Image

പാകിസ്താനില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് യോഗം ഇന്ത്യ ബഹിഷ്കരിക്കും

Published on 07 August, 2015
പാകിസ്താനില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് യോഗം ഇന്ത്യ ബഹിഷ്കരിക്കും

ന്യൂഡല്‍ഹി: പാകിസ്താനില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍റ് അസോസിയേഷന്‍ (സി.പി.എ) യോഗം ഇന്ത്യ ബഹിഷ്കരിക്കും. ജമ്മുകശ്മീര്‍ നിയമസഭാ സ്പീക്കറെ യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ മീറ്റിങ് ബഹിഷ്കരിക്കുന്നതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. പാകിസ്താന്‍െറ ഭാഗത്തുനിന്നും അടുത്തിടെ തീവ്രവാദിയാക്രമണവും വെടിനിര്‍ത്തല്‍ ലംഘനവും തുടരെയുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ തീരുമാനമെന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 30നാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സി.പി.എ മീറ്റിങ് ഇസ് ലാമാബാദില്‍ ആരംഭിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കര്‍മാരുടെ യോഗത്തിനുശേഷമാണ് സുമിത്ര മഹാജന്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ സ്പീക്കര്‍മാരും ഒറ്റക്കെട്ടായാണ് തീരുമാനത്തിലെത്തിയതെന്നും ലോക്സഭാ സ്പീക്കര്‍ പറഞ്ഞു. സി.പി.എ തലവന്‍ ബ്രിട്ടനാണെങ്കിലും ആതിഥേയ രാഷ്ട്രമാണ് പങ്കെടുക്കുന്നവരെ ക്ഷണിക്കേണ്ടത്. എന്നാല്‍ പാകിസ്താന്‍ ജമ്മുകശ്മീരിനെ യോഗത്തില്‍ നിന്നൊഴിവാക്കുകയായിരുന്നു. 'തര്‍ക്കം നിലനില്‍ക്കുന്ന സംസ്ഥാനം' എന്ന് പറഞ്ഞാണ് പാകിസ്താന്‍ ജമ്മുകശ്മീരിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്.

പാകിസ്താന്‍െറ തീരുമാനത്തില്‍ നേരത്തെ തന്നെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ജമ്മുകശ്മീര്‍ രാജ്യത്തിന്‍െറ ഭാഗമാണെന്നും പാകിസ്താന്‍െറ തീരുമാനം അസ്വീകാര്യമാണെന്നും കഴിഞ്ഞമാസം സുമിത്ര മഹാജന്‍ ഇതിന് പ്രതികരണമായി പറഞ്ഞിരുന്നു.

Join WhatsApp News
കൃമി 2015-08-07 12:03:59
ഇന്ത്യ  എന്തിനാണ്  കോമണ്‍ വെല്‍ത്  റാണിയുടെ  പുറകെ  നടക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക