Image

നേപ്പാളിന്റെ കരട്‌ ഭരണഘടന: മതന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍ (ഫാ. ജോസഫ്‌ വര്‍ഗീസ്‌)

Published on 03 August, 2015
നേപ്പാളിന്റെ കരട്‌ ഭരണഘടന: മതന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍ (ഫാ. ജോസഫ്‌ വര്‍ഗീസ്‌)
കഴിഞ്ഞ ജൂണ്‍ മാസം മുപ്പതാം തീയതി പുറത്തുവിട്ട നേപ്പാളിന്റെ പുതിയ ഭരണഘടനയുടെ നക്കല്‍രേഖ വളരെ ആശങ്കാഭരിതമായാണ്‌ ലോകം കാണുന്നത്‌. ഈ കരട്‌ രേഖ അതേ രൂപത്തില്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ ദൂരവ്യാപകങ്ങളായ സ്ഥിതിവിശേഷങ്ങളാണ്‌ ഇതുമൂലം ഉണ്ടാകുന്നത്‌. നേപ്പാളിലെ മത ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച്‌ ക്രൈസ്‌തവും മുസ്ലീംങ്ങളും ഒരു വലിയ വിപത്തിനെയാണ്‌ നേരിടേണ്ടത്‌. ഭരണഘടനയുടെ പുതിയ കരട്‌ രൂപം ധൃതിയില്‍ ഭരണഘടനാ അസംബ്ലിയില്‍ അവതരിപ്പിക്കാനുള്ള നീക്കവും സംശയത്തോടുകൂടിയാണ്‌ ലോകം ഉറ്റുനോക്കുന്നത്‌.

നേപ്പാളിലെ പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടാല്‍ മതസ്വാതന്ത്ര്യത്തേയും, ഏതു മതവും സ്വീകരിക്കാനുള്ള അവകാശത്തേയും നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. മതന്യൂനപക്ഷങ്ങള്‍ക്ക്‌ യാതൊരുവിധമായ സംരക്ഷണവും നല്‍കുന്നില്ല എന്നതിലുപരിയായി മതസ്വാതന്ത്ര്യവും നിഷേധിക്കുന്നു.

ഏതു മതവും സ്വീകരിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശത്തെ നിഷേധിക്കുകയാണ്‌ പുതിയ ഭരണഘടന ചെയ്യുന്നത്‌.

നക്കല്‍ ഭരണഘടനയിലെ 31-മത്‌ ക്ലാസ്‌ (Clause I of the Article 31st of the Draft Constitution) ഒന്നാം ചട്ടപ്രകാരം ഏതു മതവും സ്വീകരിക്കാനുള്ള നേപ്പാളിലെ പൗരന്റെ അവകാശത്തെ നിഷേധിക്കുകയാണ്‌. ഭരണഘടനയിലെ 31-മത്‌ വകുപ്പിലെ രണ്ടാം ചട്ടപ്രകാരം മതന്യൂനപക്ഷങ്ങള്‍ക്ക്‌ സ്ഥാപകജംഗമ വസ്‌തുക്കള്‍ കൈവശം വെയ്‌ക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഭരണഘടനയിലെ മുപ്പത്തൊന്നാം വകുപ്പിലെ മൂന്നാം ചട്ടപ്രകാരം പൊതുജനതയുടെ വിശ്വാസ, വിചാരധാരകള്‍ക്കതീതമായി പ്രസംഗിക്കുവാനോ പ്രവര്‍ത്തിക്കുവാനോ ഒരു മതസംഘടനകള്‍ക്കും സാധ്യമതല്ല.

ക്രിസ്‌തുമതത്തിലെ സ്‌നാനവും കണ്‍വന്‍ഷന്‍ പ്രസംഗങ്ങളും നിയമവിരുദ്ധമായിത്തീരും ഭരണഘടനയുടെ മുപ്പത്തൊന്നാം വകുപ്പു പ്രകരാം. നേപ്പാളിലെ ഭൂരിപക്ഷ മതമായ ഹൈന്ദവ വിശ്വാസത്തിനെതിരായി പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതും കുറ്റകൃത്യമായിരിക്കും.

ഭരണഘടനയില്‍ ഏര്‍പ്പെടുത്തിയ ഈ ചട്ടങ്ങള്‍, നേപ്പാളും ആന്താരാഷ്‌ട്ര സംഘടനകളുമായി ഉണ്ടാക്കിയ കരാറുകളുടെ ലംഘനമാണ്‌. (Government of Nepal is a Signatory of InternationalCoverant of Civil and Political Rights- ICCPR)

ഈ സംഘടനയുടെ പതിനെട്ടാം ചട്ടപ്രകാരം ഏതു മതവും സ്വീകരിക്കാനും അതൊക്കെ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാ ജനതയ്‌ക്കും നല്‍കിയിരിക്കുന്നു.

നേപ്പാളിനെ ഒരു ഹൈന്ദവരാജ്യമാക്കി മാറ്റുവാനുള്ള വലതു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രമഫലമാണ്‌ ഈ കരട്‌ ഭരണഘടന. മതമൗലീകവാദവും അസഹിഷ്‌ണുതയും മനുഷ്യസമൂഹത്തിനു ഒരു ഭീഷണിയായിത്തീരുന്ന ഈ കാലഘട്ടത്തില്‍ നേപ്പാളിന്റെ പുതിയ ഭരണഘടന ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്‌.

മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ഇസ്ലാം മതതീവ്രവാദികള്‍ അവരുടേതായ ഭരണവും സ്വാതന്ത്ര്യവും അക്രമത്തിലൂടെ സ്ഥാപിച്ചെടുക്കുമ്പോള്‍ നൂറ്റാണ്ടുകളായി ആ ദേശത്തു ജീവിച്ചിരുന്ന സംസ്‌കാരവും ആചാരങ്ങളോടുമൊപ്പം ഒരു വിഭാഗം മനുഷ്യ സമൂഹവും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുകയാണ്‌. ആധുനിക മനുഷ്യചരിത്രത്തിന്റെ ക്രൂരമായ അദ്ധ്യായമാണ്‌ ഇന്ന്‌ ഇറാക്കിലും സിറിയയിലും സംഭവിക്കുന്നത്‌.

പാശ്ചാത്യരാജ്യങ്ങളില്‍ തങ്ങളുടെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക്‌ അര്‍ഹിക്കുന്നതായ മത- സാംസ്‌കാരിക സ്വാതന്ത്ര്യങ്ങളും സഹകരണവും നല്‍കുമ്പോള്‍, ഇന്ത്യന്‍ ഉപ ഭൂഖണ്‌ഡത്തില്‍ ഹൈന്ദവ മതമൗലീകത ഉയര്‍ത്തുന്നത്‌ ആശങ്കയോടുകൂടി മാത്രമേ നോക്കികാണുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള മതധ്രുവീകരണംമൂലം തകര്‍ന്നുവീഴുന്നത്‌ മതസ്വാതന്ത്ര്യവും മാനുഷികമൂല്യങ്ങളുമാണ്‌.

പാശ്ചാത്യരാജ്യങ്ങളില്‍ നേപ്പാളികളും, ഇന്ത്യന്‍ വംശജരും, അറബികളും, പാക്കിസ്ഥാനികളുമെല്ലാം സ്വന്തം മതവും ആചാരവും, വിശ്വാസങ്ങളും യഥേഷ്‌ടം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ സ്വന്തം നാട്ടില്‍ ഇവയെല്ലാം ഒരു വിഭാഗത്തിനു നിഷേധിക്കുന്നത്‌ വിരോധാഭാസമാണ്‌.

ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതവിദ്വേഷവും പീഡനവും അനുഭവിക്കുന്നത്‌ ക്രീസ്‌തീയമതാനുയായികളാണ്‌. ഭൂരിപക്ഷ രാജ്യങ്ങളില്‍ സാമൂഹിക നീതിയുടെ പേരില്‍ ഇവ അവഗണിക്കപ്പെടുമ്പോള്‍, ന്യൂനപക്ഷ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യവും അവകാശങ്ങളും ഇവര്‍ക്ക്‌ നിഷേധിക്കുകയാണ്‌. ലോകജനതയെ ഹിന്ദുവായും, മുസല്‍മാനായും, ക്രിസ്‌ത്യാനിയായും വേര്‍തിരിക്കപ്പെടുമ്പോള്‍ `മനുഷ്യന്‍' എന്ന വിഭാഗം അവസാനിക്കുകയാണ്‌.

നേപ്പാളിലെ ജനങ്ങള്‍ മതവിഭാഗീയതയ്‌ക്കെതിരായി ചിന്തിക്കേണ്ട സമയമാണിത്‌. പുതിയ ഭരണഘടനയുടെ അടിസ്ഥാനസ്‌തംഭങ്ങളില്‍ നേപ്പാളിന്റെ സംസ്‌കാരവും സ്വാതന്ത്ര്യവും ആണ്‌ ഉയരേണ്ടത്‌. പുതിയ ഭരണഘടന തിടുക്കത്തിലും, വിഭാഗീയ ചിന്തകളുടെ അടിസ്ഥാനത്തിലും പാസാക്കാതെ, സാമൂഹ്യ സംവാദത്തിലൂടെയും അഭിപ്രായ സമന്വയീകരണത്തിലൂടെയും വേണം തീരുമാനിക്കപ്പെടാന്‍. മൗലീക വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏതു ഭരണഘടനയും വിശ്വസമൂഹത്തിന്‌ ഒരു വെല്ലുവിളിയായിരിക്കും. പ്രബുദ്ധമായ നേപ്പാളിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം.

(ലേഖകന്‍ ഫാ. ജോസഫ്‌ വര്‍ഗീസ്‌ ഫ്രീലാന്‍സ്‌ എഴുത്തുകാരനും, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റിലീജിയസ്‌ ഫ്രീഡം ആന്‍ഡ്‌ ടോളറന്‍സ്‌ (ഐ.ആര്‍.എഫ്‌.ടി) ന്യൂയോര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുമാണ്‌).
നേപ്പാളിന്റെ കരട്‌ ഭരണഘടന: മതന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍ (ഫാ. ജോസഫ്‌ വര്‍ഗീസ്‌)നേപ്പാളിന്റെ കരട്‌ ഭരണഘടന: മതന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍ (ഫാ. ജോസഫ്‌ വര്‍ഗീസ്‌)
Join WhatsApp News
bijuny 2015-08-04 19:07:38
സത്യത്തിൽ ലോകത്തുള്ള എല്ലാ രാജ്യങ്ങളും മത സ്വാതന്ത്ര്യം വെട്ടിക്കുര്ക്കണം .  അമേരിക്ക യും വെസ്റ്റേണ്‍ രാജ്യങ്ങളും ക്രിസ്ത്യൻ നയങ്ങൾ തന്നെ പിന്തുടരട്ടെ, ഗൾഫ്‌ രാജ്യങ്ങൾ മുസ്ലിം തന്നെ നിലനിര്തട്ടെ , നേപാൾ പോലുള്ള രാജ്യങ്ങൾ അവരുടെ തനതായ പാരമ്പര്യം കത്ത് സൂക്ഷിക്കട്ടെ. മത ബിസിനസ്‌ കാരും മത തൊഴിലാളികളും പുതിയ മാർക്കറ്റ്‌ തേടി , സമാധാന പരമായി ജീവിക്കുന്ന രാജ്യങ്ങളിൽ അവരെ ചൂഷണം ചെയ്തു , അവരുടെ നിയമങ്ങളിലെ വീക്നെസ് ചൂഷണം ചെയ്തു അരക്സിതവസ്ഥയും , അസന്തുലിതാവസ്ഥയും സൃഷ്ടിക്കുന്നതാണ് ലോകത്തിലെ പല പ്രശ്നഗല്ക്കും കാരണം. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അത് മനസ്സിലാക്കി പുതിയ നിയമങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. കാനഡയും കൊണ്ടുവരുന്നു. ബ്രിടനും , അമേരികയും ഓവർ ജനാധിപത്യവും മത സ്വാതന്ത്ര്യവും കാരണം നാശത്തിന്റെ പാതയിലാണ് - recent poulation growth figures tell എ story .  
അച്ഛനെ പോലെ ഉള്ളവര ചെയ്യേണ്ടത് , "ഞങ്ങൾ ഈ പരിപാടി നിരത്തി " എന്ന് പറഞ്ഞു മാത്രുകയാവണം .  മറ്റു മതക്കാർ അത് ഫോളോ ചെയ്യട്ടെ.   അല്ലാതെ സമാധാനപരമായി കഴിയുന്ന ജനതയുടെ അസ്ഥിത്വം ഇല്ലാതാക്കാൻ നോക്കുകയല്ല.
If France can why can't Nepal?
johnykutty 2015-08-04 13:37:57

അച്ഛൻറെ ലേഖനം വായിച്ചാൽ തോന്നും നേപ്പാൾ ഇന്ത്യയിൽ അല്ലെങ്ങിൽ അമേരിക്കയിൽ ആണെന്ന്.   കേരളത്തിൻറെ അത്ര പോലും ജനസഗ്യ ഇല്ലാത്ത രാജ്യത്ത്, അതിൽ രണ്ടു ശതമാനം പോലും ഇല്ലാത്ത ക്രിസ്തിയൻ  വിഭാഗത്തെ ഓർത്തു അച്ചൻ ഇത്ര വിഷമിച്ചാൽ, നമ്മുടെ അയൽ രാജ്യമായ പാകിസ്താനിൽ 25 ലക്ഷം ക്രിസ്തിയനികൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവരുടെ സ്ഥിതി എന്താണ്.  ലോകത്ത് നേപ്പാൾ ഒഴികെ എല്ലാ രാജ്യത്തും മത സ്വാതന്ത്രിയം ഉണ്ടെന്നാണോ.  നേപ്പാൾ   2006 വരെ നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രം ആയിരുന്നു.  ചൈനയിൽ എന്ത് നടക്കുന്നു :  

 

China will create its own version of Christianity

 

China has a growing number of Christians, and that's causing increasing tensions with the officially atheistic ruling Chinese Communist Party. China's solution is if you can't beat 'em, co-opt them.

 

"Over the past decades, the Protestant churches in China have developed very quickly with the implementation of the country's religious policy," says Wang Zuoan, director of the State Administration for Religious Affairs, according to the state-run China Daily newspaper. "The construction of Chinese Christian theology should adapt to China's national condition and integrate with Chinese culture," including its path of socialism.

 

Christians in China have to worship in state-approved and supervised churches, and official estimates number the country's Protestant population at 23 million to 40 million, with 500,000 more baptized each year. Wang was speaking at an event in Shanghai to celebrate the 60th anniversary of the National Committee of the Three-Self Patriotic Movement of the Protestant Churches in China. He didn't address the estimated 12 million Catholics in China, about half of whom illegally follow the lead of the Roman Catholic Church while the other half worship in the officially sanctioned, Vatican-rejecting Catholic church.

Wang didn't elaborate on this new "Chinese Christian theology," but the Three-Self Patriotic Movement's Gu Mengfei explained that the year-old Chinese push to promote correct Christian theology encourages pastors and laypeople alike to extract moral teachings in line with Biblical times and with other religious faiths. "This will encourage more believers to make contributions to the country's harmonious social progress, cultural prosperity, and economic development," Gu added.

 - - Peter Weber
editor 2015-08-04 13:28:01
കമന്റുകള്‍ എഴുതുന്നവരുടെ ശ്രദ്ധക്ക്
പടങ്ങളും ഹൈപ്പര്‍ ലിങ്കുകളും ഒഴിവാക്കുക.
മറ്റു സൈറ്റുകളില്‍ നിന്ന് പോസ്റ്റ് ചെയ്യും മുന്‍പ് ആദ്യം വേര്‍ഡ് പേജില്‍ പേസ്റ്റ് ചെയ്ത് പടവും ലിങ്കുമെല്ലാം ഒഴിവാക്കുക. അതിനു ശേഷം അവിടെ നിന്നു കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക.
ഹൈപ്പര്‍ ലിങ്കുകളും പടവും ലേ ഔട്ടിനെ ബാധിക്കുന്നു.
എഡിറ്റര്‍

anthappan 2015-08-04 13:35:58

The attitudes of religions around the world are same. They don’t like each other. They are seeking out to eliminate the other religion and try to establish their kingdom of heaven on earth and place their right god in the throne. None of these religions follows what their teachers taught or their doctrines. Instead of following the teachings of their teacher, they introduce their own crooked teachings and confuse the ordinary people and loot them. They also don’t hesitate to kill their teacher also. I am not fond of any religion and their theologies.

But, since I born in a Christian family and grew up learning about Jesus, I am going to refer what Jesus said in Mathew 5:6; “ In the same way, let your light shine before others, that they may see your good deeds and glorify your Father in heaven” Why Christians are minority in many parts of Asia? Why they cannot influence their neighbors? Why they are getting persecuted? Jesus clearly says that let your light so shine before man so that others will see their good work and glorify the father in heaven. When the Pharisees asked him who his father was, her replied to them that whoever had seen him and his deed had seen his father too.

It is very important how we deal with others. Our love towards to our neighbor must come from our heart and our action should be consistent to demonstrate our love towards the fellow being. But, that is not what is happening with people; they want to stuff their religion into the throat of their neighbor and baptize them by dipping into to the water.

The religion all over the world is born out of ignorance with crooks in its helm. The idiots are thronging around these crooks and worship them deities. The killing, slaughtering of children, women, and old will continue in the pursuit of satisfying the blood thirst gods these morons. My dear fronts take few minutes and start thinking and get out of this mess. Nobody is superior to anyone or inferior. We are all the magnificent expression of the most intelligent spirit. Tap into the full potential of spirit enjoy it as if you were drinking vine from the chalice and get intoxicated.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക