Image

ജയശങ്കര്‍ പിള്ള പ്രസിഡന്റ്‌

Published on 02 August, 2015
ജയശങ്കര്‍ പിള്ള  പ്രസിഡന്റ്‌
ടൊറന്റോ : ഇന്‍ഡോ അമേരിക്കന്‍ കാനഡ ചാപ്‌ടറിന്റെ പ്രസിഡണ്ട്‌ ആയി ജയശങ്കര്‍ പിള്ള യെ തിരഞ്ഞെടുത്തു.ജയ്‌ ഹിന്ദ്‌ വാര്‍ത്തയുടെ എക്‌സികുടിവ്‌ എഡിറ്റര്‍ ആയ ജയ്‌ പത്ര ദൃശ്യ മാധ്യമ രംഗത്തും സാഹിത്യ രംഗത്തും രണ്ടു പതിറ്റാണ്ടില്‍ ഏറെ കാലം ആയി പ്രവര്‌ത്തിച്ചു വരുന്നു .സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം സത്യം ഓണ്‍ലൈന്‍ പത്രത്തിന്റെ കാനഡ നാഷണല്‍ എഡിറ്റര്‍ ആയും,കനേഡിയന്‍ ഹിന്ദു ലിങ്ക്‌ മാഗസിന്റെ ഗസ്റ്റ്‌ എഡിറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു .

പ്രവാസ നൊമ്പരം,മുന്‍പേ പോയവന്‍ എന്നീ കഥകളും,നിരവധി കവിതകളും ,ആത്മീയ ചിന്തകള്‍ എന്ന ദൈവത്തെയും,മനുഷ്യ പ്രവര്‌തികളെയും പ്രതി ബാധിക്കുന്ന പുസ്‌തകാവും എഴുതിയിട്ടുണ്ട്‌.സമകാലിക പ്രശ്‌നങ്ങളെ മാത്രം ഉദ്ധരിക്കുന്ന നിഴലുകള്‍ എന്ന കവിതാസമാഹാരം പ്രസിധീകരനതിനായി തയ്യാറാക്കി വരുന്നു .

എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സ്വദേശിയും,കാനഡയിലെ സ്ഥിര താമസക്കാരനുമായ ജയ്‌ ചെറുപറമ്പത്‌ കുടുംബാംഗം ആണ്‌.തലയോലപറമ്പ്‌ ഡി .ബി കോളേജ്‌ യൂണിയന്‍ (1988- 89 ) മെമ്പറും ആയിരുന്ന ജയ്‌ വിവിധ സാമൂഹിക,സാംസ്‌കാരിക, ചാരിറ്റി സംഗടനകളുടെ സജീവ പ്രവര്‍ത്തകന്‍ ആണ്‌ .ഫെയ്‌ത്ത്‌ ഫൌണ്ടേഷന്‍ കാനഡ ,ഫ്രെണ്ട്‌സ്‌ ഓഫ്‌ കിഡ്‌സ്‌ (NRI Group ) ,കാഞ്ഞിരമറ്റം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ കാനഡ എന്നിവയുടെ പ്രസിഡണ്ടും ബ്രാംറ്റണ്‍ മലയാളി സമാജം മീഡിയ പെര്‍സന്‍ ,ടെറി ഫൊക്‌സ്‌ കാന്‍സര്‍ ഫൌണ്ടേഷന്‍ ,കാനേഡിയന്‍ ബ്ലഡ്‌ സര്‍വിസ്‌ ,എന്നിവയുടെ ഇവന്റ്‌റ്‌ കൊര്‍ഡിനെറ്റര്‍ ,ജോയിന്റ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ സേഫ്‌റ്റി കമ്മിറ്റി മെമ്പര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. മാഗ്‌ന പവര്‍ ട്രെയിനില്‍ ഗുണ നിലവാര മേഘലയില്‍ ജോലി ചെയ്യുന്ന ജയ്‌ 2014 ലെ ഏറ്റവും നല്ല ജീവനക്കരാനുള്ള ഇമ്പാക്‌റ്റ്‌ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്‌..
ജയശങ്കര്‍ പിള്ള  പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക