ വര്‍ഗങ്ങളും തമ്മില്‍ കറുത്തവരുമായി ഒത്തൊരുമിച്ചു ജീവിച്ച കാരണം അനേകര്‍ സങ്കര വര്‍ണ്ണമായും അറിയപ്പെടുന്നു. യൂറോപ്യന്മാരും റെഡ് ഇന്ത്യന്‍ അമേരിക്കരുമായ സങ്കര ജാതികളും ഈ രാജ്യത്തിന്റെ സംസ്‌ക്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നുകഴിഞ്ഞു.

സ്പാനീഷുകാരും പൊര്‍ട്ടുഗീസുകാരുമൊത്താണ് ആദ്യമായി ആഫ്രിക്കക്കാര്‍ അമേരിക്കന്‍ മണ്ണില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. എ.ഡി. 1600ല്‍ ഏകദേശം സ്വതന്ത്രരായവരും അടിമകളായവരും ഉള്‍പ്പടെ 275,000 ആഫ്രിക്കക്കാര്‍ തെക്ക്, വടക്ക്, മദ്ധ്യ അമേരിക്കാ, കരീബിയന്‍ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. 1619ല്‍ ആഫ്രിക്കക്കാര്‍ കൂട്ടത്തോടെ അമേരിക്കന്‍ ഭൂപ്രദേശങ്ങളില്‍ വരാന്‍ തുടങ്ങി. ഒരു ഡച്ചു ക്യാപ്റ്റന്‍ ഏതാനും ആഫ്രിക്കരെ അമേരിക്കയിലെ ജെയിംസ് ടൌണില്‍ വിറ്റതായി രേഖകളുണ്ട്. വിസ്തൃതമായ ഭൂപ്രദേശങ്ങളും തൊഴിലാളികളുടെ അപര്യാപ്തതയും ആദിമ ആഫ്രിക്കരെ ഈ രാജ്യത്തിലേയ്ക്ക് ആകര്‍ഷിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടോടു കൂടി ഏകദേശം പതിമൂന്നു ലക്ഷം ആഫ്രിക്കര്‍ ഈ പുതിയ ഭൂമിയില്‍ ഉണ്ടായിരുന്നു. 1701 മുതല്‍ 1810 വരെ അവരുടെ എണ്ണം 60 ലക്ഷവുമായി. ഇംഗ്ലീഷ് കോളനിയില്‍ നേരിട്ട് വന്നവരും അടിമകളായി വന്നവരും അടിമ വ്യാപാരത്തില്‍ക്കൂടി വന്നവരുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ വന്ന അടിമകളെ കമ്പോളങ്ങളില്‍ ലേല കച്ചവടങ്ങളില്‍ക്കൂടി വീണ്ടും വില്പ്പന നടത്തി അമേരിക്കയിലെത്തിയവരുമുണ്ട്.

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചെറുപ്പക്കാരായ യൂറോപ്യരെ ചുരുങ്ങിയ കാലത്തെ വ്യവസ്ഥകളില്‍ കരാര്‍ പണിക്കായി പുതിയ ലോകമായ അമേരിക്കയില്‍ കൊണ്ടുവരാറുണ്ടായിരുന്നു. തൊഴിലുടമ ജോലി വ്യവസ്ഥയില്‍ യൂറോപ്പിന്‍ നാടുകളില്‍ നിന്നും വേതനത്തിനുപുറമേ യാത്രാക്കൂലിയും വഹിക്കുമായിരുന്നു. ഏതാണ്ട് അതുപോലുള്ള വ്യവസ്ഥകളിലായിരുന്നു ആദ്യ ആഫ്രിക്കന്‍ തൊഴിലാളികളും അമേരിക്കയില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ യൂറോപ്യന്മാര്‍ക്കുള്ള അത്തരം വ്യവസ്ഥകള്‍ പിന്നീട് ആഫ്രിക്കര്‍ക്ക് നല്കിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയായപ്പോള്‍ ആഫ്രിക്കരും വെളുത്തവരും തമ്മിലുള്ള വിവേചനം ശക്തിയായിക്കൊണ്ടിരുന്നു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മസ്സാച്യൂസ് സംസ്ഥാനം 1641ല്‍ നിയമപരമായി അടിമത്വം നടപ്പിലാക്കി.പിന്നീട് പതിമൂന്നു കോളനികളിലും അതാതു കാലങ്ങളില്‍ അടിമത്വം നിയമത്തില്‍ക്കൂടി വ്യാപിപ്പിക്കുകയായിരുന്നു.

ആഫ്രിക്കരായ കറുത്തവര്‍ അമേരിക്കയില്‍ വന്ന കാലംമുതല്‍ മൂന്നര നൂറ്റാണ്ടോളം അവരില്‍ അടിച്ചേല്‍പ്പിച്ച അടിമവ്യവസ്ഥിതി തുടര്‍ന്നുകൊണ്ടിരുന്നു. കൊളോണിയല്‍ സാമ്രാജ്യത്തിന് ബ്രിട്ടീഷുകാരുടെ അധീനതയില്‍നിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും അടിമത്വ വ്യവസ്ഥിതിയ്ക്ക് ഒരു പരിഹാരമുണ്ടായില്ല. ആദര്‍ശങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എല്ലാ മേഖലകളിലും പൊന്തി വന്നിരുന്നെങ്കിലും 1885 വരെ അടിമത്വ വ്യവസ്ഥിതി ഈ രാജ്യത്തു നിലനിന്നിരുന്നു. കറുത്തവര്‍ക്കെതിരെ ക്രൂരതയുടെ ചരിത്രം അമേരിക്കയുടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ അദ്ധ്യായങ്ങളില്‍ ഇന്നും അവശേഷിക്കുന്നു.

അമേരിക്കന്‍ വിപ്ലവത്തിനുമുമ്പ് 'അടിമത്വം' അമേരിക്കയുടെ എല്ലാ കോളനികളിലും പ്രാബല്ല്യത്തിലുണ്ടായിരുന്നു. വിപ്ലവത്തിന്റെ ആദര്‍ശങ്ങളിലും അടിമത്വ വ്യവസ്ഥയില്‍ ലാഭം കുറഞ്ഞതുകൊണ്ടും പതിനെട്ടാം നൂറ്റാണ്ടായപ്പോള്‍ 'അടിമത്വം' അമേരിക്കയുടെ വടക്കേ സംസ്ഥാനങ്ങളില്‍ ഇല്ലാതെയായി. അതേ സമയം തെക്കുള്ള സംസ്ഥാനങ്ങളില്‍ 'അടിമത്വം' കൂടുതല്‍ ശക്തമാവുകയും ചെയ്തു. തെക്കുള്ളവര്‍ക്ക് പുകയില, പഞ്ഞി കൃഷികള്‍ക്കായി തൊഴിലാളികളെ ആവശ്യവുമായിരുന്നു. 1850ല്‍ ഏകദേശം 90 ശതമാനം കറുത്തവരായവര്‍ തെക്കേ സംസ്ഥാനങ്ങളില്‍ തിങ്ങി പാര്‍ത്തിരുന്നു . അവരില്‍ 95 ശതമാനവും അടിമകളായിരുന്നു. തൊഴിലുടമകളുടെ കൃഷി സ്ഥലങ്ങളില്‍ ജീവിതം കഠിനവുമായിരുന്നു. കറുത്തവരുടെ സാംസ്‌ക്കാരിക പാരമ്പര്യങ്ങള്‍ക്ക് തൊഴിലുടമകള്‍ യാതൊരു പ്രാധാന്യവും വിലയും കല്‍പ്പിച്ചിരുന്നില്ല. അടിമ മാര്‍ക്കറ്റില്‍ ഭാര്യയേയും ഭര്‍ത്താവിനെയും വേര്‍തിരിച്ചിരുന്നു. അമ്മമാരില്‍ നിന്ന് പണിയാന്‍ ആരോഗ്യമുള്ള കുട്ടികളെ തൊഴിലുടമ കൊണ്ടുപോവുകയോ വില്ക്കുകയോ ചെയ്യുമായിരുന്നു. കറുത്തവരുടെ കുടുംബവും കുടുംബ സംവിധാനങ്ങളും നിശേഷം തൊഴിലുടമകള്‍ അങ്ങനെ തകര്‍ത്തുകൊണ്ടിരുന്നു.

പഞ്ഞി, പുകയില തോട്ടങ്ങളില്‍ അനേകം തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. അവരെ നിയന്ത്രിക്കുന്ന കങ്കാണിമാരും തൊഴില്‍ നല്കുന്നവരുടെ എജന്റമാരും അടിമകളെ നിര്‍ദ്ദയമായി ഉപദ്രവിക്കുമായിരുന്നു. അടിമയുടമകളോ തൊഴിലാളി ഏജന്റ്മാരോ ശിക്ഷാവിധി നടപ്പിലാക്കിയാല്‍ അതിനപ്പുറം തീര്‍പ്പു കല്പ്പിക്കാന്‍ ഒരു നിയമ വ്യവസ്ഥിതിയുമുണ്ടായിരുന്നില്ല. അടിമ പെണ്ണുങ്ങളെ ദുരുപയോഗം ചെയ്യുകയോ ബലാത്സംഗം നടത്തുകയോ ചെയ്താല്‍ കുറ്റകരമായി കരുതിയിരുന്നില്ല. വെളുത്തവര്‍ക്കെതിരെ കറുത്തവരുടെ തെളിവുകള്‍ കോടതികള്‍ അംഗികരിച്ചിരുന്നുമില്ല . കറുത്തവര്‍ക്ക് താമസിക്കാന്‍ നല്ല വീടോ, ഭക്ഷണമോ, വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. തെക്കുള്ള അനേക സംസ്ഥാനങ്ങളില്‍ കറുത്തവരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നത് നിയമ വിരുദ്ധമായിരുന്നു. അടിമകളെ നിയന്ത്രിക്കാനായുള്ള പ്രത്യേക നിയമ സംഹിതകളുമുണ്ടായിരുന്നു. അടിമകള്‍ എതിരഭിപ്രായങ്ങള്‍ പറയുന്നത് നിയമം മൂലം തടഞ്ഞിരുന്നു. കറുത്തവര്‍ക്ക് ആയുധങ്ങള്‍ കൈവശം വെയ്ക്കുവാന്‍ പാടില്ലായിരുന്നു. വെളുത്തവരുടെ അഭാവത്തില്‍ കറുത്തവരായവര്‍ കൂട്ടം കൂടി സമ്മേളിക്കാന്‍ അനുവദിച്ചിരുന്നില്ല.

തെക്കോ വടക്കോ വസിച്ചിരുന്ന സ്വതന്ത്രരായ കറുത്ത വര്‍ഗക്കാര്‍ തെക്കുള്ള കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന യാതനകളില്‍ രോഷാകുലരായി ശബ്ദമുയര്‍ത്തുന്നുണ്ടായിരുന്നു. സാമൂഹിക സാമ്പത്തിക തലങ്ങളിലും വോട്ടിംഗ്, വിദ്യാഭ്യാസ മേഖലകളിലും കറുത്തവര്‍ക്കെതിരെയുള്ള അസമത്വങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 1857ലെ ഡ്രഡ്‌സ്‌കൊട്ടും സാന്‍ഫോര്‍ഡും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് ആഫ്രിക്കന്‍ അമേരിക്കര്‍ സ്വതന്ത്രരാണെങ്കിലും രാജ്യത്തിലെ പൌരന്മാര്‍ അല്ലായിരുന്നു. പൌരാവകാശങ്ങള്‍ക്ക് അവര്‍ അര്‍ഹരുമായിരുന്നില്ല.

അടിമത്തത്തെ ആഫ്രിക്കന്‍ അമേരിയ്ക്കര്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും വഴി വിവിധ നിലകളില്‍ പ്രതികരിച്ചിരുന്നു. കൂടാതെ പ്രോസര്‍, വെസ്സെ, ടേണര്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ അടിമത്തത്തിനെതിരെ ശബ്ദിക്കുകയും തന്മൂലം ആയിരക്കണക്കിന് അടിമകള്‍ അടിമത്തത്തില്‍ നിന്നും മോചിതരായി വടക്കേ അമേരിക്കയിലേയ്ക്കും കാനഡായിലേക്കും രക്ഷപ്പെടുകയുണ്ടായി. ചിലര്‍ അവരുടെ വ്യക്തിത്വവും പാരമ്പര്യവും നിലനിര്‍ത്തികൊണ്ട് വെളുത്തവരോട് ചെറുത്തു നിന്നു. ഭൂരിഭാഗം കറുത്തവരും ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കാണാതെ വെളുമ്പര്‍ക്ക് കീഴ്‌പ്പെട്ടു ജീവിച്ചു. വെളുത്തവര്‍ കറുത്തവരെക്കാളും ഉന്നതരെന്ന ഒരു സാമൂഹിക കാഴ്ചപ്പാട് അക്കാലത്തുള്ള ജനങ്ങളുടെ മനസ്സില്‍ വളര്‍ത്താന്‍ വെളുത്തവര്‍ക്കു കഴിഞ്ഞു.

1955 ഡിസംബര്‍ ഒന്നുമുതല്‍ 1956 ഡിസംബര്‍ ഇരുപതുവരെയുള്ള ചരിത്രപ്രസിദ്ധമായ 'മോണ്ട്‌ഗോമറി ബസ് ബോയ്‌ക്കോട്ട്' സമരം കറുത്തവരുടെ സാമൂഹിക നവോദ്ധാനത്തിന്റെ വിജയ മുന്നേറ്റമായി കരുതുന്നു. മോണ്ട്‌ഗോമറി സിറ്റി നിയമം അനുസരിച്ച് പൊതുവാഹനങ്ങളില്‍ വര്‍ണ്ണ വിവേചനം അനുവദിനീയമായിരുന്നു. ബസിലെ െ്രെഡവര്‍ക്ക് നിയമം നടപ്പിലാക്കാന്‍ പോലീസ് ഒഫീസറിന്റെ പോലുള്ള അധികാരവുമുണ്ടായിരുന്നു. ബസിന്റെ മദ്ധ്യഭാഗത്തു നിന്ന് പുറകോട്ടുള്ള സീറ്റുകള്‍ കറുത്തവര്‍ക്കും മുമ്പോട്ടുള്ള നിരയിലെ സീറ്റുകള്‍ വെളുത്തവര്‍ക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്. ബസിന്റെ മുമ്പിലുള്ള സീറ്റുകള്‍ വെളുത്തവരെക്കൊണ്ട് നിറയുമ്പോള്‍,വീണ്ടും വെളുത്തവരായ യാത്രക്കാര്‍ ബസിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ കറുത്തവരുടെ നിരയില്‍ മുമ്പിലിരിക്കുന്നവരോട് സീറ്റ് മാറി പുറകോട്ടു പോകാന്‍ െ്രെഡവര്‍ ആംഗ്യം കാണിക്കുമായിരുന്നു. ആവശ്യമെങ്കില്‍ കറുത്തവര്‍ വെളുത്തവര്‍ക്കുവേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കുകയും വേണമായിരുന്നു. 1955ഡിസംബര്‍ ഒന്നാതിയതി മോണ്ട്‌ഗോമാറിയിലെ ബസില്‍ 'റോസാ പാര്‍ക്ക്' എന്നൊരു ജോലിക്കാരത്തി ജോലി കഴിഞ്ഞു സഞ്ചരിക്കുകയായിരുന്നു. അന്നവര്‍ക്ക് 39 വയസ് പ്രായം. കറുത്തവര്‍ക്കായി നിശ്ചയിച്ചിരുന്ന സീറ്റുകളില്‍ മുമ്പിലത്തെ നിരയിലായിരുന്നു അവര്‍ ഇരുന്നിരുന്നത്. മുമ്പിലത്തെ സീറ്റില്‍ ഇരുന്നുകൊണ്ട് 'റോസാ' യാത്ര തുടരുന്നവേളയില്‍ യാത്രക്കാരെക്കൊണ്ട് ബസ് നിറയാന്‍ തുടങ്ങി. വെളുത്തവരായവര്‍ ബസ്സില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് െ്രെഡവറുടെ ശ്രദ്ധയില്‍ പെട്ടു. െ്രെഡവര്‍ ബസ് നിറുത്തിക്കൊണ്ട് മുമ്പിലത്തെ നിരയിലുള്ള നാല് യാത്രക്കാര്‍ സീറ്റുകള്‍ വെളുത്ത യാത്രക്കാര്‍ക്കായി ഒഴിഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. മൂന്നു പേര്‍ അനുസരിച്ചെങ്കിലും 'റോസാ' െ്രെഡവറുടെ വാക്കുകളെ പുച്ഛിച്ചു തള്ളിക്കൊണ്ട് അതേ സീറ്റില്‍ തന്നെയിരുന്നു. 'നിനക്ക് എന്തുകൊണ്ട് നിന്നുകൂടായെന്ന്' റോസായോട് െ്രെഡവര്‍ ചോദിച്ചപ്പോള്‍ 'തനിക്കതിന് സൌകര്യപ്പെടില്ലായെന്നു' മറുപടി കൊടുത്തു. െ്രെഡവര്‍ പോലീസിനെ വിളിക്കുകയും മോണ്ട്‌ഗോമറി സിറ്റിനിയമം തെറ്റിച്ചതിന് റോസായെ അറസ്റ്റു ചെയ്യുകയും ചെയ്തു. അന്നുതന്നെ ജാമ്യത്തിലും വിട്ടു.

'റോസായെ' അറസ്റ്റു ചെയ്ത ദിവസം 'ഈ.ഡി. നിക്‌സണ്‍' എന്ന സാമൂഹിക നേതാവിന്റെ നേതൃത്വത്തില്‍ (ഹെഡ് ഓഫ് എന്‍.എ.സി പി) മോണ്ട്‌ഗോമാറി ബസുകളില്‍ യാത്രക്കാരെ ഉപരോധിച്ചുകൊണ്ട് സമരങ്ങള്‍ക്ക് തുടക്കമിട്ടു. സ്ഥലത്തെ പത്രങ്ങളില്‍ പരസ്യങ്ങള്‍ കൊടുക്കുകയും എവിടെയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു. വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. റോസായുടെ കോടതിയിലെ വിസ്താരദിനമായ 1955 ഡിസംബര്‍ അഞ്ചാംതിയതി തിങ്കളാഴ്ച പ്രതിഷേധദിനമായി ആചരിക്കാനും കറുത്തവരായവര്‍ ബസുകളില്‍ അന്നേദിവസം യാത്ര ചെയ്യാതിരിക്കാനും തീരുമാനമെടുത്തു. പുറത്തേയ്ക്ക് പോകാതെ വീടുകളില്‍ തന്നെ കഴിയാനോ, ടാക്‌സിയെടുത്തു ജോലിക്ക് പോകാനോ ജോലിക്ക് നടന്നു പോകാനോ ആയിരുന്നു തീരുമാനം. ഭൂരിഭാഗം ആഫ്രോ അമേരിക്കര്‍ അന്ന് ബസ്സില്‍ കയറിയില്ല. സംഘാടകര്‍ സമരം വിജയപ്രദമാക്കുന്നതിന് നീണ്ടകാല ബസ് യാത്രാ ഉപരോധനത്തിനായും തീരുമാനിച്ചു.

ഏതാനും നേതാക്കന്മാര്‍ മോണ്ട്‌ഗോമറിയിലുള്ള മൌണ്ട് സിയോ ചര്‍ച്ചില്‍ സമ്മേളിക്കുകയും ബോയ്‌ക്കോട്ടിനുള്ള ഭാവി പരിപാടികളെപ്പറ്റി പദ്ധതികളിടുകയും ചെയ്തു. അവര്‍ മോണ്ട് ഗോമറിയില്‍ ' സമരങ്ങള്‍ക്കായി ഒരു വിപ്ലവ സംഘടന രൂപീകരിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂണിയറിനെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. സമൂഹത്തിലെ അനീതിയ്‌ക്കെതിരെയുള്ള മാറ്റത്തിന് റോസായുടെ കേസ് ഒരവസരമായും വിപ്ലവ കമ്മിറ്റി കരുതി.

റോസായെ വിസ്തരിക്കാനായി അറ്റോര്‍ണി ഫ്രെഡ് ഗ്രെയുമായി കോടതിയിലെത്തിയ സമയം അവര്‍ക്കു പിന്തുണ നല്കാന്‍ ആയിരക്കണക്കിന് ജനം അന്ന് കോടതി വളപ്പിലുണ്ടായിരുന്നു. മുപ്പതു മിനിറ്റിലെ വിസ്താര വേളയ്ക്കു ശേഷം സ്ഥലത്തെ നിയമം തെറ്റിച്ചതിന് പത്തു ഡോളര്‍ പിഴയും കോടതി ചെലവു നാലു ഡോളറും റോസാ കൊടുക്കേണ്ടി വന്നു. അന്നുമുതല്‍ കറുത്തവര്‍ ബസ് ബോയ്‌ക്കോട്ട് പൂര്‍ണ്ണമായും ആരംഭിച്ചു. ബസുകള്‍ യാത്രക്കാരില്ലാതെ പലപ്പോഴും കാലിയായി ഓടിക്കേണ്ടി വന്നു. ചിലര്‍ കാര്‍ പൂള്‍ വഴി ജോലിക്ക് പോയിക്കൊണ്ടിരുന്നു. മറ്റു ചിലര്‍ ആഫ്രിക്കന്‍ അമേരിക്കര്‍ ഓടിക്കുന്ന വണ്ടികളില്‍ യാത്ര ചെയ്തു. നാല്പ്പതിനായിരം ആഫ്രിക്കന്‍ അമേരിക്കര്‍ നടന്നു ജോലിക്ക് പോയിക്കൊണ്ടിരുന്നു. ചിലര്‍ ദിവസം 20 മൈയിലുകള്‍ നടന്നും പോകുമായിരുന്നു.

മോണ്ട്‌ഗോമറിയിലെ ആഫ്രിക്കന്‍ അമേരിക്കരില്‍ ഭൂരിഭാഗം ജനങ്ങളും സമരത്തില്‍ പങ്കെടുത്തതുകൊണ്ട് 'ബസ് ബോയ്‌ക്കോട്ട്' വിജയകരമായിരുന്നു. അനേക മാസങ്ങളോളം സമരം തുടര്‍ന്നുകൊണ്ടിരുന്നു. സിറ്റി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ സാമ്പത്തിക നില തകരാനും തുടങ്ങി. ബോയ്‌ക്കോട്ട് പുരോഗമിക്കുംതോറും വെളുത്തവരില്‍ നിന്നും ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. കറുത്ത വര്‍ഗക്കാരുടെ പള്ളികള്‍ കത്തിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെയും ഈ.ഡി. നിക്‌സന്റെയും വീടുകള്‍ ബോംമ്പിട്ടു നശിപ്പിച്ചു. കറുത്തവര്‍ നടത്തി വന്നിരുന്ന ടാക്‌സി കമ്പനികളുടെ ഇന്‍ഷുറന്‍സ് നിറുത്തല്‍ ചെയ്തു. അനേക കറുത്തവരായവരെ കാരണങ്ങളില്ലാതെയും നിയമ ലംഘനത്തിനും അറസ്റ്റു ചെയ്തു.

വെളുത്തവരില്‍നിന്നും തുടര്‍ച്ചയായ ആക്രമണങ്ങളും ഉപദ്രവങ്ങളും തുടര്‍ന്നപ്പോള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം നിയമപരമായ നടപടികള്‍ക്കും തയ്യാറായി. പൊതു ഗതാഗതങ്ങളില്‍ വര്‍ണ്ണ വിവേചനം അനീതിയാണെന്ന് കാണിച്ച് 'റോസായുടെ' അറ്റോര്‍ണി ഫ്രെഡ് ഗ്രേ വഴി 1956 ജൂണില്‍ അലബാമ, നൊര്‍ത്തേണ്‍, മോണ്ട് ഗമറി ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ ഒരു കേസ് ഫയല്‍ ചെയ്തു. കോടതി വര്‍ണ്ണ വിവേചന നിയമം (ജിം ക്രോ നിയമങ്ങള്‍) ഭരണഘടനയ്‌ക്കെതിരെന്നു വിധി പ്രസ്താവിച്ചു. മോണ്ട് ഗോമറി സിറ്റിയിലെ അധികൃതര്‍ കോടതിയുടെ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു. എന്നാല്‍ 1956 നവംബര്‍ പതിനാറാം തിയതി സുപ്രീം കോടതി കീഴ്‌കോടതിയുടെ വിധി ശരി വെക്കുകയാണുണ്ടായത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും സിറ്റിയിലെ ബിസിനസുകളും സാമ്പത്തിക നഷ്ടംമൂലം തകര്‍ന്നുകൊണ്ടിരുന്നു. കറുത്തവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ തുടരുന്നതു മൂലം സിറ്റിയുടെ സാമ്പത്തിക ഭദ്രതയും മോശമായി തുടങ്ങി. പൊതു വാഹനങ്ങളില്‍ നിലവിലുള്ള വര്‍ണ്ണ വിവേചന വ്യവസ്ഥ ഇല്ലാതാക്കാന്‍ ചുമതലപ്പെട്ടവര്‍ നിര്‍ബന്ധിതരായി. 1956 ഡിസംബര്‍ ഇരുപത്തിയാറാം തിയതി ബോയ്‌ക്കോട്ട് ഔദ്യോഗികമായി അവസാനിപ്പിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ 381 ദിവസങ്ങള്‍ നീണ്ടു നിന്ന വിജയകരമായ ഈ സമരം വര്‍ണ്ണ വിവേചന വ്യവസ്ഥയ്‌ക്കെതിരെയുള്ള കറുത്തവരുടെ ഒരു ജനകീയ മുന്നേറ്റമായിരുന്നു.

1955 ഡിസംബര്‍ മുതല്‍ 1968 ഏപ്രില്‍ വരെയുള്ള പതിമൂന്നു വര്‍ഷത്തെ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ നേതൃത്വം കറുത്തവരുടെ പൌരാവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ 350 വര്‍ഷങ്ങള്‍ കൊണ്ട് നേടാന്‍ സാധിക്കാതിരുന്ന പൌരാവകാശങ്ങള്‍ അദ്ദേഹത്തിന്റെ ഹൃസ്വമായ ജീവിതത്തില്‍ നേടാന്‍ സാധിച്ചു. കറുത്തവര്‍ക്കും തുല്ല്യാവകാശം വേണമെന്നുള്ള സമാധാന വിപ്ലവത്തിന് മാര്‍ട്ടിന്‍ ലൂതറിനാവേശം ലഭിച്ചത് ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ നിന്നായിരുന്നു. ക്രിസ്തുവും ക്രിസ്തീയ ചൈതന്യവും ആ മഹാനെ നയിച്ചുകൊണ്ടിരുന്നു. മറ്റുളളവര്‍ അക്രമ പരമായ വിപ്ലവ മാര്‍ഗങ്ങള്‍ തുടര്‍ന്നപ്പോള്‍ അദ്ദേഹം ശക്തമായ ഭാഷയില്‍ക്കൂടി അക്രമത്തെ എതിര്‍ത്തു. ദാരിദ്ര്യത്തിനെതിരെയും സ്ത്രീ അസമത്വത്തിനെതിരെയും ആഗോള സമാധാനത്തിനായും സമരം ചെയ്തു. കറുത്തവരും വെളുത്തവരും തുല്യരാണെന്ന് ഉച്ചത്തില്‍ പ്ലാറ്റ് ഫോറങ്ങളില്‍ നിന്നും വിളിച്ചു പറഞ്ഞു. എനിക്ക് ഒരു സ്വപ്നമുണ്ട്, (ക വമ്‌ല മ റൃലമാ) നോബല്‍ സമ്മാനം ലഭിച്ച ദിനത്തിലെ പ്രസംഗം, ബിര്‍മിന്‍ഗാം ജയിലില്‍ നിന്നും അയച്ച കത്ത് എന്നീ വാക്കുവൈഭവങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ അതുല്യ സാഹിത്യ കണികങ്ങളായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ മഹനീയമായ ജീവിതത്തെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും ഇന്ന് വെളുത്തവരെയും കറുത്തവരെയും ഒരുപോലെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും പണ്ഡിതരും ഒരുപോലെ ആ മഹാനെപ്പറ്റി ഗവേഷണങ്ങള്‍ നടത്തി പ്രബന്ധങ്ങളും തയ്യാറാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റല്ലാത്ത ഒരാളെ ആദരിച്ചുകൊണ്ടുള്ള ഫെഡറല്‍ അവധി ദിനം ' മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് 'ഡേ മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പേരില്‍ നൂറു കണക്കിന് പ്രതിമകളും റോഡുകളും പാര്‍ക്കുകളും പള്ളികളുമുണ്ട്. പതിമൂന്നു വര്‍ഷം മാത്രം സമാധാനത്തിന്റെ സന്ദേശവുമായി വിപ്‌ളവം നയിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ ജീവിതം 1968ഏപ്രില്‍ നാലാം തിയതി ടെന്നസ്സിയിലെ മെമ്പീസിലുള്ള ലോറയിന്‍ മോട്ടലില്‍ നടന്ന വെടിവെപ്പില്‍ അവസാനിച്ചു. ഡോ. കിംഗ് വളര്‍ന്ന ജോര്‍ജിയായിലെ അറ്റ്‌ലാന്റായില്‍ നടന്ന കിംഗിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ ദേശീയ തലത്തിലുള്ള ഉന്നതരായ നേതാക്കന്മാര്‍ പങ്കു കൊണ്ടിരുന്നു.

1970 മുതലാണ് ആഫ്രോ അമേരിക്കര്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തുടങ്ങിയത്. പ്രധാന നഗരങ്ങളില്‍ മേയര്‍മാരായും ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ സി ഇ ഓ മാരായും ഉയര്‍ന്ന സ്ഥാനങ്ങളും അലങ്കരിക്കാന്‍ തുടങ്ങി. ഒടുവില്‍ കിംഗിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടു കറുത്ത വര്‍ഗക്കാരനായ ഒബാമ അമേരിക്കയുടെ നാല്‍പ്പത്തി നാലാം പ്രസിഡന്റായി വൈറ്റ് ഹൗസും കീഴടക്കി. ഇന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയില്‍ സമൂലമായ മാറ്റങ്ങളും പരിവര്‍ത്തനങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഒരു ആഫ്രോ അമേരിക്കനോട് ആരും ബസിന്റെ പുറകിലിരിക്കാന്‍ പറയില്ല. വോട്ടുചെയ്യാന്‍ വരുന്നവരെ ഉപദ്രവിക്കാന്‍ ആരും തയ്യാറാവുകയില്ല. എങ്കിലും നൂറ്റാണ്ടുകളിലെ അടിമത്ത്വ വ്യവസ്ഥിതി കറുത്ത വര്‍ഗക്കാരെ സാമൂഹിക,വിദ്യാഭ്യാസ, സാമ്പത്തിക തലങ്ങളില്‍ വളരെ പിന്നിലേക്ക് തള്ളിയെന്നുളത് ചരിത്ര സത്യമാണ്.

സ്വാതന്ത്ര്യം എന്തെന്നറിയാതെ മരിച്ചുപോയ അടിമകളായ അമ്മമാര്‍ മടങ്ങി വരുകയാണെങ്കില്‍ അവര്‍ പറയും, 'മക്കളെ ഇരുളിനു തുല്യമായ എന്റെ മുഖം നോക്കൂ. സത്യത്തിന്റെ ദീപമായ സൂര്യനെപ്പോലെ ഞാനിന്നു പ്രകാശിക്കുന്നു. ഒരിക്കല്‍ ഞാനൊരു കറുത്ത കുട്ടിയായിരുന്നു. ഞാന്‍ തന്നെയാണ് ചുവന്ന കടല്‍. സാക്ഷാല്‍ കറുത്തമ്മ. കറുത്തവളായ ഞാന്‍ സ്വാതന്ത്ര്യത്തിനായി സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തി.വയലുകളില്‍ പണിയെടുത്ത സ്ത്രീയാണ് ഞാന്‍. പഞ്ഞിക്കെട്ടുകളും ധാന്യ വിഭവങ്ങളും തലയില്‍ ചുമന്നു കൊണ്ടുവന്നതും ഞാന്‍ തന്നെ. അടിമയായി ജോലി ചെയ്തവളും ഞാന്‍ തന്നെ. പ്രതിഫലമായി അവരെന്നെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. എന്റെ മക്കളെ എന്നില്‍ നിന്നും പിടിച്ചു വാങ്ങി വിറ്റു. ഭര്‍ത്താവിനെയും വിറ്റു. എനിക്ക് സുരക്ഷിതം തന്നില്ല, സ്‌നേഹം തന്നില്ല. ബഹുമാനവും തന്നില്ല. എന്നെ തട്ടിക്കൊണ്ടുപോയി ചാരിത്ര്യം നശിപ്പിച്ചപ്പോള്‍ ക്രൂരതയുടെ നിയമം എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു.'
അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Tom Abraham 2015-08-01 12:26:50
To balance the facts of the holocaust of enslavement, the Atlantic slave trading, reference should have been made to the local West African black leaders who themselves engaged as recruiters of their own black people profit making business of selling fellow human beings for self-enrichment.
Please read Wikipedia brief and other scholarly articles as well.
andrew 2015-08-02 07:32:12

Slave owners were Christian fundamentalists. They got the inspiration to hold a human under bondage was from the Christian Bible. They claimed all the privileges and godly rights to own a slave by the authority of “Letter to Philemon” by Paul. Philo = to love, he was a Christian but loved to own slaves. One of his slaves, Onesimus [ means useful] ran away and took refuge under Paul. Poor Onesimus might have taken Paul's words, Galatians 3:28 as honest and sincere. Now Paul has to Tiger tails in his hand. As per the Roman law, the run away slave will be punished with death if caught and the person who give refuge will also get punishment. Paul was an expert Politician. He was able to twist and turn his words to fool others. The end of the story is, Onesimus was send back to Philemon with soothing words- “ once you are in Christ there is no slave.....”. Yes Onesimus was converted to a christian but was as a slave until death.

Believe it or not, you can do any evil and find justification in the bible. And that is what the slave owners in America did.

Anthappan 2015-08-02 08:59:01
"You can do any evil and find justification in the Bible', Quran, and  Mahabharata and that is what all the religion and there crooked Gurus are doing.  There are thousands of slaves slaughtered through out the world, everyday,  in the name of religion and God.   
Anthappan 2015-08-01 21:12:48

The cruelty of slavery is vividly portrayed in the movie, Twelve years a slave.

Plot[edit]

In 1841, Solomon Northup is a free African-American man working as a violinist, who lives with his wife, Anne Hampton, and two children, Margaret and Alonzo, in Saratoga Springs, New York. Two men, Brown and Hamilton, offer him a two-week job as a musician if he will travel to Washington, D.C., with them. Once there, they drug Northup and deliver him to a slave pen owned by James Burch.

Northup is shipped to New Orleans along with others who have been captured. A slave trader named Freeman gives Northup the identity of "Platt", a runaway slave from Georgia, and sells him to plantation owner William Ford. Northup impresses Ford when he engineers a waterway for transporting logs swiftly and cost-effectively across a swamp, and Ford presents him with a violin in gratitude. Northup carves the names of his wife and children into the violin.

Ford's carpenter John Tibeats resents Northup, and the tensions between them escalate. Tibeats attacks Northup, but Northup overpowers him and beats him. In retaliation, Tibeats and his friends attempt to lynch Northup, but they are prevented by Ford's overseer, Chapin, though Northup is left in the noose standing on tiptoe for many hours. Ford finally cuts Northup down, but chooses to sell him to planter Edwin Epps to protect him from Tibeats. Northup attempts to explain that he is actually a free man, but Ford states that he "cannot hear this" and responds "he has a debt to pay" on Northup's purchase price.

In contrast to the relatively benevolent Ford, Epps is a sadist who believes he has a biblically sanctioned right to abuse his slaves. Epps beats his slaves if they fail to pick at least 200 pounds (91 kg) of cotton every day. Epps is attracted to Patsey, a young female slave who picks more than 500 pounds (230 kg) daily, and repeatedly rapes her. Epps' wife becomes jealous and frequently humiliates and degrades Patsey. Patsey's only comfort is visiting Mistress Shaw, a former slave whose owner fell in love with her and elevated her to Mistress. Patsey begs Northup to kill her, but he refuses.

Some time later, an outbreak of cotton worm befalls Epps' plantation. Unable to work his fields, he leases his slaves to a neighboring plantation for the season. While there, Northup gains the favor of the plantation's owner, Judge Turner, who allows him to play the fiddle at a neighbor's wedding anniversary celebration, and to keep his earnings. When Northup returns to Epps, he attempts to use the money to pay a white field hand and former overseer, Armsby, to mail a letter to Northup's friends in New York state. Armsby agrees to deliver the letter, and accepts all Northup's saved money, but betrays him to Epps. Northup is narrowly able to convince Epps that Armsby is lying and avoids punishment. Northup tearfully burns the letter, his only hope of freedom.

Northup begins working on the construction of a gazebo with a Canadian laborer named Bass. Bass is unsettled by the brutal way that Epps treats his slaves and expresses his opposition to slavery, earning Epps's enmity. One day, Epps becomes enraged after discovering Patsey missing from the plantation. When she returns, she reveals she was gone to get a bar of soap from Mistress Shaw. Epps does not believe her and orders her flogged. Encouraged by his wife, Epps forces Northup to flog Patsey to avoid doing it himself. Northup reluctantly obeys, but Epps eventually takes the whip away from Northup, savagely lashing Patsey.

Northup purposely destroys his violin, and while continuing to work on the gazebo, Northup confides his kidnapping to Bass. Once again, Northup asks for help in getting a letter to Saratoga Springs. Bass, risking his life, agrees to send it.

One day, Northup is called over by the local sheriff, who arrives in a carriage with another man. The sheriff asks Northup a series of questions to confirm his answers match the facts of his life in New York. Northup recognizes the sheriff's companion as C. Parker, a shopkeeper he knew in Saratoga. Parker has come to free him, and the two embrace, though an enraged Epps furiously protests the circumstances and tries to prevent him from leaving. Before Northup can board the coach to leave, Patsey cries out to him, and they embrace in a bittersweet farewell. Knowing that he is in potential danger, Northup leaves the plantation.

After being enslaved for 12 years, Northup is restored to freedom and returned to his family. As he walks into his home, he sees Anne, Alonzo, Margaret and her husband, who present him with his grandson and namesake, Solomon Northup Staunton. Concluding credits recount Northup's unsuccessful suits against Brown, Hamilton and Burch, the 1853 publication of Northup's slave narrative memoir, Twelve Years a Slave, and the mystery surrounding details of his death and burial
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക