Image

ഒളിഞ്ഞുനോക്കിയ ഡ്രൈവര്‍ അറസ്റ്റില്‍

Published on 07 August, 2015
ഒളിഞ്ഞുനോക്കിയ ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: അധ്യാപകന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നതിനിടെ തല കുടുങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എം.ഐ.ഷാനവാസ് എം.പി.യുടെ താല്‍ക്കാലിക ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനുമായ മലപ്പുറം ഐക്കരപ്പടി എളയിടത്ത് വീട്ടില്‍ നൗഷാദിനെ (32) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഷാനവാസ് എം.പി.യുടെ തൊണ്ടയാട് കുടില്‍തോടിലെ വീടിന്റെ സമീപത്തുള്ള അധ്യാപകന്റെ വീട്ടിലാണ് നൗഷാദ് ഒളിഞ്ഞുനോക്കിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. വീടിന്റെ കുളിമുറിയില്‍ എക്‌സോസ്റ്റ്ഫാന്‍ ഘടിപ്പിക്കുന്നതിനായുള്ള ദ്വാരത്തിലൂടെയാണ് നൗഷാദ് തലയിട്ടുനോക്കിയത്. എന്നാല്‍ തല തിരിച്ചെടുക്കാനാകാതെ കുടുങ്ങിയതോടെ അധ്യാപകനും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും കുളിമുറിയില്‍ എത്തിനോക്കിയതിനും പോലീസ് കേസ്സെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
(Mathrubhumi)
Join WhatsApp News
ഒളിഞ്ഞുനോട്ടം തൊമ്മൻ (peeping tom) 2015-08-07 13:28:24
പ്രണയമോ രതിമോഹമോ ഇല്ലാതെ ചുമ്മാ ഒന്ന് ഒളിഞ്ഞു നോക്കാൻ പോയതാ പാവം! തല തൊളയിൽ കുടുങ്ങി അവസാനം അഴിയെന്നുകയാണ് വായനക്കാരാ  നൗഷാദ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക