Image

ഇന്ത്യന്‍ ലയണ്‍സ്‌ ക്ലബ്‌ സിലിക്കണ്‍വാലിയില്‍

Published on 03 August, 2015
ഇന്ത്യന്‍ ലയണ്‍സ്‌ ക്ലബ്‌ സിലിക്കണ്‍വാലിയില്‍
കാലിഫോര്‍ണിയ: ലയണ്‍സ്‌ ക്ലബ്‌ ഇന്റര്‍നാഷണലിന്റെ കീഴില്‍ 'സിലിക്കണ്‍വാലി ഇന്ത്യന്‍ ലയണ്‍സ്‌ ക്ലബ്‌' ചാര്‍ട്ടര്‍ ചെയ്‌ത്‌ പ്രവര്‍ത്തനം ആരംഭിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റായി ജയിംസ്‌ വര്‍ഗീസിനെ തെരഞ്ഞെടുത്തു. സെക്രട്ടറി - ജോര്‍ജ്‌ വര്‍ഗീസ്‌, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌- ബെന്‍സി അലക്‌സ്‌ മാത്യു, ട്രഷറര്‍- സാബു പീറ്റര്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പേഴ്‌സിനെ അടുത്തു നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന്‌ പ്രസിഡന്റ്‌ ജയിംസ്‌ വര്‍ഗീസ്‌ അറിയിച്ചു.

സാന്‍ ലൊറന്‍സോ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളി ഫെല്ലോഷിപ്പ്‌ ഹാളില്‍ നടന്ന യോഗത്തില്‍ മുന്‍ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ ലിന്‍ഡാ ഗ്രിഫിന്‍, ഗ്ലോബല്‍ മെമ്പര്‍ഷിപ്പ്‌ ട്രെയിനറും മുന്‍ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണറുമായിരുന്ന ഡോ. ബില്‍ ഇയാന്നകോണ്‍, റവ.ഫാ. മാത്തുക്കുട്ടി, ജയിംസ്‌ വര്‍ഗീസ്‌, ബെന്‍സി അലക്‌സ്‌ മാത്യു, ജോര്‍ജ്‌ വര്‍ഗീസ്‌, സാബു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ ലയണ്‍സ്‌ ക്ലബ്‌ സിലിക്കണ്‍വാലിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക