Image

കല മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 22-ന്‌

Published on 03 August, 2015
കല മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 22-ന്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലേയും മലയാളികള്‍ ഒന്നുചേര്‍ന്ന്‌ കലയുടെ ആഭിമുഖ്യത്തില്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ്‌ 22-ന്‌ രാവിലെ 11.30-ന്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (1009 Unruh Ave, Philadelphia, PA 19111) മാവേലി മന്നന്റെ വരവേല്‍പോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമിടും. തുടര്‍ന്ന്‌ സാംസ്‌കാരിക സമ്മേളനവും, ഭവനത്തില്‍ പാകംചെയ്‌ത ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്‌. ഉച്ചകഴിഞ്ഞ്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

അലക്‌സ്‌ ജോണ്‍, ജോസഫ്‌ സഖറിയ, ജോര്‍ജ്‌ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഓണാഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
കല മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 22-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക