Image

ഫോമ: ദ്വീപ പ്രോജ്ജ്വലനം വ്യത്യസ്ഥമായി

പി. ശ്രീകുമാര്‍ Published on 02 August, 2015
ഫോമ: ദ്വീപ പ്രോജ്ജ്വലനം വ്യത്യസ്ഥമായി
തിരുവനന്തപുരം: നിലവിളക്ക് തെളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഫോമ കണ്‍വന്‍ഷനിലെ നിലവിളക്ക് കൊളുത്തല്‍ വ്യത്യസ്ഥമായി..

സമ്മേളന വേദിയിലെ വലിയ തട്ടുവിളക്കിലേക്ക് സംസ്ഥാനത്തെ മൂന്ന് ദേശീയ പാര്‍ട്ടികളിടെ ഉന്നത നേതാക്കളാണ് ദീപം പകര്‍ന്നത്. ഫോമക്ക് രാഷ്ടീയ, മത, പ്രത്യയ ശാസ്ത്ര വ്യത്യാസമില്ലന്ന് തെളിയിക്കുന്നതായിരുന്നു ഇത്. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊ. പിജെ കുര്യന്‍ , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌റ് വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് പൊതു സമ്മേളനം സമ്മേളനം ഉദ്ഘാടനം ചെയ്തത്.

അമേരിക്കയിലെ മലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഇറക്കണമെന്ന് പി.ജെ.കുര്യന്‍ ആവശ്യപ്പെട്ടു. നിക്ഷേപം ഇറക്കുന്നതില്‍ ഗള്‍ഫ് മലയാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലുള്ളവര്‍ പിന്നിലാണ് ഇത് മാറണം. ശാശ്വത മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭാരതീയ സംസ്‌കാരം ലോകത്തെവിടെ ചെന്നാലും കൈവിടുന്നില്ല എന്നതാണ് പ്രവാസികളുടെ ഏറ്റവും വലിയ സവിശേഷത. ആദ്ധ്യാത്മിക മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്‌കാരമായതിനാല്‍ അതൊരിക്കലും തകര്‍ന്നുപോകില്ല. അത് നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നുണ്ട്. ഭാവിയിലും കഴിയണം. കുര്യന്‍ പറഞ്ഞു.

എല്ലാ പോലീസ് സ്‌റ്റെഷനിലും തദ്ദേശസ്ഥാപനങ്ങളിലും എന്‍ആര്‍ഐ സെല്‍ ആരംഭിക്കേണ്ട കാലം അതിക്രമിച്ചതായി കൊടിയേരി പറഞ്ഞു അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫോമ .കേരളത്തിന്റെ വികസനത്തിന് ഫോമയുടെ പങ്ക് വലുതാണ്. അമേരിക്കന്‍ മലയാളികളുടെ പ്രതീക്ഷയ്ക്കനുസരിച്ചു ഉയരാന്‍ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കണം. പ്രവാസി വോട്ടവകാശം കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്രപ്രവാസികാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിഞ്ഞതായി് ബിജെപി സംസ്ഥാന പ്രസിഡന്റ്‌റ് വി മുരളീധരന്‍ പറഞ്ഞു. ആഘോഷം എന്നതിനപ്പുറം പ്രവാസികളുടെ പ്രശ്‌നപരിഹാര സാധ്യത തേടുകയാണ് ഇനി ചെയ്യുക. കേരളം കേരളമായിത്തന്നെ നിലനിര്‍ത്തണം. അത് ഉറപ്പ് വരുത്തെണ്ടത് പ്രവാസികളുടെ കൂടി ബാധ്യതയാണ് . ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു

ഫോമയുടെ മുന്‍ പ്രസിഡന്‍ഡും സ്ഥാപക നേതാവുമായ ശശിധരന്‍ നായര്‍, പി വിജയന്‍,നടന്‍ മധു, സംവിധായകന്‍ ബഌി,നടന്‍ നരേന്‍, റോയി ജോ്# മാത്യു, പോള്‍ കൊട്ടം ചേരില്‍ എന്നിവരെ ഫോമ ആദരിച്ചു. പ്രൊ. പിജെ കുര്യന്‍ പൊന്നാടയണിയിച്ചു.
ഫോമോ പ്രസിഡന്റ് ആനന്ദന്‍ നിരമേല്‍ അദ്ധ്യക്ഷനായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ എംജി ശ്രീകുമാര്‍, ജോണ്‍ ബ്രിട്ടാസ്, രാജു എബ്രഹാം എംഎല്‍എ, എബ്രഹാം മാത്യു, ചെറിയാന്‍ ഫിലിപ്, നടന്‍ കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു. പ്രമുഖ ഗസല്‍ ഗായകനായ രഘുറാം കൃഷ്ണന്റെ ഗസല്‍ സന്ധ്യയോടെയാണ് കണ്‍വന്‍ഷന് തിരശ്ശീലവീണത്.
ഫോമ: ദ്വീപ പ്രോജ്ജ്വലനം വ്യത്യസ്ഥമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക