Image

പ്രവാസികള്‍ പണം മാത്രമല്ല പുത്തന്‍ ദിശാബോധവും നല്‍കി: മുഖ്യമന്ത്രി

Published on 01 August, 2015
പ്രവാസികള്‍ പണം മാത്രമല്ല പുത്തന്‍ ദിശാബോധവും നല്‍കി: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികള്‍ കേരളത്തിനു സാമ്പത്തിക സഹായം മാത്രമാണു ചെയ്യുന്നതെന്ന ധാരണ ശരിയല്ലെന്നും സംസ്ഥാനത്തിനും ജന ജീവിതത്തിനും പുത്തന്‍ ദിശാബോധവും കാഴ്ചപ്പാടും നല്‍കുന്നത് പ്രവാസികളാണെന്നൂം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു.
ഫോമയുടെ കേരള കണ്‍ വന്‍ഷന്‍ മാസ്‌കട്ട് ഹോട്ടലില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വിദേശത്തു പോകുന്ന മലയാളികള്‍ അവിടെ നിന്നാര്‍ജിക്കുന്ന അറിവും പരിചയവും കേരളത്തിലേക്ക് കൈമാറുന്നത് ചൂണ്ടിക്കാട്ടി. ഇതു പുതിയ കാഴ്ചപ്പാടുകള്‍ക്കും ചിന്താഗതിക്കും കാരണമാകുന്നു.ഇതു വഴി വികസന പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ മലയാളിയുടെ സംഭാവന നിസ്തുലമാണു. മാറിയ സാഹചര്യത്തില്‍ വിദേശ മലയാളികളുടെ സംഭവനകള്‍ക്കു പ്രസക്തി ഏറുകയാണു.
റീജ്യനല്‍ കാന്‍സര്‍ സെന്ററിനു ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട് പേഷ്യന്റ് വിഭാഗത്തിനായുള്ള തുകയുടെ ആദ്യഗഡു ഫോമാ ഭാരവാഹികളില്‍ നിന്നു മുഖ്യമന്ത്രി ഏറ്റു വാങ്ങി. ഇത് ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യമാണെന്നു വിശേഷിപ്പിച്ച അദ്ദേഹം മറ്റു സംഘടനകള്‍ക്കും അനുകരിക്കാവുന്ന മാത്രുകയാണു ഫോമായില്‍ നിന്നുണ്ടായതെന്നു ചൂണ്ടിക്കാട്ടി.
അന്തരിച്ച രാഷ്ട്രപതി അബ്ദുല്‍ കലാമിനു ആദരാഞ്ജലി അര്‍പ്പിച്ചാണുസമ്മളനം ആരംഭിച്ചത്. ഏതൊരു മലയാളിയേക്കാള്‍ കൂടുതല്‍ കേരളത്തെപറ്റി പഠിച്ചയാളായിരുന്നും കലാമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി അദ്ധേഹം മുന്നോട്ടു വച്ച പത്തു പദ്ധതികള്‍ അദ്ധേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും വ്യക്തമാക്കുന്നതായിരുന്നു.
പ്രവാസികള്‍ക്കായി ഒരു വകുപ്പ് തുടങ്ങിയത് കേരളമാണു. ഇതുപിന്നീടു മറ്റു സംസ്ഥാനങ്ങള്‍ക്കും മാത്രുകയായി-മുഖ്യമന്തി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക