Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകം

ജോസ് മാളേയ്ക്കല്‍ Published on 03 August, 2015
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകം
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയ വാര്‍ഷിക പിക്‌നിക് ഇടവകാസമൂഹത്തിന്റെ ഒരുമയും, സൗഹൃദവും പ്രകടമാക്കിയ വേദിയായി. ആഗസ്റ്റ് 1 ശനിയാഴ്ച്ച ബക്‌സ്‌ കൗണ്ടി നിഷാമണിക്രീക്കിനു സമീപത്തുള്ള കോര്‍ ക്രീക്ക് സ്റ്റേറ്റ്പാര്‍ക്കില്‍ നടന്ന പിക്‌നിക്കില്‍ ഇടവക കൂട്ടായ്മയുടെ പ്രതീകമായി കുട്ടികളടക്കം അറുനൂറിലധികം ആള്‍ക്കാര്‍ പങ്കെടുത്തു.

ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍ എന്നിവര്‍ പിക്‌നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. രാവിലെ 11 മണിക്ക് ഫാ. ജോണിക്കുട്ടി പുലിശേരി ഉല്‍ഘാടനം നിര്‍വഹിച്ചാരംഭിച്ച പിക്‌നിക്കും, കായികമല്‍സരങ്ങളും വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്നു. ചങ്ങനാശേരി അതിരൂപതാ ചാന്‍സലര്‍ റവ. ഫാ. ടോം പുത്തന്‍കളം വിശിഷ്ടാതിഥിയായി പിക്‌നിക്കില്‍ പങ്കെടുത്ത് കായികമല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചൂ.

ഇടവകയിലെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത് ലീഗ് (എസ്. എം.വൈ.എല്‍) പിക്‌നിക്കില്‍ പങ്കെടുക്കുന്നവര്‍ക്കായി പള്ളിയുടെ ലോഗോ മുദ്രണം ചെയ്തമനോഹരമായ ടീ ഷര്‍ട്ടുകള്‍ ക്രമീകരിച്ചിരുന്നു. വടംവലി, വോളിബോള്‍, ഷോട്ട് പുട്ട്, മ്യൂസിക്കല്‍ ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്‌നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ പിക്‌നിക്ക് സ്ഥലത്തുവച്ചുതന്നെ വിതരണം ചെയ്തു.

ജോയി കരുമത്തി, ജോണ്‍ തൊമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ രുചികരമായ ബാര്‍ബിക്യു വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ചു. ഇടവകകൂട്ടായ്മയുടെ നാന്ദിയായി പിക്‌നിക്കില്‍ പങ്കെടുത്ത് പരസ്പര സ്‌നേഹവും, സഹകരണവും, സൗഹൃദവും പങ്കുവച്ച് പിക്‌നിക് വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പ്രകാശിപ്പിച്ചു.
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക് ഇടവക കൂട്ടായ്മയുടെ പ്രതീകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക