Image

ശിങ്കാരി മേളത്തിന്റെ താളത്തിന് ന്രുത്തം അരങ്ങേറുന്നു

Published on 02 August, 2015
ശിങ്കാരി മേളത്തിന്റെ താളത്തിന്  ന്രുത്തം അരങ്ങേറുന്നു
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തോടൊപ്പം ശിങ്കാരി മേളത്തോടൊപ്പം ചെണ്ടക്ക് താളം പിടിച്ചു ന്രുത്തം. ഈ അവിസ്മരണിയ പ്രോഗ്രാം അസോസിയേഷന്‍നു വേണ്ടി അവതരിപ്പിക്കുന്നത് അലക്‌സ് മുണ്ടക്കല്‍ ആന്‍ഡ് ടീം ആണ്.

ചെണ്ടയുടെ താളത്തിന് അനുസരിച്ച് ഡാന്‍സ് അവതരിപ്പിക്കുന്നത് ഗോള്‍ടന്‍ ഫ്‌ലീറ്റ് ഡാന്‍സ് ഗ്രൂൂപ്. ചെണ്ടയില്‍ മായാജാലം സൃഷ്ടിക്കുന്ന അലക്‌സ് മുണ്ടക്കല്‍ അമേരിക്കയിലെ മിക്ക വേദികളിലും ചെണ്ടമേളം അവതരിപ്പിച്ചു ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ കലരുപം, നമ്മുടെ ശിങ്കാരി മേളം വീണ്ടും വരവായി. അലക്‌സ് മുണ്ടക്കലിനോപ്പം മോട്ടി ജോര്‍ജ് , ജെഫി തോമസ്, സുരേഷ് മുണ്ടക്കല്‍, ഡേവിഡ് ശമുവല്‍, രാജേഷ് മണലില്‍, ടോം മുണ്ടക്കല്‍, ഷോണ്‍ തൈചെരില്‍, റിനോയി തോമസ്, അലക്‌സ് ജോസഫ് തുടങ്ങിവരും ഡാന്‍സ് അവതരിപ്പിക്കുന്നത് കൈതലിന്‍ മുണ്ടക്കല്‍, ധന്യ മുണ്ടക്കല്‍, ദിവ്യ മുണ്ടക്കല്‍, മിന്നു മുണ്ടക്കല്‍, ഹന്നാ മുണ്ടക്കല്‍, ജനി മുണ്ടക്കല്‍, ജാക്കി, ടിഫനി വെംബനെനില്‍ തുടങ്ങിവര്‍ ആണു.

ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശം.
ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ ,
കേരള ദേര്‍ശനം ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ ഷൈ നി ഷാജന്‍ എന്നിവര്‍ അറിയിച്ചു.
ശിങ്കാരി മേളത്തിന്റെ താളത്തിന്  ന്രുത്തം അരങ്ങേറുന്നു
ശിങ്കാരി മേളത്തിന്റെ താളത്തിന്  ന്രുത്തം അരങ്ങേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക