Image

ഏറന്‍ ഫിലിപ്പിന് പീസ് കോര്‍ അവാര്‍ഡ്

സജി പുല്ലാട്‌ Published on 05 August, 2015
ഏറന്‍ ഫിലിപ്പിന് പീസ് കോര്‍ അവാര്‍ഡ്
ഹൂസ്റ്റണ്‍:  അവികസിത രാജ്യങ്ങളെ വികസന പാതയിലെത്തിക്കുന്നതിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഒരു സ്വതന്ത്ര സംഘടനയായ പീസ് കോര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌പെഷ്യല്‍ അച്ചീവ് മെന്റ് അവാര്‍ഡിന് മലയാളി യുവാവ് ഏറന്‍ ഫിലിപ്പ് അര്‍ഹനായി.

ലോക സമാധാനത്തിനും മാനവരാശിയുടെ സൗഹൃദത്തിനുമായി 1961 ല്‍ ഈ സംഘടന സ്ഥാപിതമായി. ഇതിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും നേപ്പാളിലെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരോടൊപ്പം സഹവസിക്കവെയാണ് ഈ അവാര്‍ഡ് ഏറനെ തേടിയെത്തിയത്.

മെഡിക്കല്‍, പരിസ്ഥിതി, സാമൂഹിക സാമ്പത്തിക വികസന രംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും ഈ സംഘടന പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 64 രാജ്യങ്ങളില്‍ പീസ് കോര്‍പ്പ്‌സിന്റെ നേതൃത്വത്തില്‍ സേവനം ലഭ്യമാണ്.
ഹൂസ്റ്റണിലെ ഷുഗര്‍ ലാന്റില്‍ താമസമാക്കിയിരിക്കുന്ന ഫിലിപ്പ് – െജസ്സി ദമ്പതികളുടെ പുത്രനായ ഈ 21കാരന്‍ 2010 ല്‍ ഡെന്റണ്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.

ലൂസിയാന സ്‌റ്റേറ്റില്‍ റ്റുലെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആന്‍ഡ്രോ പോളജി മേജറും, പ്രീമെഡ് മൈനറുമായി 2012 ല്‍ ബി.എസ്. ഡിഗ്രിയും കരസ്ഥമാക്കി.
അകാലത്തില്‍ പൊലിഞ്ഞു പോയ സഹോദരി സ്‌റ്റെഫനിയുടെ പ്രേരണയാലാണ് ഏറന്‍ ആതുര സേവനപാത തിരഞ്ഞെടുത്തത്. റിനെ റെയ്ച്ചല്‍ ഫിലിപ്പ് മൂത്ത സഹോദരിയാണ്.

ലോകത്ത് കഷ്ടത അനുഭവിക്കുന്ന ജന വിഭാഗങ്ങളോടൊപ്പം അധിവസിക്കുക എന്നുളളതാണ് ഈ യുവാവിന്റെ ലക്ഷ്യം.

ഏറന്‍ ഫിലിപ്പിന് പീസ് കോര്‍ അവാര്‍ഡ് ഏറന്‍ ഫിലിപ്പിന് പീസ് കോര്‍ അവാര്‍ഡ് ഏറന്‍ ഫിലിപ്പിന് പീസ് കോര്‍ അവാര്‍ഡ് ഏറന്‍ ഫിലിപ്പിന് പീസ് കോര്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക