Image

ഫോമാ കണ്‍ വന്‍ഷനില്‍ കലാം ഓര്‍മ്മകള്‍ തുടിച്ചു

ആശ എസ് പണിക്കര്‍ Published on 02 August, 2015
ഫോമാ കണ്‍ വന്‍ഷനില്‍ കലാം ഓര്‍മ്മകള്‍ തുടിച്ചു
അബ്ദുള്‍ കലാം അവിസ്മരണീയനായ നേതാവ്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഭാരതത്തിന് വിസ്മരിക്കാനാവാത്ത നേതാവാണ് അബ്ദുള്‍ കലാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ 'ഫോമ'യുടെ നാലാമത് വാര്‍ഷിക സമ്മേളനവും അബ്ദുള്‍ കലാം അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പഠിച്ചതും വിശ്വസിച്ചതും പ്രസംഗിക്കുകയും അത് പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും ചെയ്ത വിശിഷ്ടവ്യക്തിയായിരുന്നു അബ്ദുള്‍ കലാമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. താന്‍ ഇന്ത്യയെ കുറിച്ചു കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി അദ്ദേഹം നിരന്തരം പ്രയത്‌നിച്ചു. പത്തുവര്‍ഷം മുമ്പ് കേരള നിയമസഭയിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എന്തെല്ലം ആവശ്യമാണെന്നതിനെ കുറിച്ച് പരമാവധി കാര്യങ്ങള്‍ പഠിച്ചുകൊണ്ട് പത്തിന പരിപാടികളാണ് അന്ന് അദ്ദേഹം നിയമസഭയില്‍ അവവതരിപ്പിച്ചത്.

കേരളത്തിന്റെ വികസനത്തിന് വിദേശ മലയാളികളുടെ സേവനം എങ്ങനെ ഉപയോഗിക്കാനാവും എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. ജന്‍മം കൊണ്ട് തമിഴ്‌നാട്ടുകാരനായിരുന്നുവെങ്കിലും കര്‍മം കൊണ്ട് കേരളീയനായിരുന്നു അദ്ദഹം. 20 വര്‍ഷം അദ്ദേഹം തിരുവനന്തപുരം ഐ.എസ്.ആര്‍.ഓയില്‍ ജോലി ചെയ്തു. അദ്ദേഹത്തിന്റെ എല്ലാ ഓര്‍മകളിലും മലയാളികള്‍ ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അങ്ങേയറ്റം ലാളിത്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ കഴിവുകള്‍ മുഴുവന്‍ ഇന്ത്യയുടെ വികസനം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി അദ്ദേഹം വിനിയോഗിച്ചു. രാജ്യത്തെ കുറിച്ചുള്ള തന്റെ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി തന്റെ മുഴുവന്‍ അറിവും ഉപയോഗിച്ചുകൊണ്ട് അവസാന ശ്വാസം വരെ അദ്ദേഹം പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

അബദുള്‍ കലാം ജനങ്ങളുടെ പ്രസിഡന്റ്: പ്രഫ. പിജെ. കുര്യന്‍

ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ ഏറ്റവും ജനകീയനായ പ്രസിഡന്റായിരുന്നു ഡോ.എ.പി.എജെ അബ്ദുള്‍ കലാമെന്ന് രാജ്യസഭാദ്ധ്യക്ഷന്‍ പ്രഫ.പി.ജെ കുര്യന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ 'ഫോമ'യുടെ നാലാമത് വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള പരിസ്ഥിതി രംഗത്ത് മറ്റ് രാജ്യങ്ങള്‍ നമ്മെ അംഗീകരിക്കണമെങ്കില്‍ നമ്മുടെ രാജ്യം എല്ലാ അര്‍ത്ഥത്തിലും കരുത്തു നേടണമെന്നും അദ്ദേഹം ആഗ്രഹിച്ചു. മിസൈല്‍ നിര്‍മിച്ചതും പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിനു നേതൃത്വം നല്‍കിയതും രാജ്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. ദുര്‍ബലമായ ഒരു രാഷ്ട്രത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ നിരവധി വെല്ലുവിളികളുണ്ട്. ആ വെല്ലുവിളികളെ അതിജീവിക്കാന്‍ വേണ്ടിയണ് അദ്ദേഹം രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചത്. ആത്യന്തികമായി രാജ്യത്ത് എന്നും സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയ്ക്കും പ്രശസ്തനായ ശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കും ഭാവിയെ കുറിച്ച് സ്വപ്നം കാണാന്‍ പഠിപ്പിച്ച നേതാവ് എന്ന നിലയ്ക്കും കലാമിനെ പോലെ ജനങ്ങള്‍ ഇത്രയധികം സ്‌നേഹിക്കുന്ന ഒരു വ്യക്തി വേറെയില്ല എന്നത് അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നു.

ഇന്ന് ഏതു മഹത്‌വ്യക്തികള്‍ മരിച്ചാലും അതിന്റെ പേരില്‍ ലഭിക്കുന്ന അവധി ദിനം ആഘോഷമാക്കുന്ന പ്രവണതയാണ് കാണുന്നത്. എന്നാല്‍ താന്‍ മരിച്ചാല്‍ അവധി നല്‍കുകയല്ല വേണ്ടത്, മറിച്ച് ഒരു ദിവസം കൂടി പ്രവൃത്തി ചെയ്തുകൊണ്ടാണ് തന്നോടുള്ള ആദരം പ്രകടിപ്പിക്കേണ്ടത് എന്നാണ് അബ്ദുള്‍കലാം പറഞ്ഞത്. ഇത്തരത്തില്‍ അവധിയെകുറിച്ചും ,രാഷ്ട്രീയത്തെ കുറിച്ചും വികസനത്തെ കുറിച്ചുമെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാടു നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിനു നല്‍കിയ ഉത്കൃഷ്ടമായ കാഴ്ചപ്പാടുകളും ദീര്‍ഘവീക്ഷണവുമാണ് കൊച്ചകുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും അദ്ദേഹത്തെ ഒരുപോലെ പ്രിയങ്കരനാക്കിയത്. ഇന്നും ഇന്ത്യയിലെ ഏറ്റവും ആദരണീയനായ നേതാവും രാഷ്ട്രപതിയുമായി യുവാക്കള്‍ കലാമിനെ തിരഞ്ഞെടുക്കുന്നതും സ്‌നേഹിക്കുന്നതും ഇക്കാരണം കൊണ്ടാണ്. മുമ്പ് കലാമിന് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ കഴിഞ്ഞതില്‍ തനിക്കേറെ അഭിമാനമുണ്ടെന്നും പി.ജെ. കുര്യന്‍ പറഞ്ഞു.
ഫോമാ കണ്‍ വന്‍ഷനില്‍ കലാം ഓര്‍മ്മകള്‍ തുടിച്ചു
Join WhatsApp News
Jacob George 2015-08-02 19:54:46
This was one of the worst convention FOMAA ever had. Nobody is there to listen, only 15 people on the stage. That is the reason Organization should select good leaders. Even WMC had much, much bigger convention in Trivandrum.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക