Image

അഭിമാനകരമായ പത്താം വര്‍ഷത്തിലേക്ക് (ജോസ് കാടാപുറം)

Published on 03 August, 2015
അഭിമാനകരമായ പത്താം വര്‍ഷത്തിലേക്ക് (ജോസ് കാടാപുറം)
ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ പിന്നിട്ട പത്ത് വര്‍ഷങ്ങള്‍ നേട്ടത്തിന്റെ കഥകള്‍ പറയുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്നതു തന്നെ വലിയ കാര്യമാണല്ലൊ.

ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ നേഴ്‌സുമാര്‍ സമസ്ത മേഖലയിലും സജീവമായ പുരോഗതി ഉണ്ടാക്കിയെങ്കിലും സംഘടനാ തലത്തില്‍ ആദ്യകാലത്തു മുന്നേറാനായില്ല. ഈ അവസ്ഥയിലാണു2004ല്‍ ന്യൂയോര്‍ക്കിലെ ന്യൂറോഷല്‍ കൊറാമാണ്ടല്‍റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍30 ഓളം നേഴ്‌സുമാര്‍ ഒത്തു ചേര്‍ന്നത്. അന്നതില്‍ പങ്കെടുത്ത പത്രക്കാരില്‍ ലേഖകനും ഉണ്ടായിരുന്നു.

പിന്നീട് റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആയ ഡോ.ആനിപോളിന്റെ നേതൃത്വത്തില്‍ ക്ലാര ജോബ്, നാന്‍സി തോട്ടം തുടങ്ങി ന്യൂയോര്‍ക്കിന്റെ പലപ്രദേശങ്ങളില്‍ ഉള്ള നേഴ്‌സുമാരും പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

അന്നത്തെ 30 ല്‍ നിന്ന് സംഘടന 300 ലേക്ക് അംഗസംഖ്യ വര്‍ദ്ധിപ്പിച്ചു.ശോശാമ്മ ആന്‍ഡ്ര്യൂസ് പ്രസിഡന്റായപ്പോള്‍  അംഗങ്ങളെ ചേര്‍ക്കുന്ന കാര്യത്തില്‍ വലിയ താല്പര്യം കാട്ടി.
നേഴ്‌സുമാര്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിലും, പുതുതായി ആര്‍.എന്‍ പരീക്ഷാ എഴുതി യു.എസില്‍ എത്തുന്നവര്‍ക്ക് ജോലി കിട്ടാന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചതും ഇപ്പോഴത്തെ പ്രസിഡന്റ് ഉഷാ ജോര്‍ജും സെക്രട്ടറി മേരികുട്ടി ഫിലിപ്പുമാണ്.

ധാരാളം നേഴ്‌സുമാര്‍ക്ക് ജോലി കിട്ടാന്‍ അസോസിയേഷന്‍ അംഗങ്ങളായ നേഴ്‌സുമാരുടെ സഹായത്തോടെ സാധിച്ചതായി പ്രസിഡന്റ് ഉഷാ ജോര്‍ജ് പറഞ്ഞു. (

ugeorge1985@gmail.com )
സംഘടനയില്പെട്ടവരും അല്ലാത്തവരുമായ 100 ഓളം നേഴ്‌സ് മാര്‍ക്ക് ഉപരിപഠനത്തിന് 15 ശതമാനം ഫീസിളവോടെ പഠിക്കാന്‍ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയ കരാര്‍ സഹായിച്ചു.
കരാര്‍ ഉണ്ടാക്കിയ നേഴ്‌സസ് അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റായിരുന്ന വിമലാ ജോര്‍ജിനോടു അവര്‍ നന്ദിയും പറഞ്ഞു.

പുതിയ അംഗങ്ങളെ ചേര്‍ക്കാനും, കേരളത്തിലുള്ള നിര്‍ദ്ധനരായ നേഴ്‌സുമാരെ സഹായിക്കുന്നതിനും 10ാം വാര്‍ഷികത്തില്‍ ഉദ്ദേശിക്കുന്നു.

തുടക്കം മുതല്‍ മാദ്ധ്യമങ്ങള്‍ സംഘടനക്ക് പരമാവധി പ്രോത്സാഹനം നല്‍കിയിരുന്നതായി സ്ഥാപക പ്രസിഡന്റ് ആനി പോളും, ശോശാമ്മ ആന്‍ഡ്ര്യൂസും മാദ്ധ്യമങ്ങളെ ആദരിച്ച് ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

നേഴ്‌സിംഗ് ജോലിയുടെ പവിത്രതയും, സ്‌നേഹവും, കാരുണ്യവും ഓരോ അപരിചിത രോഗികള്‍ക്കും നല്‍കി, മനുഷ്യരുടെ രോഗാതുരമായ അവസ്ഥയില്‍ താങ്ങായി, സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്കിലെ നേഴ്‌സുമാരുടെസംഘടനയ്ക്ക് പ്രസ്സ് ക്ലബ്ബിന്റെ എല്ലാവിധ ഭാവുകങ്ങളും പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയി ആശംസിച്ചു.
അഭിമാനകരമായ പത്താം വര്‍ഷത്തിലേക്ക് (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക