Image

എന്തുകൊണ്ട്‌ ഒരേ ലിംഗക്കാരുടെ പ്രണയം (ശ്രീപാര്‍വതി)

Published on 06 August, 2015
എന്തുകൊണ്ട്‌ ഒരേ ലിംഗക്കാരുടെ പ്രണയം (ശ്രീപാര്‍വതി)
ഒരു പെണ്ണിന്റേതായുള്ള എല്ലാ ശാരീരികാവസ്ഥകളുണ്ടായിട്ടും നിഗൂഢമായി അതി നിഗൂഢമായി തന്നില്‍ ഉണരുന്ന ചോദനകളെ നിയന്ത്രിക്കുവാന്‍ അവള്‍ക്കാകുമായിരുന്നില്ല. പലപ്പോഴും തൊട്ടടുത്ത്‌ ബസില്‍ ഇരിക്കുന്ന സ്‌ത്രീയുടെ പെണ്‍മണം അവളെ ഉന്‍മാദത്തിലാക്കിയിരുന്നു. വാരി വലിച്ച്‌ നെഞ്ചോട്‌ ചേര്‍ക്കാനുള്ള അഭിനിവേശം.... ആദ്യമായി പ്രണയം തോന്നിയതും അവളോര്‍ത്തു, കോളേജ്‌ ജീവിതത്തില്‍ അഭിരാമിയെ ആദ്യമായി കണ്ട നാള്‍. പൂത്തു വിടര്‍ന്ന ചുവന്ന ഗുല്‍മോഹറിനു കീഴില്‍ വച്ച്‌ അവളുടെ കണ്ണുകളില്‍ ഏറെ നേരം നോക്കിയിരുന്നത്‌. എല്ലാമെല്ലാം........`

പ്രണയം എന്നത്‌ എതിര്‍ലിംഗങ്ങള്‍ക്കുള്ള വൈകാരിക അവസ്ഥകള്‍ തന്നെ അല്ലേ എന്ന്‌ പൊതുസമൂഹത്തില്‍ നിന നിന്നു പോരുന്ന ചില മാമൂലുകളുണ്ട്‌. അവയെ എല്ലാം തകിടം മറിക്കുന്ന വിധിയാണ്‌, അമേരിക്കന്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. പരസ്‌പരം പ്രണയത്തിലായി ഒരേ വിഭാഗത്തില്‍ പെട്ട സ്‌ത്രീ പുരുഷന്‍മാര്‍ക്ക്‌ ഇനി വിവാഹിതരാകാം. അമേരിക്കയിലെ അന്‍പതോളം സ്‌റ്റേറ്റുകളിലെ ലെസ്‌ബിയന്‍, ഗേ വിഭാഗക്കാര്‍ ആനന്ദ നൃത്തം ചവിട്ടുകയാണ്‌. വര്‍ഷങ്ങളായി സഫലമാകാതെ ഇരുന്ന അവരുടെ സ്വാതന്ത്ര്യത്തിന്‍റെ കെട്ടുകള്‍ ആ വിധിയ്‌ക്കു കീഴെ അഴിഞ്ഞു വീണിരിക്കുന്നു. ഇഷ്ടമുള്ള ഇണയോടൊപ്പം ഇനി അവര്‍ക്ക്‌ ജീവിക്കാം.

എന്തുകൊണ്ട്‌ സമൂഹം ഒരേ ലിംഗത്തിലുള്ളവരെ ഒന്നിച്ചു താമസിക്കുന്നതിനെ എതിര്‍ക്കുന്നു? പാരമ്പര്യമായി കണ്ടു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന്‌ മാറിയുള്ള കീഴവഴക്കത്തെ പൊതു സമൂഹത്തിന്‌, അത്രയെളുപ്പം അംഗീകരിക്കാനാകില്ല. സ്വാതന്ത്ര്യം എന്നത്‌ ചില മാമൂലുകള്‍ക്ക്‌ ഉള്ളിലായിരിക്കണം സമൂഹത്തിന്‌, അതു വിട്ടു പുറത്തു പോകുന്നവന്‍ വെറുക്കപ്പെടുന്നവനോ, ഭ്രാന്തനോ ഭ്രഷ്ട്‌ കല്‍പ്പിക്കപ്പെട്ടവനോ ആണ്‌. മാമൂലുകള്‍ക്കുള്ളില്‍ ജനിച്ചു വളര്‍ന്നു വന്ന സമൂഹത്തിനു ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കുറിച്ചോ മാനസിക തലങ്ങളെ കുറിച്ചോ അറിയേണ്ട, സമൂഹം എങ്ങനെ കാണുന്നു എന്നതിനെ കുറിച്ചുള്ള പൊതു ബോധം മാത്രമേയുള്ളൂ. ഒരേ ലിംഗത്തിലുള്ളവര്‍ക്ക്‌ എയിഡ്‌സ്‌ പോലെയുള്ള അസുഖങ്ങള്‍ കൂടുതലായി പകരുന്നതും ലഹരിയുടെ ഉപയോഗങ്ങളുമൊക്കെ പൊതുബോധത്തില്‍ നിന്ന്‌ ഇവരെ അകറ്റി നിര്‍ത്താനും കാരണമാവുകയും ചെയ്യുന്നു.

എന്തുകൊണ്ട്‌ ഒരേ ലിംഗക്കാരുടെ പ്രണയം അംഗീകരിക്കപ്പെടണം? അതിനു മുന്‍പുള്ള ചോദ്യം എന്തുകൊണ്ട്‌ ഇവര്‍ അംഗീകരിക്കപ്പെടേണ്ടവരല്ല എന്നതാണ്‌. ഇഷ്ടമുള്ള പെണ്ണിനോടോ ആണിനോടോ അത്‌ പ്രകടിപ്പിക്കാനുള്ള ശാരീരിക, മാനസിക ചോദന എല്ലാവര്‍ക്കുമുണ്ട്‌, അത്‌ സമൂഹം അംഗീകരിച്ചതാണു താനും. എന്നാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി വന്നുകൂടപ്പെടുന്ന ആകര്‍ഷണ സിദ്ധാന്തങ്ങള്‍ ആരുടേയും കുറ്റമല്ല. പെണ്‍ശരീരത്തിനുള്ളിലും ചിലപ്പോള്‍ ആണിന്‍റെ മനസ്സ്‌, ആണ്‍ ശരീരത്തിനുള്ളിലും പെണ്‍ മനസ്സ്‌, പ്രകൃതിയുടെ നിഗൂഢതയാണ്‌, അതെന്നിരിക്കേ അത്തരക്കാരെ സമൂഹം അംഗീകരിക്കേണ്ടതല്ലേ? കാരണം മനപ്പൂര്‍വ്വം അവര്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു മാനസിക വ്യാപാരം അല്ലാ അത്‌. എന്നാല്‍ പല ഭാഗത്തു നിന്നും ഉയരേണ്ടുന്ന മറ്റൊരു ചോദ്യം ഇവര്‍ക്ക്‌ വിവാഹമല്ല ചികിത്സയാണ്‌, ആവശ്യം എന്നതാണ്‌. ഇവിടെ ആര്‍ക്കാണ്‌, യഥാര്‍ത്ഥത്തില്‍ ചികിത്സ ആവശ്യം? സ്വയം അവര്‍ ജീവിക്കുന്ന അവസ്ഥകളില്‍ ഒരേ ലിംഗക്കാര്‍ സമാധാനത്തിലായിരിക്കുകയും ഇണയെ സന്തോഷിപ്പിക്കാനും കഴിയുന്നുണ്ടെങ്കില്‍ അതില്‍ കൃമി കടി തോന്നുന്ന സാധാരണക്കാരെന്നു നടിക്കുന്നവര്‍ക്കല്ലേ ചികിത്സ ആവശ്യമായി വേണ്ടത്‌?

വ്യത്യസ്‌തരായ ചിലരും കൂടി ഉള്‍പ്പെടുന്നതാണ്‌, ഈ സമൂഹം, അത്‌ മനസ്സിലാക്കാതെ സ്വേച്ഛാധിപതികളേ പോലെ സാധാരണ മനുഷ്യര്‍ക്ക്‌ ജീവിക്കാനുള്ളതു മാത്രമല്ല. പ്രണയത്തിന്‌, അതിരുകളില്ലാത്തതു പോലെ, ലിംഗമോ പ്രായമോ ഇല്ലെന്നതും ഓര്‍ക്കുക. ശാരീരിക തലം എന്നതിനുമപ്പുറം മനസ്സിന്‍റെ ചില ശേഷിപ്പുകള്‍ അതിലുണ്ട്‌. ഒരാളോട്‌ നമുക്ക്‌ തോന്നുന്ന അഗാധമായ മാനസിക തലം മറ്റൊരാളോട്‌ തോന്നുക ഇല്ലല്ലോ. പ്രണയത്തിന്‌, ലിംഗഭേദങ്ങള്‍ ഇല്ലാ എന്നതു തന്നെയാണ്‌, സത്യം. ലൈംഗികത എന്നത്‌ അതിലെപ്പൊഴോ വന്നു ചേരുന്ന ഒരു പൂര്‍ണത മാത്രമാണ്‌. വിവാഹിതരാകാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനുള്ളില്‍ എല്ലാം പരസ്‌പരം പങ്കിടുക എന്നു തന്നെയാണല്ലോ. ലൈംഗികത 90 ശതമാനവും മാനസികവുമാണു താനും, അതിനാല്‍ തന്നെ അവരുടെ ജീവിതത്തെ കുറിച്ചോര്‍ത്ത്‌ സാമാന്യജനങ്ങള്‍ ആധി പിടിയ്‌ക്കേണ്ടതില്ല. അവരുടെ ജീവിതം അവര്‍ ജീവിച്ചു തീര്‍ത്തോളും.

ഒരേ ലിംഗക്കാരുടെ വിവാഹ വാര്‍ത്ത കോടതി അംഗീകരിച്ചതിനു പിന്നാലേ ഫെയ്‌സ്‌ബുക്ക്‌ മഴവില്‍ പ്രൊഫൈലുകള്‍ ഒരുക്കിയിട്ടുണ്ട്‌. വിധിയെ അംഗീകരിക്കുന്നവര്‍ക്ക്‌ അവരവരുടെ പ്രൊഫൈല്‍ മഴവില്‍ നിറങ്ങളിലാക്കാം. ഇത്‌ ആരേയും നിര്‍ബന്ധിച്ച്‌ ചെയ്യിക്കുന്നതുമല്ല. ഒരേ ലിംഗക്കാരുടെ പ്രണയ സ്വാതന്ത്ര്യം അംഗീകരിക്കുന്നവര്‍ക്ക്‌ മഴവില്‍ പ്രൊഫൈലിനോട്‌ കൂട്ടു ചേരാം. മറ്റൊരു കാര്യം ഇതിനോടൊപ്പം ചേര്‍ത്തു വായിക്കാനുള്ളത്‌ ഇന്ത്യന്‍ സമൂഹത്തിന്‍റെ വലിയ ഒരെതിര്‍പ്പാണ്‌. തങ്ങളുടെ പെണ്‍ സ്വഭാവമുള്ള മകനെ ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടിയെ കൊണ്ട്‌ വിവാഹം കഴിപ്പിച്ച്‌ അവന്‍റേയും ആ പെണ്‍കുട്ടിയുടേയും ജീവിതം നശിപ്പിക്കുന്നതിനോടേ നമ്മുടെ സമൂഹം അംഗീകരിക്കൂ. അയാളെ മനസിന്‍റെ സ്വാതന്ത്ര്യത്തിനു വിടുവാനുള്ള മാനസിക വലിപ്പം എന്നീ സമൂഹത്തിനു ഉണ്ടാകുമോ അന്നേ നാട്ടില്‍ നടക്കുന്ന കപട സദാചാരചിന്തകള്‍ പൊളിച്ചടുക്കപ്പെടൂ.
എന്തുകൊണ്ട്‌ ഒരേ ലിംഗക്കാരുടെ പ്രണയം (ശ്രീപാര്‍വതി)
Join WhatsApp News
വിദ്യാധരൻ 2015-08-07 08:12:38
ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ്   ശ്രീപാർവതിയുടെ ലേഖനം വായിച്ചപ്പോൾ മനസ്സിൽ ഉയർന്നത് .  ലേഖിക സ്വവര്‍ഗ്ഗപ്രേമത്തെ ന്യായികരിക്കുന്നോ എതിർക്കുന്നോ എന്ന് തിരിച്ചറിയാൻ വയ്യാത്ത വിധം ചിലപ്പോൾ കുഴച്ചു മറിക്കുന്നു.  ആദ്യമായി പ്രകൃതി പ്രജനനത്തിനോ പ്രത്യുല്‍പാദനത്തിനോ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം എന്താണ് എന്ന് പഠിക്കേണ്ടതാണ്.   ജന്തുലോകവും , മനുഷ്യ വർഗ്ഗവും പ്രത്യുല്‍പാദനത്തിന് സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം സ്ത്രീ -പുരുഷ ബന്ധത്തലുള്ള രതിക്രീഡയിലൂടെയാണെന്നത് തർക്കം ഇല്ലാത്ത വിഷയമാണ് . സസ്യലോകത്തിൽ പരാഗണ പ്രക്രിയയിലൂടെ പ്രജനനം നടക്കുന്നു എന്നാണു പൊതുവേയുള്ള ധാരണ (ഇതല്ലാതെ മനുഷ്യ ഇടപിടലുകൾ ഇല്ലാത്ത മറ്റു രീതികൾ ഉണ്ടോ എന്ന്  അറിവില്ല).  സ്വവർഗ്ഗ സ്നേഹത്തെ പ്രണയമായി കാണാനോ, പ്രണയത്തിന്റെ നിർവ്വചനത്തിന്റെ കീഴിൽ കൊണ്ടുവരുവാനോ ഞാൻ തയാറല്ല.  ഒരു കുടുംബം എന്ന് കേൾക്കുമ്പോൾ  അച്ഛനും (പുരുഷൻ) ആമ്മയും  (സ്ത്രീയും) കുട്ടികളും അടങ്ങുന്ന  ഒരു സംയുക്ത ഘടകത്തെയാണ് നാം കാണുന്നത്. ഇത് പ്രകൃതി നമ്മളുടെ മുന്നിൽ നൂറ്റാണ്ടുകളായി അനാവരണം ചെയ്ത, തെളിവുകളുള്ള പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനെ മാമൂൽ എന്ന് വിളിക്കാനും ഞാൻ തയാറല്ല.  സ്വവർഗ്ഗ പ്രേമം ഹോര്‍മോണ്‍ സംബന്ധിയായ അസന്തുലിതാവസ്ഥയിൽ നിന്നും ഉളവാകുന്നതാണ് എന്ന് ഞാൻ കരുതുന്നു. എന്നാൽ എന്തുകൊണ്ട് സ്വവർഗ്ഗ സ്നേഹം ജന്തുലോകത്ത് കാണുന്നില്ല ? ഒരു പക്ഷേ എന്റ കണ്ണുകളുടെ കാഴ്ച കുറവായിരിക്കും.  സ്വവർഗ്ഗ സ്നേഹത്തിന് പ്രകൃതി വിരുദ്ധം എന്നും വിളിക്കുന്നു.  സ്വവർഗ്ഗ പ്രേമം ഹോര്‍മോണ്‍ സംബന്ധിയായ മാറ്റങ്ങളിൽ നിന്ന് ഉണ്ടാകുന്നതെങ്കിൽ ശരിയായ ചികിത്സാ മാർഗ്ഗങ്ങൾ തെടെണ്ടാതാണ്. അല്ലാതെ അത്തരക്കാരെ കൂട്ടി ഇണക്കി അവരുടെ സംരക്ഷണയിൽ രണ്ടു കുട്ടികളെയും ദെത്തെടുത്തു പ്രികൃതിയുടെ ഗതിവിഗതികളെ തിരിക്കാം എന്ന് വച്ചാൽ അതിന്റെ പരിണതഫലം പെട്ടെന്ന്  അന്ത്യം കുറിക്കുന്ന  രോഗങ്ങളും (മനോരോഗങ്ങൾ , കാപോസി സാർകോമ , മലദ്വാരത്തിലെ അർബുദം, ഹോട്ജ്കിൻ രോഗം) സമൂഹം എന്ന സങ്കല്പത്തെ തച്ചുടക്കുന്നതുമായിരിക്കും .  സ്ത്രീയും പുരുഷനും കുട്ടികളും അടങ്ങുന്ന കുടുംബം ആരോഗ്യപരമായ ജീവിതത്തിനു സഹായിക്കുമ്പോൾ സ്വവർഗ്ഗ സ്നേഹികളുടെ കുടുബം ശാരിരികവും സാമൂഹ്യപരമായും അനാരോഗ്യ പരമായിരിക്കും 
സ്വവർഗ്ഗാനുരാഗികളെ മനുഷ്യരായി പരിഗണിക്കുക എന്നതാണ് സമൂഹം ആദ്യം ചെയ്യേണ്ടത്. ഇതാണ് പ്രസിടണ്ട് ഒബാമ ചെയ്തത്. എന്നാൽ യേശുവിന്റ്റ് അനുയായികൾ എന്ന് വിളിക്കുന്നവർ ആക്രോശിച്ചത് ' ഇവരെ ക്രൂശിക്കുക എന്നാണ്'  . വേശ്യകളെയും, കള്ളന്മാരെയും, കുഷ്ട രോഗികളെയും രണ്ടും കയ്യും നീട്ടി ഒരു പ്രതിഫലവും ഇച്ഛിക്കാതെ സ്വർഗ്ഗം വാഗ്ദാനം ചെയ്ത നസറേ ത്തു കാരനായ യേശു ഇതിനെ എങ്ങനെ ക്യ്യ്കാര്യം ചെയ്യുമായിരുന്നു എന്ന് തീവ്രവാദി ക്രിസ്ത്യാനികൾ ചിന്തിക്കേണ്ടതാണ് 

"സ്നേഹത്താൽ ഉദിക്കുന്നു ലോകം 
സ്നേഹത്താൽ വൃദ്ധി തേടുന്നു 
സ്നേഹം താൻ ശക്തി ജഗത്തിന് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
സ്നേഹത്താൽ സ്വർഗ്ഗഗേഹം പണിയും പടുത്വം 
സ്നഹ വ്യാഹതി തന്നെ മരണം " (ആശാൻ )

observer 2015-08-07 08:37:05
Vidyadharan tells sensible things initially. Then he attacks Christians for no reason. Obama too is Christian, possibly.
K. G. Nair 2015-08-07 08:54:30
വിദ്യാദരൻ പഞ്ഞിരിക്കുന്നത് സത്യമായ കാര്യങ്ങളാണ്.  നിങ്ങൾ ശ്രദ്ധിച്ച് വായിച്ചില്ല . അദ്ദേഹം ക്രിസ്തുവിനെയല്ല ചീത്ത പറഞ്ഞത്. ക്രിസ്തുവിന്റെ അനുയായികൾ എന്ന വിളിച്ചു പറഞ്ഞു നടക്കുന്ന കപടരെ കുറിച്ചാണ്.  അമേരിക്കയിലെ യദാസ്ഥിതിക ക്രിസ്ത്യാനികൾക്ക് വേണ്ടത് സ്വവർഗ്ഗ അനുരാഗികളെ എത്ര കഷ്ടപ്പെടുത്താമോ അത്രയും കഷ്ടപ്പെടുത്തുക എന്നുള്ളതാണ്. ഇത് ക്രിസ്തുവിന്റെ പഠനങ്ങൾക്ക് ഘടക വിരുദ്ധംമാണ്. എന്നാൽ ഒബാമ ചെയ്തത്, ക്രിസ്തു ഗാലിലിയിലെ ആശരണരരേയും സ്നേഹപൂർവ്വം  കൈകൊണ്ടത്‌പോലെ ഉൾകൊള്ളാൻ ശ്രമിക്കുകയായിരുന്നു. അദേഹത്തെ ഒരു ക്രിസ്തുവിന്റെ അനുയായി എന്ന് വിളിക്കാം.  എന്തുകൊണ്ട് ഇന്ത്യയിലെ ന്യുനപക്ഷമായ ക്രിത്യാനികൾക്ക് വളരാൻ കഴിയാത്തത് എന്ന് ഒബ്സെർവർ ചിന്തിക്കേണ്ടതാണ്.  എനിക്കും നിങ്ങളുടെ യേശുവിനെ ഇഷ്ടമാണ് പക്ഷേ ക്രിസ്തിയാനികളോട് ഞാൻ വളെരെ സൂക്ഷിച്ചേ അടുക്കു.  വിദ്യാധരൻ കലക്കിയിട്ടുണ്ട്.   
നാരദർ 2015-08-07 09:13:28
ഒരു വെടിക്കെട്ടിനുള്ള തീ വിദ്യാധരൻ കൊളുത്തിയുട്ടുണ്ട് .  ആ മാത്തുള്ളേംകൂടി ഉണ്ടായിരുന്നെങ്കിൽ ഇതിനെ ഒന്ന് കൊഴുപ്പിക്കാമായിരുന്നു ? അന്തപ്പനും അന്ത്രയോസും ഈ പൂരത്തിൽ പങ്കുകൊള്ളുമായിരിക്കും
വിചിത്രം 2015-08-07 09:25:08
 നിങ്ങളുടെ മാനദണ്ഡങ്ങൾക്ക് ഇണങ്ങാത്തവർ ഒന്നുകിൽ RSS  അല്ലെങ്കിൽ അക്രൈസ്തവർ? "obama too is a christian. possibly'  ഹ ഹ  നല്ല ഒബ്സെർവേഷൻ . 
John Varghese 2015-08-07 09:50:49
പ്രണയത്തിലൂടെ  പുരുഷനും സ്ത്രീയും ശരിയായ ശാരീര ഭാഗങ്ങൾ ഉപയോഗിച്ച് രതിക്രീഡയിൽ ഏർപ്പെടുന്നു പ്രകൃതിയുടെ പ്രത്യുൽപ്പാതനത്തെ സഹായിക്കുന്നു . എന്നാൽ സ്വർഗ്ഗാനുരാഗികൾ തെറ്റായ ശരീര ഭാഗങ്ങൾ ഉപയിഗച്ച് അവരുടെ കാമാസക്തി തീർക്കാൻ ശ്രമിക്കുന്നു. അത് എയിഡ് സ്  തുടങ്ങിയ  മാരകമായ രോഗത്തിന് കാരണം ആകുന്നു.  പ്രണയം പ്രജനനത്തിനു വേണ്ടി സ്ത്രീയേം പുരുഷനേം അടുപ്പിക്കാനുള്ള പ്രകൃതിയുടെ ഒരു സൂത്രമാണ് . സ്വവർഗ്ഗാനുരാഗികൾ കാട്ടികൂട്ടുന്ന പരിപാടികൾക്ക് പ്രകൃതിക്ക് ഒരു പങ്കും ഇല്ല.  അതല്ല അത് പ്രകൃതിയുടെ ഭാഗമാണെന്ന് വരുത്തി തീർക്കാൻ ലേഖിക ശ്രമിക്കുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല .  
വായനക്കാരൻ 2015-08-07 11:52:50
സബാഷ്! നല്ല ലേഖനം. സന്തോല്പാദനത്തിനുവേണ്ടി മാത്രം പ്രണയത്തിലും രതിയിലും ഏർപ്പെടുന്നവർ ലേഖനത്തിനെ കല്ലെറിയട്ടെ.
ഗുരുജി 2015-08-07 12:32:15
പ്രകൃതിയുടെ  പരമമായ ലക്ഷ്യം പ്രണയത്തിലൂടെ  രതിയിലൂടെ സന്താനോൽപ്പതനത്തിലൂടെ പൂർണ്ണത പ്രാപിക്കുക എന്നതാണ്.  

'കണ്ണിൽ കണ്ണിൽ നോക്കി നിന്നാൽ 
കരളിൻ ദാഹം തീരുമോ ?'

പിന്നെ വായനക്കാരൻ ഇതിൽ നിന്ന് പ്രണയം മുറിച്ചെടുത്തു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കാതെ പ്രണയിക്കാം . പ്രണയിക്കാതെ സ്ത്രീയുമായി രതിയിൽ ഏർപ്പെടാം, പ്രണയവും സന്താനോല്പ്പാതനം ഇല്ലാതെ രതിയിലും ഏർപ്പെടാം, അത് വായനക്കാരന്റെ ഇഷ്ടം 
കാമദേവൻ 2015-08-07 12:44:42
ഞാൻ എന്റ കാമുകിയെ പ്രണയത്തോടെ മാറോടണക്കുമ്പോൾ അത് സൃഷ്ടിക്കുന്ന തരംഗളുടെ അലകൾ അനുഭവപ്പെടാറുണ്ട് . വായനക്കാരൻ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല.  പ്രണയിക്കുന്നത്‌ സ്ത്രീയെയാനെങ്കിൽ. പ്രണയത്തെ ഉണർത്തുന്ന  പ്രചോദനം കാമമാണ്. പ്രചോദനത്തെ മാറ്റി നിറുത്തി എങ്ങനെ പ്രണയിക്കാൻ സാധിക്കും. അത് വികാരമില്ലാത്ത പച്ചക്കറി കൂട്ടുന്നതുപോലെ ഇരിക്കും 

സംശയം 2015-08-07 19:38:11
കാമദേവൻ ഈയെടെയായിട്ടു അയക്കുന്ന പഞ്ചബാണങ്ങൾ ലക്ഷ്യം തെറ്റി വേണ്ടാത്തിടത്തു കൊള്ളുന്നതുകൊണ്ടായിരിക്കും പുരുഷന് പുരുഷനോടും സ്ത്രീക്ക് സ്ത്രീയോടും അനുരാഗം തോന്നുന്നത് 

ഇന്നസെന്റ് 2015-08-07 13:48:55
അതെന്താണ് വായനക്കാരാ സത്ത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുനത് ? പ്രണയം രതിയിൽ കൊണ്ട് ചെന്നെത്തിക്കാനുള്ള പ്രകൃതിയുടെ സൂത്രമാണെന്നെ ജോണ്‍ വറുഗീസ് പറഞ്ഞുള്ള    നിങ്ങളെ പോലുള്ള കവികളും ചിന്തകർക്കും പരകായ ശക്തി ഉപയോഗിച്ച് സ്ത്രീകളുടെ ശരീരത്തിൽ കയറുകയോ അല്ലെങ്കിൽ അവരെ നിങ്ങളുടെ മുന്നിൽ കൊണ്ട് വന്നു ആരും കാണാതെ പ്രണ യിക്കാമായിരിക്കും. ;പക്ഷെ ഞങ്ങൾ സാധാരണക്കാരായ പച്ച മനുഷ്യര്ക്ക്  സ്ത്രീകള്ക്ക് . പുരുഷനും പുരുഷനും സ്ത്രീയും ഉണ്ടെങ്കിലെ ഈ പ്രണയം സഫലമാകുകയുള്ളൂ. അല്ലാതെ പുരുഷൻ പുരുഷനെയോ സ്ത്രീ സ്ത്രീയോ പ്രാപിച്ചാൽ സംഗതി ശരിയാകില്ല. ഞങ്ങൾ എല്ല് മുറിയെ പനിചെയ്യുത് വീട്ടില് ചെല്ലുമ്പോൾ പ്രണയിക്കാൻ സമയം ഇല്ല - അല്പ്പം മരനീര് അകത്താക്കണം ഒന്ന് അറമാതിക്കണം അത്ര തന്നെ 
ശകുനി 2015-08-07 19:45:40
മിക്കവാറും ഇവിടെ ഒരു ശിവതാണ്ഡവം നടക്കും എന്നാ തോന്നുന്നതു 
കാമദേവൻ 2015-08-07 21:03:33
സുന്ദരികളായ തരുണികൾ ദേവലോകത്തുള്ളപ്പോൾ നാം ഒരിക്കലും ഒരു സ്വവർഗ്ഗാനുരാകിയകില്ല 'സംശയമേ'. നാം തൊടുക്കുന്ന ബാണങ്ങൾ കൊള്ളണ്ടടത്തു തന്നെ കൊള്ളും 

'പെണ്ണുങ്ങൾതൻ മിരട്ടേലും കടമിഴി 
ക്കണ്ണികൾ വീശിപ്പിടിക്കാമറിക നീ 
ചന്തമേറും സ്ത്രീ ജനങ്ങൾ തൻ വൈഭവ 
മെന്തറിയുന്ന്തിപ്പോഴും കിടാവുനീ 
ദേവലോകം കൂടി മറക്കുമാറാക്കിടും-
മക്കടാക്ഷത്തിൻ മഹിമയും ബാലകാ'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക