Image

ബോബി ജിന്‍ഡലിന് ഇന്ത്യന്‍ വംശജരുടെ പിന്തുണ(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 August, 2015
ബോബി ജിന്‍ഡലിന് ഇന്ത്യന്‍ വംശജരുടെ പിന്തുണ(ഏബ്രഹാം തോമസ്)
ക്ലീവ്‌ലാന്‍ഡ് : പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ പത്തുപേരെ തെരഞ്ഞെടുത്ത് ക്ലീവ് ലാന്‍ഡിലെ കിഴക്കന്‍ ലോണ്‍സ് അറീനയില്‍ ഫോക്‌സ് ന്യൂസ് വ്യാഴാഴ്ച ആദ്യഡിബേറ്റ് നടത്തുന്നു. ഇതുരെ പതിനേഴുപേരാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യമാണ് പത്തു പേരെ തെരഞ്ഞെടുക്കുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഫോക്‌സ് ന്യൂസ് പറഞ്ഞു.

ദേശീയതലത്തില്‍ നടത്തിയ പോളിലൂടെ ജനപിന്തുണ കൂടുതലുള്ളപത്ത് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു. അഭിപ്രായസര്‍വേയില്‍ സ്ഥാനാര്‍ത്ഥികള്‍ നേടിയ പിന്തുണ ഇപ്രകാരമാണ്-ഡൊണാള്‍ഡ് ട്രമ്പ്(റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖന്‍)-23.2 ശതമാനം, ജെബ് ബുഷ്(മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍)-12.8 ശതമാനം, സ്‌കോട്ട് വാക്കര്‍(വിസ്‌കോണ്‍സില്‍ ഗവര്‍ണര്‍)-10.6 ശതമാനം, മൈക്ക് ഹക്കബി(മുന്‍ അര്‍ക്കന്‍സ ഗവര്‍ണര്‍)-6.6 ശതമാനം, ബെന്‍കാഴ്‌സണ്‍(റിട്ടയേര്‍ഡ് ന്യൂറോ സര്‍ജന്‍)-6.6 ശതമാനം, ടെഡ്ക്രൂസ്(ടെക്‌സസ് സൈനസ്റ്റര്‍)-6.2 ശതമാനം, മാര്‍കോ റൂബിയോ(ഫ്‌ളോറിഡ സെനറ്റര്‍) -5.2 ശതമാനം, റാന്‍ഡ് പോള്‍(കെന്റക്കി സെനറ്റര്‍)-4.8 ശതമാനം, ക്രിസ് ക്രിസ്റ്റി(ന്യൂജേഴ്‌സി ഗവര്‍ണര്‍) - 3.4 ശതമാനം, ജോണ്‍ കസിഷ്(ഒഹായോ ഗവര്‍ണര്‍) - 3.4 ശതമാനം, റിക്ക് പെറി(മുന്‍ ടെക്‌സാസ് ഗവര്‍ണര്‍)-2 ശതമാനം, റിക്ക് സാന്റോം (മുന്‍ പെന്‍സില്‍വാനിയ സെനറ്റര്‍) - 1.4 ശതമാനം, ബോബി ഫിയറിന(മുന്‍ ഹൗലറ്റ് പക്കാര്‍ഡ് തലവി) - 1 ശതമാനം, ലിന്‍ഡ്‌സേഗ്രാം(സൗത്ത് കരോലിന സെനറ്റര്‍) - 0.4 ശതമാനം, ഗില്‍മോര്‍ (മുന്‍ വെര്‍ജീനിയ ഗവര്‍ണര്‍) ഇവരുടെയും വിവരം ലഭ്യമല്ല.

ആദ്യ ഡിബേറ്റ് രാത്രി 7 മണി(ഈസ്റ്റേണ്‍ ടൈം) ആരംഭിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുക ജനപിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്ന 10 പേര്‍-ഡൊണാള്‍ഡ് ട്രമ്പ്, ജെബ് ബുഷ്, സ്‌കോട്ട് വാക്കര്‍, മൈക്ക് ഹക്കുബി, ബെന്‍കാഴ്‌സണ്‍, ടെഡ്ക്രൂസ്, മാര്‍കോ റൂബിയോ, റാന്‍ഡ്‌പോള്‍, ക്രിസ് ക്രിസ്റ്റി, ജോണ്‍ കസിഷ് ഇവരായിരിക്കും. രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡിബേറ്റില്‍ ചോദ്യത്തരങ്ങളും, നിലപാട് വ്യക്തമാക്കലും പരസ്പരവിമര്‍ശനങ്ങളും പ്രതീക്ഷിക്കാം.
ആദ്യപത്തിന്റെ ലിസ്റ്റില്‍ പെടാത്ത ഏഴുപേര്‍ക്കായി ഈ ഡിബേറ്റിനുമുമ്പ് മൂന്നുമണി(ഇഎസ്ടി)ക്കാരംഭിക്കുന്ന ഒരു ഡിബേറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഡിബേറ്റിന്റെ ദൈര്‍ഘ്യം 1 മണിക്കൂറായിരിക്കും. റിക്ക് പെറി റിക്ക് സാന്റോറം, ബോബി ജിന്‍ഡല്‍, കാര്‍ലി ഫിയോറിന, ലിന്‍ഡ് സെഗ്രഹാം, ജോര്‍ജ് പടാക്കി, ജിം ഗില്‍മോര്‍ എന്നിവരാണ് ഈ ഡിബേറ്റില്‍ പങ്കെടുക്കുക.

അമേരിക്കന്‍ ജനസംഖ്യയില്‍ ഏതാണ്ട് രണ്ടര ശതമാനം ഇന്ത്യന്‍ വംശജരാണെന്നാണ് കണക്ക്. ഇവരില്‍ വോട്ടവകാശം ഉള്ളവരുടെയും വോട്ട് ചെയ്യുവാന്‍ തല്‍പരരായവരുടെയും സംഖ്യമൊത്തം ജനസംഖ്യയുടെ ഒന്ന്, ഒന്നര ശതമാനം വന്നേക്കും. ഇവരില്‍ ഭൂരിപക്ഷവും ബോബി ജിന്‍ഡലിനെ പിന്തുണയ്ക്കുന്നു എന്നാണ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. പക്ഷെ, തുടര്‍ന്നുള്ള ഡിബേറ്റുകളിലേയ്ക്ക് ക്ഷണിക്കപ്പെടാതിരിക്കുവാന്‍ കാരണമായിതീര്‍ന്നേക്കാം. 

ഏബ്രഹാം തോമസ്

ബോബി ജിന്‍ഡലിന് ഇന്ത്യന്‍ വംശജരുടെ പിന്തുണ(ഏബ്രഹാം തോമസ്)
Join WhatsApp News
ശകുനി 2015-08-06 09:47:28
ഈ നാരദരു ശരിയല്ല ! ഇവൻ നീല വെള്ളത്തിൽ ചാടിയ കുരുക്കനാണ്. ഇവൻ ആംഗലേയ ഭാഷ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. സംസ്കൃതം (ദേവ ഭാഷ) അല്ലെങ്കിൽ മലയാളം ഉപയോഗിക്കണം കള്ള നാരദരെ
നാരദന്‍ 2015-08-06 09:23:18
Where did you get this idea from ? Indians don't support him. He don't like his Indian Heritage. He ridiculed his own background and stated he became a christian to attract white christians.
 just because his parents from India, do not support him. That is not good for democracy.
Stop writing articles like this.
GEORGE V 2015-08-06 10:50:33
നാരദർ എഴുതിയത് വളരെ ശരി ആണ്.  ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഇന്ത്യക്കാരെ വളരെ പുച്ഛത്തോടെ മാത്രം കാണുന്ന, ഈ മാർഗവാസിയെ ചുമന്നത് കൊണ്ട് യാതൊരു ഗുണവും കിട്ടില്ല. ഇപ്പൊ ഇയാൾ വോട്ടിനു   വേണ്ടി ഇന്ത്യക്കാരുടെ കൂടെ കൂടും. ന്യൂ ഒർലീൻസിൽ  ഇന്ത്യൻ വിദ്ധ്യാര്തികൾ വെടി ഏറ്റു  മരിച്ചപ്പോൾ  ഇന്ത്യൻ എംബസ്സിയും ആയി സഹകരിക്കാൻ കൂട്ടാക്കാത്ത ആള്, അംബസ്സിദെർ പല തവണ വിളിച്ചിട്ടും തിരിച്ചു വിളിക്കുകയോ വേണ്ട സഹായം ചെയ്യുകയോ ഉണ്ടായില്ല എന്ന്  ശ്രീ ശ്രിനിവാസൻ (മുൻ സ്ഥാനപതി) ഒരു ടെലിവിഷൻ ഷോയിൽ പറയുകയുണ്ടായി. 
നാരദന്‍ 2015-08-06 13:11:46

ശമിക്കു ഷമിക്കു ശകുനി മാഷെ !

അവറാചെന്‍ ഒപ്പിച്ച പണി കണ്ടില്ലേ

അവറാചെന്‍ ഒരു പുളു അടിച്ചു

എനിക്ക് പണി കിട്ടി

സകുനി മാഷിനെ എനിക്ക് പെരുത്തു ഇഷ്ടം

അല്ലായിരുന്നു എങ്കില്‍

മെത്രാനും അച്ഛനും ഒക്കെ വിളിക്കുന്നതുപോലെ

ഒരു കാച്ച്, ഇല്ല ഞാന്‍ പ്രാകില്ല തെറി വിളിക്കില്ല


ആ മാര്‍ഗ വാസി ഇന്ത്യ വിരോദി ജിണ്ടാല്‍ വായിക്കാന്‍ ഇംഗ്ലീഷില്‍ എഴുതി എന്നെ ഉള്ളു. അവന്‍ പറഞ്ഞു അവന്റെ മാതാ പിതാക്കളുടെ മതം അവനു ഇഷ്ടം ഇല്ല. അവര്‍ കാണാതെ ക്ലോസെറ്റില്‍ കേറി രഹസ്യമായി ബൈബിള്‍ വായിച്ചു. അവന്‍ ഇന്ത്യന്‍ അല്ല അമേരികന്‍ ആണ് . പിന്നെ ഇന്ത്യകാര്‍ എന്തിനു ഇവന്‍റെ പുറകെ ?

അവറാച്ച ഇ തവണ താന്‍ രക്ഷ പെട്ടു. ചിലരുടെ മോന്ത കണ്ടാല്‍ പിന്നെ താഴെ ഉള്ളത് ആരും വായിക്കില്ല . ഇ മലയാളി പുലികള്‍ - വിദ്യാധരന്‍ , അന്തപ്പന്‍, വായനകാരന്‍ , ചെറു കുറുക്കന്മാര്‍ - പാഷാണം, …..... ഇതു വായിച്ചില്ല എന്നു വെക്തയം. വായിച്ചാല്‍ അവറാച്ച അവര്‍ കടിച്ചു കീറും . ഇനി മേലില്‍ ഇത്തരം പുളു അടിക്കില്ല എന്നു ൧൦൦ തവണ എഴുതുക . ൧൦൧ സുദ്ധ്യ മാന മറിയം + ഒരു സ്മാള്‍ അടിക്കാന്‍ …... ഇത്തിരി ചിക്കിലി

വായനക്കാരൻ 2015-08-06 13:36:09
‘ബോബി ജിൻഡാളിന് ഒരു ഇന്ത്യൻ വംശജന്റെ(എബ്രഹാം തോമസ്) പിന്തുണ’ എന്നല്ലേ ശരിയായ തലക്കെട്ട്? 
വായനക്കാരൻ 2015-08-06 16:28:31
“If the people of Louisiana are not satisfied, what makes you think the people of this nation should be?” a moderator asked Gov. Bobby Jindal, after describing his dismal poll numbers in today's debate for the underdogs.

Jindal is not stupid. He knows, and others know too, that de doesn't stand a chance. Yet, he'll continue to raise funds because whatever moneys are left over after the election, he'll be able to carry forward and spend for any future elections. However his current job performance ratings will be a distraction to his popularity.
Eappachi 2015-08-06 16:31:43
പിയുഷ് മോന് ഇന്ത്യ കാരുടെ പിന്തുണയുടെ യാതൊരു ആവശ്യോം ഇല്ല ..   അവന്റെ പുറകെ നടന്നു പിന്തുണക്കതിരുന്നാൽ  മതി ..  അവനു പുഞ്ഞം അല്ലെ .. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക