Image

പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി (പി. ശ്രീകുമാര്‍ )

Published on 01 August, 2015
പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി (പി. ശ്രീകുമാര്‍ )
തിരുവന്തപുരം: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുനതിനായി പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വടക്കെ അമേരിക്കയിലെ മായാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളീസ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കേരളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുനു മുഖ്യമന്ത്രി . പ്രവാസികള്‍ക്ക് കേരളത്തെ സംബന്ധിച്ചതോളം സാമ്പത്തിക സ്രോതസ് മാത്രമല്ല അതിനപ്പുറം കേരളത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്ന പ്രധാന ഘടകമാണ്. ഇന്നു കേരളത്തിലെ യുവാക്കളില്‍ വലിയൊരു മാറ്റം പ്രകടമാണ് .പുതിയ സംരംഭങ്ങള്‍ തുടങ്ങാനും തൊഴില്‍ കണ്ടെത്താനും അവര്‍ ആഗ്രഹിക്കുകയും മുന്നോട്ടു വരികയും ചെയ്യുന്നു.

കാര്‍ഷികം ഉള്‍പ്പെടെ എല്ലാമേഘലകളിലും പുതിയ സംരംഭങ്ങളുമായി യുവാക്കള്‍ മുന്നോട്‌ വരുന്നു. ഇതിനു അവര്‍ക്ക് പ്രേരണയും സ്വാധീനവും നല്‍കുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. യുവാക്കളുടെ ഈ മനോഭാവ മാറ്റം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വന്‍കുതിപ്പ് നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസികള്‍ക്കായി പ്രത്യേക വകുപ്പും മന്ത്രിയെയും നിശ്ചയിച്ച ആദ്യ സംസ്ഥാനമായിരുന്നു കേരളം. കേരളത്തിന്റെ മാതൃകയായാണ് പിന്നീട്‌ കേന്ദ്രവും മറ്റുചില സംസ്ഥാനങ്ങളും പിന്തുടര്‍ന്നത് . പ്രവാസികള്‍ക്ക് വോട്ടവകാസമെന്ന ആശയവും ആദ്യം മുന്നോട്ടു വച്ചത്‌ കേരളമാണ്. പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഭാരതീയ പൗരന്മാര്‍ക്കുള്ളത് പോലെതന്നെ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ മുഴുവന്‍ ആളുകള്‍ക്കും വോട്ടുുച്ചെയ്യണമെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നിലവില്‍ വരണം. അതിനു ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നടപ്പാക്കുന്നത് സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ അറിയിച്ചതിനെ തുടര്‍ന്നു വേണ്ടെന്നു വയ്ക്കുകയായിരുന്ന്‌നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പാക്കാന്‍ കഴിയുംഎന്ന് കരുതുന്നതായും ഉമ്മന്‍ചാണ്ടി.പറഞ്ഞു.

മാത്രുകാപരമായ പ്രവര്‍ത്തനം നടത്തുന ഫോമ മലയാളികള്‍ക്കെല്ലാം അഭിമാനമാണ്. സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുന ഫോമയ്ക്ക് എപ്പോഴും ്ഉണ്ടാകും. ഉമ്മന്‍ചാണ്ടി. പറഞ്ഞു. ഫോമയുടെ ജീവക്ലാരുന്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം ആര്‍സിസിയില്‍ കുട്ടികള്‍ക്കായി പണിയുന്ന ഔട്ട് പേഷ്യന്റ ബ്‌ളോക്ക് നിര്‍മ്മാണത്തിന്റെ ആദ്യഗഡു മുഖ്യമന്ത്രിക്ക് ഫോമ പ്രസിഡന്റ്‌റ് ആനന്ദന്‍ നിരവേല്‍ കൈമാറി
പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിനുള്ള നിയമ പരിഷ്‌കരണത്തിനുള്ള മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു.

മുന്‍ പ്രസിഡന്റ്‌റ് എപിജെ അബ്ദുള്‍കലാമിന്റെ അനുസ്മരണ സമ്മേളനം ആയിട്ടാണ് കണ്‍വന്‍ഷന്‍ നടന്നത്. പഠിച്ചതും വിശ്വസിച്ചതും പ്രസംഗിക്കുക മാത്രമല്ല അത് നടപ്പാക്കാന്‍ അവസാനം വരെ കഠിനമായി പ്രവര്തിച്ചയാളായിരുന്നു കലാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരതീയരെ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച കലാം കേരളം പ്രവാസികളുടെ കഴിവ് എങ്ങിനെ പ്രയോജനപ്പെടുത്തണമെന്ന് 10വര്ഷം മുന്‍്പ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്ന കാര്യവും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

മന്ത്രിമാരായ കെസി ജോസഫ് , വിഎസ് ശിവകുമാര്‍, എംഎല്‍എമാരായ രാജു എബ്രഹാം, തോമസ് ഐസക്, മുന്‍ അം്ബാസിഡര്‍ .ടിപി ശ്രീനിവാസന്‍, നടന്‍ നരേന്‍, കെടിഡിസി പ്രസിഡന്റ്‌റ് വിജയന്‍ തോമസ് , കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ ടൂറിസം ഇന്‍ടസ്റ്ററീസ് പ്രസിഡന്റ്‌റ് ഇഎം നജീബ് ,അഡ്വ. സിസ്റ്റര്‍ ജെസി കുര്യന്‍ ,ഫോമ പ്രസിടന്റ്‌റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേഡ്, ട്രഷറര്‍ േജായ് ആന്തണി, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്, ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി
കളത്തില്‍, പി. ആര്‍ . ഓ ജോസ് എബ്രഹാം, വര്‍ഗീസ് മാമന്‍ , അഡ്വ. ഷിബു മണല, എന്നിവര്‍ പങ്കെടുത്തു.
പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി (പി. ശ്രീകുമാര്‍ )പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി (പി. ശ്രീകുമാര്‍ )പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി (പി. ശ്രീകുമാര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക