Image

ആറന്മുള വിമാനത്താവളം: ശക്തിയുക്തം എതിര്‍ക്കുമെന്നു പന്ന്യന്‍ രവീന്ദ്രന്‍

Published on 10 August, 2015
ആറന്മുള വിമാനത്താവളം: ശക്തിയുക്തം എതിര്‍ക്കുമെന്നു പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം ആറന്മുള വിമാനത്താവളം എന്ന പ്രവാസികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും സിപിഐ നേതാവും എംഎല്‍എയുമായ പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. പ്രവാസി മലയാളി ഫെഡറേഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച ആഗോള കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു പന്ന്യന്‍.

പ്രവാസി മലയാളി ഫെഡറേഷന്‍ ആറന്മുള വിമാനത്താവളംപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ നിവേദനം സ്വീകരിക്കുവാന്‍ പോലും എംഎല്‍എ തയ്യാറായില്ല.

ഓഗസ്റ്റ് 7 ന് ഉച്ച തിരിഞ്ഞ് പിഎംഎ ഗ്ലോബല്‍ സമാപന സമ്മേളനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ. കെ. അനസ് (ഫ്രാന്‍സ് പിഎംഎഫ് കോര്‍ഡിനേറ്റര്‍) സ്വാഗതവും ഷൗകത്ത് പറമ്പില്‍ നന്ദിയും പറഞ്ഞു.
ആറന്മുള വിമാനത്താവളം: ശക്തിയുക്തം എതിര്‍ക്കുമെന്നു പന്ന്യന്‍ രവീന്ദ്രന്‍
Join WhatsApp News
andrew 2015-08-10 06:17:02
i fully support your decision. Mr.Ravindran.  I have written against Aramula  airport project several times so i am not repeating details. It is foolish, pollution and lack of long vision. anyone who loves humanity at large must oppose the project.
വിദ്യാധരൻ 2015-08-10 08:14:47
പ്രകൃതിയുടെ നിഴലുകൾ തേടി അലയുന്ന ജോർജ്ജ് തുമ്പയിൽ,  (കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ അക്ഷരങ്ങളിലൂടെ ഒപ്പി എടുക്കുന്ന ശ്രീ ജോര്ജ്ജിനു കൂപ്പു കൈ ), 'മലരണി കാടുകൾ തിങ്ങി വിങ്ങിയ' ആറൻ മുളയെ നശിപ്പിക്കരുതേ എന്ന് കേഴുന്ന സുഗത കുമാരി,  അരുമുള വിമാനത്താവളത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് ശക്തിയുക്തം വാദിക്കുന്ന പന്നിയൻ എം എൽ എ ഇവെരെല്ലാം കേരളത്തിന്റെ ഭാവിയെക്കുറിച്ച് ദൂരക്കാഴച് ഇല്ലാത്തവരാണെന്നു തോന്നും, അമേരിക്കയിലെ എഴുത്തുകാരും അവരുടെ നാട്ടിൽ കൊണ്ടുവന്ന സാഹിത്യ കാരന്മാരും ചേർന്ന്, ആറൻമുള വിമാന താവളത്തിന് വേണ്ടി ബഹളം വയ്ക്കുന്നത് കണ്ടാൽ. കേരളത്തിൽ നിന്ന് വന്ന സഖറിയ അല്ല പോകുമ്പോൾ. അദ്ദേഹം ഇവിടുത്തെ സാംസ്ക്കാരിക സാഹിത്യ ശ്രേഷ്ഠ സമൂഹത്തിന്റെ കൂടെ ചേർന്ന് ആറൻമുളയിൽ വിമാന താവളം ഉണ്ടാക്കണം എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കി തുടങ്ങി. മിക്കവാറും തിരുവത്താഴ ശിശ്രൂഷ കഴിഞ്ഞാണ് ഇത്തരം പ്രസ്താവനകൾ, ദേശ ഭക്തരും പ്രകൃതിയെ സ്നേഹിക്കുന്ന അമേരിക്കയിലെ എഴുത്തുകാരും ചേർന്ന് ഇറക്കുന്നത്‌. ഏതു വീഞ്ഞായിരിക്കുമൊ ഇവന്മാര് അപ്പത്തിന്റെ കൂടെ അടിച്ചത്? ക്രിസ്തിയൻ ബ്രതേഴ്സ് ആയിരിക്കും ? ക്രൈസ്തവ സഹോദരങ്ങൾ എന്നോട്  ക്ഷമിക്കണം . ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് സുപരിചിതമായ വീഞ്ഞാണ് ഇതെന്ന് നിങ്ങൾക്കറിയാമല്ലോ? അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ 'ലാനാ' കേരളത്തിൽ നിന്ന് കൊണ്ടുവരുന്ന സാഹിത്യ കാരന്മാരേ ഉൾപ്പെടുത്തി  പ്രകൃതിക്ക് സാഹിത്യത്തിലും സംസ്ക്കാരത്തിലും ഉള്ള സ്ഥാനം എന്തെന്ന്   എന്നുള്ള വിഷയത്തെ ആസ്പദമാക്കി ഒരു വാദപ്രതിവാദം ഏർപ്പെടുത്തിയാൽ നന്നായിരുന്നേനെ   സക്കറിയപോലെ ധീരർ കരുതിയിരുന്ന എഴുത്തുകാർ 'ദീപ സ്തംഭം മഹാശ്ചര്യം  എനിക്കും കിട്ടണം പണം ' എന്ന അവസ്ഥയിലേക്ക് തരം താഴുന്നത് പ്രകൃതിയെ എന്നും മാനിച്ചിട്ടുള്ള മലയാള സാഹിത്ത്യത്തിന്റെ കടക്കു, ആറന്മുള പ്രകൃതിയുടെ കടക്ക് കോടാലി വയ്ക്കുന്നതിനു സമമാണ്.  നിങ്ങെളെക്കൊണ്ട് ഇങ്ങനെ ഒരു പ്രസ്താവന ഇറക്ക തക്ക രീതിയിൽ, അമേരിക്കയിലെ മദ്യ സാഹിത്യകാരന്മാർ എന്ത് വിഷമാണ് തന്നത് ?

"പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വച്ചും 
സ്വച്ഛാപ്തി മണൽതിട്ട പാദോപദാനം പൂണ്ടും 
പള്ളികൊണ്ടിടുന്ന നിൻ പാർശ്വ യുഗ്മത്തെ കാത്തും 
കൊള്ളുന്നു കുമാരിയും ഗോകർണ്ണശ്വേരനും അമ്മെ "  എന്ന് പാടിയ വള്ളത്തോളും 

'മലരണി കാടുകൾ തിങ്ങിവിങ്ങി 
മരതക പച്ചയിൽ മുങ്ങി മുങ്ങി ' എന്ന് പാടിയ ചങ്ങമ്പുഴയും  ഞങ്ങളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. പക്ഷേ നിങ്ങളെപ്പോലെ യുള്ളവർ, ജോർജ്ജു തുമ്പയിലിന്റെ മനോഹരമായ ലേഖന പരമ്പരയുടെ തലകെട്ട് പോലെ, കേരളത്തെ'പ്രകൃതിയുടെ നിഴലാക്കി മാറ്റാൻ' കേരളത്തിലെ അധമ വർഗ്ഗമായ ചില രാഷ്ട്രീയക്കരുടെം അമേരിക്കയിൽ പണം ഉണ്ടെങ്കിലും തലച്ചോറില്ലാത്ത ചില അച്ചായ സാഹിത്യകാരന്മാരുമായി ചേർന്ന് ഗൂഡാലോചന നടത്തുന്നത് ലജ്ജാകരം തന്നെ  
USAA (United States Achyans Association) 2015-08-10 08:55:40
കാട്ടിലെ തടി തേവരുടെ ആന പിടിയടാ പിടി ' ആറന്മുള നശിച്ചാലും മലയാള സാഹിത്യം നശിച്ചാലും ഞങ്ങൾക്കിതൊന്നും പ്രശ്നം അല്ല വിദ്യാധരാ. ഞങ്ങളുടെ വിമാനം ആറുമുളയിൽ ഇറങ്ങിയിരിക്കണം .
കവി സങ്കീർണ്ണൻ 2015-08-10 09:19:16
ഡാലസിൽ ലാനാ സമ്മേളനത്തിൽ സംബന്ധിക്കണമേന്നുണ്ട്.  ആ സമയത്ത് ഞാൻ കേരളത്തിലായിരിക്കും. പക്ഷേ ആ സമയത്തേക്ക് ആറന്മുളയിൽ നിന്ന് ഡിറകറ്റ് ഫ്ലൈറ്റ് ഡാലസിലേക്ക് ഉണ്ടാകാൻ സാദ്ധ്യത ഉണ്ടോ? ഉണ്ടെങ്കിൽ ആ വഴിക്ക് വരത്തക്ക രീതിയിൽ ഒരു ടിക്കെറ്റ് ബുക്ക്‌ ചെയ്യാനാണ്.

നാരദർ 2015-08-10 11:07:18
ആർക്കും പരാതി പറയാൻ കഴിയാത്ത രീതിയിൽ എല്ലാവരെയും വിദ്യാധരൻ ആറമുള പ്രശനത്തിൽ വലിച്ചുകേറ്റിയിട്ടുണ്ട്! .
കൃമി 2015-08-10 13:54:49
മെഗാ മെഗാ കവി സങ്കിര്ണന്‍ !
താങ്കളുടെ  ആഗ്രഹം  അനുസരിച്ച്  ലാന മീറ്റിംഗ്  ആറമുളയിലേക്ക്  മാറ്റുന്നത് അല്ലെ  നല്ലത് .
കൂടാതെ  പൊന്നാട , പ്ലാക് , അവാര്‍ഡു  എല്ലാം  താങ്കള്‍ക്ക്‌  തരുവാനും  സാദിക്കും. അതിനാല്‍  കുളിച്ചു  കോണകം കെട്ടി  കാത്തിരിക്കു .
ANIYANKUNJU 2015-08-10 14:08:20


The Poem by VaLLathoL quoted by Vidyadharan

പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വച്ചും
സ്വ ഛാബ്ദി മണൽതിട്ട പാദോപധാനം പൂണ്ടും
പള്ളികൊണ്ടിടുന്ന നിൻ പാർശ്വ യുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകർണ്ണശ്വേരനും, അമ്മെ


ആഴി വീചികളനുവേലം വെണ്‍നുരകളാൽ
തോഴികൾ പോലെ തവ ചാരു തൃപ്പാദങ്ങളിൽ
തൂവെള്ളി ചിലമ്പുകളി ടുവിക്കുന്നു
തൃപ്തി കൈവരാഞ്ഞഴിക്കുന്നു, പിന്നെയും തുടരുന്നു...

ചന്ദന വന ക്കുളിർ തെന്നലിൻ കൈകളാൽ
മന്ദമായ് തലയാട്ടിക്കൊണ്ടു മാമലകളിൽ
ഉല്ലസിചീടും ജയവൈജന്തികളഎലാ വല്ലികൾ
നിൻ പൂമണമെങ്ങും വീശാതുള്ളൂ?

ഹ ഹ നിൻ തോട്ടങ്ങളിൽ താംബൂല ലതകളാൽ
ഗൃഹസ്താ സ്രമികളായ് ചമഞ്ഞ കമുങ്ങുകൾ
കനകക്കുടങ്ങളെ ചുമന്ന കേരങ്ങളും
നിനക്കിൽ നിതാന്താഭിരാമമെ നിൻആരാമം!

Purogamana Vadi 2015-08-10 21:55:56
എന്തു കൊണ്ട് ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്നു..? തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടും, കണ്ണൂരും പ്രകൃതി ഇല്ലേ.. അവിടെയൊക്കെ എന്തുമാകാം, ഇവിടെ ആകാന്‍ പാടില്ല എന്നു പറയുന്നതില്‍ എന്തു പ്രസക്തി. തീര്‍ച്ചയായും ആറന്മുളയില്‍ വിമാനത്താവളം വേണം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ചെറിയ റണ്‍വേയോടു കൂടിയതു മതി. തുടര്‍ന്ന് ആവശ്യാനുസരണം വിസ്തൃതപ്പെടുത്താനാവും. കേരളത്തിന്റെ വികസനത്തിന് ഇത് ആവശ്യമല്ല, അത്യാവശ്യമാണ്. വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ എല്ലാം തനിക്കാവും മറ്റുള്ളവര്‍ക്കാവുമ്പോള്‍ അത് പ്രകൃതി, സന്തുലിതാവസ്ഥ തുടങ്ങിയ വാദം ഉയര്‍ത്തുന്നതില്‍ എന്തു കഴമ്പാണ് ഉള്ളത്. പന്ന്യന്‍ രവീന്ദ്രനും, സുഗതകുമാരിയും, കുമ്മനം രാജശേഖരനും ഒരിക്കലും വിമാനത്തില്‍ കയറില്ലെന്നു ശപഥം ചെയ്തു കൊണ്ട് സമരത്തിന്റെ മുന്‍നിരയില്‍ നിന്നാല്‍ കാര്യം മനസ്സിലാക്കാം. ഇതൊക്കെ ആറന്മുള വിമാനത്താവളത്തെ വച്ച് വിലപേശ് കീശ വീര്‍പ്പിക്കാനുള്ള തന്ത്രം മാത്രമാണ്. അല്ലാതെ പ്രകൃതിയെ സംരക്ഷിക്കാനല്ല. പ്രിയ സുഹൃത്തുക്കളെ ആറന്മുള വിമാനത്താവളം വരുന്ന പ്രദേശത്തേക്കാളും ആയിരം ഇരട്ടി പരിസ്ഥിതി പ്രത്യാഘാതമുണ്ടായേക്കാവുന്ന സ്ഥലമായിരുന്നു നെടുമ്പാശ്ശേരിയിലേത്. അവിടെ ഹെക്ടര്‍ കണക്കിന് പാടം നികത്തിയില്ലേ... ഇവിടേക്ക് ലാന്‍ഡ് ചെയ്യാനെത്തുന്ന വിമാനം ഇറങ്ങുന്നത് മനുഷ്യസ്പര്‍ശമേല്‍ക്കാത്ത പെരിയാര്‍ വന്യജീവി സങ്കേതത്തിനു മുകളിലൂടെയാണ്. യഥാര്‍ത്ഥ്യ സഹ്യസാനുക്കളെ തഴുകിയെന്നു വേണമെങ്കില്‍ പറയാം. ഇത് ഉയര്‍ത്തുന്ന ശബ്ദമലിനീകരണം ഇവിടുത്തെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നില്ലേ? അപ്പോള്‍ പിന്നെ ആറന്മുളയെ മാത്രം വേണ്ടായെന്നു വയ്ക്കുന്നതില്‍ എന്തു ന്യായമാണുള്ളത്. ക്ഷേത്രത്തിന്റെ കാര്യം ഉയര്‍ത്തി ഹൈന്ദവവിശ്വാസികളെ തമ്മിലടിച്ച് ചോര കുടിക്കുന്നവരുടെ ഹിഡന്‍ അജണ്ട ഇനിയെങ്കിലും മനസ്സിലാക്കൂ...
വിദ്യാധരൻ 2015-08-11 08:33:54
38,863 ചതുരശ്ര കിലോമീറ്റർ ഉള്ള കേരളത്തിൽ ഇപ്പോൾ നാല് അന്താരാഷ്ട്ര വിമാന താവളങ്ങലാണ് ഉള്ളത്. (തിരുവനതപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട്  തിരുവനന്തപുരം വിമാന താവളത്തിൽ  നിന്ന് രണ്ടു  മണിക്കൂർ ഇരുപത്തിയേഴു മിനിറ്റ് (110.2 കിലോമീറ്റർ ) യാത്ര ചെയ്യതാൽ ആറന്മുളയിൽ എത്താം. കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂർ മുപ്പത്തി മൂന്നു മിനിട്ടും.(107.4 കിലോമീറ്റർ )  ആറന്മുളയിലെ ജനസംഖ്യ പതിമൂവായിരത്തി അറുനൂറ്റി മുപ്പതും.  തിരുവന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും കരമാർഗ്ഗം യാത്ര ചെയാനുള്ള  റോഡുകളുടെ സൗകര്യം വർദ്ധിപ്പിച്ചു പോട്ടികിടക്കുന്ന ഓടകൾ നന്നാക്കി മാലിന്യങ്ങൾ മാറ്റി, ചെത്തിലപ്പട്ടികളെം, കാളേം പശുക്കളേം മാറ്റി വൃർത്തിയാക്കിയാൽ, സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പറ്റും. 
കരമാർഗ്ഗം സഞ്ചരിക്കുമ്പോൾ 

'വണ്ടും ഞണ്ടും വിരവോടു കളിക്കുന്ന കച്ചങ്ങളെയും 
തണ്ടും കെട്ടി തരമൊടു ചരിക്കുന്ന വള്ളങ്ങളെയും 
കണ്ടുംകൊണ്ടാ ചെറു പുഴകൾ തൻ തീരമാർഗ്ഗേണ' (മയൂര സന്ദേശം) പോകാൻ പറ്റും.  ചരിത്ര പ്രാധാന്യവും പ്രകൃതി സൗന്ദര്യവുമുള്ള ആറുമുളയെ നശിപ്പിച്ചേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തിലാണ് അമേരിക്കയിലെ ചില സാംസ്കാരിക നായകന്മാർ . അതിന് അവർ സ്ഖരിയെപോലുള്ളവരെ കരുവാക്കുകയാണ്.   സഖറിയ സുഗതകുമാരിയെപ്പോലുള്ളവരെ ചീത്ത വിളിച്ചു തുടങ്ങി.  അരുമുള നശിച്ചാൽ അയാൾക്കെന്ത്‌. മുപ്പത്തി മൂന്നു  മില്ലിയണ്‍ ജനങ്ങൾ തിങ്ങി പാർക്കുന്ന കേരളത്തിൽ പതിമൂവായിരം ജനങ്ങളുടെ ജീവിത മാർഗ്ഗങ്ങളും അവരുടെ ഗ്രാമത്തെയും തച്ചുടച്ചാൽ സഖരിയായിക്കും അയാളെകൊണ്ട് കോലം കെട്ടിക്കുന്ന അമേരിക്കൻ സാഹിത്യ പെക്കോലെങ്ങൾക്കും എന്ത് നഷടം. അവനു ഒന്നേയുള്ള ആഗ്രഹം അവന്റെ പുഷ്പക വിമാനം ആറുമുളയിലെ  ജനങ്ങളുടെ നെഞ്ചത്ത് തന്നെ ഇറക്കണം. മുപ്പതും നാല്പ്പതും വർഷങ്ങൾക്കു മുൻപ് കേരളം വിട്ട് അമേരിക്കയിലെ കാണ്ണാടിക്കൂട്ടിൽ ഇരുന്നു മദ്യം അടിച്ചു കവിത എഴുതിയും കഥ എഴുതിയും, കേരളത്തിൽ നിന്ന് ഇടയ്ക്കിടയ്ക്ക് സാഹിത്യ കാരന്മാരെ ഇറക്കിയും, ആറുമുളയുടെ വികസനം വികസനം എന്ന് പറഞ്ഞു കള്ള കണ്ണീര് ഒഴുക്കുന്ന ഇവന്മാർക്ക് ആരോടും കൂറില്ല. അവന്റെ ഒടുക്കത്തെ പൊങ്ങച്ചം കാണിക്കണം.  കന്യാകുമാരി മുതൽ കാസർ കൊട് വരെ ദേശിയ പാത പണിയാൻ എന്ന് പറഞ്ഞു പൊതു സമ്പത്ത് കേരളത്തിലെ രാഷ്ട്രീയ കീടങ്ങൾ വിഴുങ്ങിയപ്പോൾ ജീവൻ ഒടുക്കേണ്ടി വന്നത്. സത്യസന്ധനായ ഒരു മലേഷ്യൻ കോണ്ട്രാക്ടറാണ് 
 നിറുത്തുക നിങ്ങളുടെ കപട നാടകം 
മടുത്തു ഞങ്ങൾ മതിയാക്കുടൻ 
കാടും മലകളും മണൽ കൂനകളും 
കട്ടും മാന്തിയും വിറ്റ വൃത്തി കെട്ടോരെ 
നിറുത്തുക നിന്റെ വേദവാക്ക്യം 
കാണുന്നു നിന്നിലെ ചെകുത്താനെ ഞങ്ങൾ 
സ്വാമി ശരണം 2015-08-11 10:49:56
ഞാൻ ഒരു അയ്യപ്പ ഭക്തനാണ്. എനിക്ക് മല ചവിട്ടി , പത്നെട്ടാം പടിയും ചവിട്ടി അയ്യപ്പ ദർശനം നടത്തുന്നതാണ് ഇഷ്ടം. അല്ലാതെ വിമാനത്തിൽ പറന്നു അയ്യപ്പ സന്നിധാനത്തിൽ ചെന്ന്.  ' അതിവേഗ സന്ധർശനം' നടത്തിയാൽ എന്താണ് സുഖം?  വളരെ പുരാതനമായ ക്ഷേത്രങ്ങൾ, മനോഹരമായ ഭൂപ്രകൃതി തുടങ്ങിയവ നശിപ്പിച്ചു ഇരമ്പി അലറുന്ന വിമാനങ്ങൾ ഇറക്കിയാലെ ചിലർക്ക് ഉറക്കം വരുള്ളൂ. ശബ്ദ മലിനീകരണം.  അപകട സാധ്യത.  ഭാവിയിൽ മത വൈരാഗികൾ, മനപൂർവം, ശബരിമലയിൽ  പ്ലയിൻ ഇറക്കി അയ്യപ്പ ക്ഷേത്രം നശിപ്പിച്ചാൽ എന്ത് ചെയ്യും? ഹിന്ദൂയിസത്തിനോട് എതിര്പ്പുള്ള ക്രൈസ്തവരോ, യോനകാരോ, മാവോക്കാരോ ആയാലും മതിയല്ലോ? ആറുമുളയിൽ എയർപൊർട്ട് വേണം എന്ന ആവശ്യം മുന്നോട്ട് വച്ചത് അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ്. അതിൽ നല്ല ഒരു ശതമാനവും അവിടുത്തുകാരുമല്ല അതുപോലെ ഓണത്തിനും ചംക്രാന്തിക്കും നാട്ടിൽ പോകുന്നവരാണ്.  വിദ്യാധരൻ പറഞ്ഞതുപോലെ ഇപ്പോഴുള്ള ഗതാഗത സൗകര്യങ്ങളെ വിപുലീകരിച്ചും ഭൂപ്രകൃതിയെ നിലനിരുത്തിയും വിനോദസഞ്ചാരികളെ ആകർഷിക്കുകയുമാണ് വേണ്ടത്. ഒരു മരം വെട്ടി മാറ്റിയാൽ വേറൊന്നു വച്ച് പിടിപ്പിക്കാൻ മനസില്ലാത്തവരും, നാട് മുഴുവൻ മാലിന്യം കൊണ്ട് നാറിയാലും അത്, 'എന്റെ ദേശത്തിനെക്കുറിച്ചുള്ള മതിപ്പിനെയാണ് ബാധിക്കുന്നത് എന്ന തിരിച്ചറിവില്ലാതെ, അതിന്റെ മുകളിലൂടെ കവച്ചു നടക്കുന്നവരാണ് മലയാളികൾ. കാടുമുടിച്ചും നാടുമുടിച്ചും സ്വന്തം ഇല്ലം കത്തിച്ചും അവരവരുടെ സ്വാർത്ഥ മോഹങ്ങളേ കാക്കണം അതല്ലാതെ ഒരു മലയാളിക്ക് മറ്റൊരു മലയാളിയോട് യതൊരു കടപ്പാടും ഇല്ല നാടിനോടും . കഷ്ടം! കഷ്ടം!

JOHNY KUTTY 2015-08-11 10:59:46

ശ്രീ വിദ്യധരൻ, വളരെ നല്ല പ്രതികരണം. അഭിനന്ദനങ്ങൾ. കാര്യങ്ങൾ ശരിയായി മനസ്സിലാക്കി ഉള്ള താങ്ങളുടെ വിമർശനങ്ങളെ അസഹിഷ്ണുത യോടെ ആണ് കുറച്ചു പേര് കാണുന്നത്. എന്നാലും അങ്ങയുടെ തൂലിക ധീരമായി ചലിക്കട്ടെ. ചിക്കാഗോയിൽ നിന്നും ന്യൂയോര്കിൽ നിന്നും നേരിട്ടു തുടങ്ങാൻ നിവേദനം കൊടുക്കുന്ന പടം ഒന്നും ഇയിടെ കാണാനേ ഇല്ലല്ലോ. ഒരു കെട്ടു വയലാർ രവി, വേണുഗോപാൽ തോമസ്‌ മാഷ് തുടഗിയവരുടെ കുപ്പ തൊട്ടിയിൽ കാണും. പുരോഗമന വാദിയുടെ അറിവിലേക്ക് നെടുംബാശ്ശേരിയിൽ 80% വും ഇഷ്ടിക ഉണ്ടാക്കാൻ മണ്ണ് എടുത്ത കുഴികൽ ആണ് നികത്തിയത്. ബാകി 20% ആയിരുന്നു വീടുകളും പാടവും നികത്തിയത്. അത് പോലെ പെരിയാര് വന്യജീവി സങ്ങേതം ഏറണാകുളം ജില്ലയിലെ അല്ല. ഇടുക്കി പത്തനം തിട്ട ജില്ലകളിൽ ആയിട്ടാണ്.

 


നാരദർ 2015-08-11 11:22:16
പ്രകൃതിയെ നശിപ്പിക്കാൻ കൂട്ട് നില്ക്കുന്ന സാഹിത്യകാരന്മാരെ 'ലാന 'ബഹിഷ്കരിക്കണം 
John Varghese 2015-08-11 11:36:01
വിദ്യാധരനോട് അമേരിക്കയിലെ ചില കൊരഞ്ചിയ എഴുത്തുകാർ കാണിക്കുന്ന അസഹിഷ്ണതയും റിപ്പബ്ലിക്കൻ പാർട്ടി ഡോണാൾഡ്  ട്രംബിനോട് കാണിക്കുന്ന അസഹിഷണതയും ഒന്ന് തന്നെ. ഇവർ ആരെയും കൂസാതെ ഉള്ളിലുള്ള ശക്തിയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്‌ ചില സത്യങ്ങൾ വിളിച്ചു പറയുന്നു. അത് പരമ്പരാഗതമായി  കാത്തു സൂക്ഷിച്ചു വച്ചിരുന്ന വിശ്വാസങ്ങളെ ഇളക്കുന്നു. എന്ത് ചെയ്യാം , സത്യത്തിന് എന്നും എതിർപ്പുകളെ നേരിടെണ്ടാതായി വരുമല്ലോ?
നാരദർ 2015-08-11 13:18:22
കൂട്ട് നില്ക്കുന്ന ഒരാളെ എങ്ങനെയാ നാരദരെ ബഹുഷ്ക്കരിക്കുന്നത് ? ഇത് ലാനാക്കാരുടെ ഉള്ളറിയാനുള്ള 
നാരദരുടെ ഒരു പാരയാ!
sarasan 2015-08-11 15:22:28
വിദ്യാധരൻ എന്ന ഫെയ്ക്ക്  നെയിം ഒരു തൂലികാ നാമമല്ല. തൂലികാ നാമം സ്വീകരിച്ചവരുടെ ഐഡെന്റിറ്റി വെളിപ്പെട്ടതായിരിക്കും. കപടത മുഖമുദ്രയാക്കിയവ്ർക്ക് എന്തും തോന്നിയപോലെ പറയാം.  ന്യൂ ജേഴ്സിയിലെ നാടക സമിതിയുമായി ബന്ധമുള്ള തിനാൽ  അതിന്റെ പ്രധാനിക്ക് നാമി അവാർഡ് കൊടുക്കണമെന്നു പറയാൻ മടിക്കാത്തതും  പണ്ട് മലയാളം പത്രത്തിൽ ഫൊക്കാനാ കണ്‍ വെന്ഷനെയും മറ്റും  കളിയാക്കി അപര നാമത്തിൽ എഴുതി ശീലിച്ചിട്ടുള്ളതും  ഇപ്പോൾ ജോര്ജ് തുംപയിലിന്റെ പ്രകൃതി പ്രേമത്തെ വാഴ്ത്തുന്നതും  ഈ മലയാളി പത്രാധിപ സമിതിയുടെ  പ്രതികരണക്കോളത്തിന്റെ വിപണന കഖുതുകവും ഒത്തു നോക്കിയാൽ ഊഹിക്കാവുന്നതേയുള്ളൂ തികച്ചും വ്യക്തി നിഷ്ഠമായി കമന്റു കാച്ചുന്ന  വിദ്യാധരൻ ആരെന്ന്. വസ്തുനിഷ്ഠമോ നിരൂപണ വ്യുല്പത്തിയുള്ള പാണ്ഠിത്യമോ ഇല്ലാത്ത വിദ്യാധര ലോബി  ഈ മലയാളിയുടെ ദുർമേദസ്സാണ്‍~.
രസികൻ 2015-08-11 18:55:58
"ഘോരാഗ്നിയല്ല, പടയല്ലി,ടിയല്ലിതുഗ്ര- 
വാരാശിയല്ല, രിയ ഭൂമി കുലക്കമല്ല 
പാരാളിടും ചുഴലിയല്ലിതു, പിന്നെയെന്താ-
ണാരാൻ വരുന്നു 'വിദ്യാധരൻ' അതാണ്‌ഘോഷം "

ഭയങ്കരമായ അഗ്നിയല്ല, പട വരുന്നതല്ല, ഇടിവെട്ടുന്നതുമല്ല, കടലിളക്കമല്ല ഭൂമി കുലുക്കമല്ല ലോകം മുഴുവൻ വീശിയടിക്കുന്ന കൊടുങ്കാറ്റുമല്ല, പിന്നെ എന്താണ് സരസാ ഇത്?  അവൻ തന്നെ വിദ്യാധരൻ വരുന്നതാണ്.  ഇ-മലയാളിയുടെ പ്രതികരണ കോളം ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കുന്നവൻ അവൻ തന്നെ വിദ്യാധരൻ. ഹായ് ഹായ് എന്താ രസം.  സരസാ 
Mr. Fake 2015-08-11 19:04:52
വിദ്യാധരൻ കൂമ്പു വാട്ടിച്ചു കളഞ്ഞ ഏതോ സാഹിത്യകാരനായിരിക്കും 'സരസൻ '. വിദ്യാധരൻ ഫെയിക്ക് ആണെന്ന് പറഞ്ഞു അയാളും ഒരു മുഖം മൂടി എടുത്തു വച്ച് 'സരസൻ' എന്ന് പേരുകൊടുത്തു ചീത്ത വിളിയോട് ചീത്ത വിളി. ഇവനൊക്കെ എഴുതി വിടുന്നെതെല്ലാം അതേപടി പ്രസിദ്ധീകരിക്കുന്നതും പോരാ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞപോലെ ഇ-മലയാളിയുടെ മെക്കിട്ട് കേറുന്നതെന്തിനോടോ രസം അല്ല്പ്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത സരസ. തന്റെ പേര് 'വിരസൻ' എന്നായിരിക്കും നല്ലത് 

ശകുനി 2015-08-11 19:10:47
ലാന സമ്മേളനം ആറന്മുളയിൽ നടത്തുന്നതായിരിക്കും നല്ലത്. അപ്പോൾ നാരദരെ പോലുള്ളവർക്ക് പിടികിട്ടില്ല നിങ്ങൾ ആറന്മുളക്ക് എതിരോ അനുകൂലമോ എന്ന്.  
വിദ്യാധരൻ 2015-08-11 19:49:22
ഈ ഫെയിക്ക് നെയിമും തൂലികാ നാമവും തമ്മിൽ എന്താണ് വ്യത്യാസം അരസികാ? (സരസൻ എന്ന പേര് താങ്കൾക്ക് യോചിച്ചതല്ല) രണ്ടും പേര് വെളിപ്പെടുത്താൻ താത്പര്യം ഇല്ലാത്തതുകൊണ്ട് സ്വീകരിക്കുന്നതാണ്. സരസൻ എന്ന് ആ പേര് സ്വീകരിചിരിക്കുന്നതുപോലെ. അപ്പോൾ താനും ഫെയിക്കാണന്നതിൽ തർക്കമില്ല .  പിന്നെ തുമ്പയുടെ പ്രകൃതി പ്രേമത്തെ ഇതിലേക്ക് വലിച്ചിഴക്കാൻ കാരണം താൻ  ആറന്മുള വിമാനത്താവള നിർമ്മാണത്തെ അനുകൂലിക്കുന്ന ഒരു അഞ്ചാംപത്തി ആയതുകൊണ്ടാണ്‌.  ഈമലയാളിയെ നിരുല്സാഹപ്പെടുത്തിയും ഭീഷണിപ്പെടുത്തി 'വിദ്യാധരനെ ഒതുക്കാം എന്ന് വിചാരിക്കുന്നെങ്കിൽ അത് ദുർബലമായ ഒരു സ്വപ്നമാണ്. അല്പ്പം കഴിയുമ്പോൾ അത് മാഞ്ഞു പൊയ്ക്കൊള്ളും. പത്രക്കാരെ അവരുടെ ധർമ്മപരമായ പ്രവർത്തിയിൽ ഏർപ്പെടാൻ അനുവദിക്കുക. ആരോടാണ് കലിപ്പ്? ന്യുജെഴ്സിയിലെ നാടക സമതിയുടെ നേതാവിനോടോ? വിദ്യാധരനോടോ? വിദ്യാധരന്റെ ലോബീയിംഗ് ഗ്രുപ്പിനൊടോ ? ഈമലയാളിയുടെ പത്രാധിപരോടോ? ആരുടെ ദേഹത്ത് ചാടികേരാനാണ് തന്റെ പരിപാടി . ആകപ്പാടെ എന്താ ഒരു ഭ്രമം?  ആറുമുളയെപ്പോലുള്ള കൊച്ചു ഗ്രാമങ്ങൾ നാഗരിതയുടെ കടന്നു കയറ്റത്തിൽ നശിക്കുമ്പോൾ, ആ നാശത്തിനു ഹേതുവായ നിങ്ങളെപോലുള്ള ചിതലുകളെ. 'വെറുതെ വിടമാട്ടെ'  

sarasan 2015-08-12 08:59:49
അവിദ്യാകാരീ കപട വിദ്യാധരാ, വിരട്ടാതെ.. ഈ മലയാളിയെ ഹൈജാക്ക് ചെയ്ത് അതിന്റെ മൂല്യം തകര്ക്കുന്ന താങ്കള് വ്യക്തി നിഷ്ഠ്മായി നടത്തുന്ന കമന്റുകൾ ദുർമ്മേദസ്സണെന്നാണ്‍~. പത്രധര്മ്മം നിങ്ങളുടെ വാക്കുകളിലില്ലാ . ഈ മലയാളിയിലെ വായനക്കാരെ മിസ്ഗൈഡ് ചെയ്യരുത്~ .
sarasan 2015-08-12 09:35:25
ജി, തകഴി, കാനം, വയലാർ, പി, കുഞ്ഞുണ്ണി, ഓ എൻ വി, മലയാറ്റൂർ, പൊന് കുന്നം, അഴീക്കോട്, എം ടി, വയലാ, പാലാ, പാറപ്പുറത്ത്, മുട്ടത്ത്, ചുള്ളിക്കാട്, തീക്കുനി, കക്കട്ടിൽ, പുനത്തിൽ, കോവിലൻ, വിലാസിനി, കൊടുങ്ങല്ലൂർ... ഇതൊക്കെ  തൂലികാനാമം, അവര്ക്ക് പരസ്യപ്പെടുത്തിയ അഡ്രസ്സുണ്ട്. ഐ ഡി യുണ്ട്. നിരൂപകർ വസ്തുനിഷ്ഠമായി, വ്യക്തികളെ മുഖം നോക്കാതെ അവരുടെ കൃ^തികളെയും പ്രവർത്തങ്ങളെയും  കാര്യ കാരണ  ശാസ്ത്രീയ വിശകലന ബുദ്ധിയോടെ , പാണ്ഡിത്യത്തോടെ ശാസ്ത്രീയമായി കാര്യ കാരണ സഹിതം വിലയിരുത്തി കാടുകേറാതെ വായനക്കാരെ നയിക്കും. അതായിരിക്കാണം വിദ്യ. അതിനെ ധരിക്കുക.
വായനക്കാരൻ 2015-08-12 11:25:26
എന്താണ് സരസാ ഒരു രസം ഇല്ലാതെ സംസാരിക്കുന്നത്?  വർത്തമാനം കേട്ടാൽ തോന്നും വിദ്യാധരൻ പറഞ്ഞിട്ടാ ഞങ്ങൾ ഒക്കെ വായിക്കുന്നെതെന്നു.  ഒരാൾ മിസ്‌ഗൈഡ് ചെയ്യണം എങ്കിൽ അവർ ചിന്തിക്കാത്തവരായിരിക്കണം. വിദ്യാധരൻ പ്രതികരണകോളത്തെ സജ്ജീവമാക്കി നിറുത്തുന്ന ഒരു വ്യക്തിയാണ്. എഴുത്തുകാരുടെ പട്ടികയിൽ അമേരിക്കയിലെ എഴുത്തുകാരെ ചേർക്കാൻ മറന്നതിൽ നിന്നറിയാം, ഇതെഴുതാൻ ഇങ്ങോട്ട് ഇറക്കി വിട്ടവരിൽ പോലും വിശ്വാസമില്ലെന്ന്.
andrew 2015-08-12 11:56:17
 to mr or mrs Sarasan 
any ine can adopt a fake name for any and many reasons. But unnecessary ridicule  is not a good idea. Vidhyadharan, Vayanakaran - all keep e malayalee live. you seem to have a pre- set vengeance towards them.What ever you are; please do not  attack people who are doing good things for the society.
നാരദർ 2015-08-12 11:57:45
വടികൊടുത്ത് അടി മേടിക്കയാണ് 'സരസൻ '
JEGI 2015-08-12 12:43:54
'വായനക്കാരെ misguide ചെയ്യുന്നു' ഈ പല്ലവി കുറെ നാൾ ഇ മലയാളിയിൽ സ്ഥിരം കേൾകാരുണ്ടയിരുന്നു.  ആ അച്ചായാൻ മാറി മാറി പല പേരിലും എഴതി ഇപ്പൊ എവിടെ എന്ന് പോലും അറിയില്ല. അദ്ധേഹത്തിന്റെ പഴയ കമന്റ്‌കൾ സരസൻ ഒന്ന് വായിക്കുന്നത് ഭാവിയിൽ ഉപകരിക്കും.
പീഡിതനായ ഒരു എഴുത്തുകാരൻ 2015-08-12 13:05:49
കക്കട്ടിലിനെ വിട്ടരേ.  അങ്ങേരു വടീം കൊണ്ടാ നടക്കുന്നത്. കഴിഞ്ഞ കേരളത്തിൽ വച്ച് നടത്തിയ ലാനാ സമ്മേളനത്തിൽ കിട്ടിയ അടിയുടെ ചൂട് ഇതുവരെ മാറിയിട്ടില്ല. എന്തിനാ സരസാ വെറുതെ പോയ വയ്യാവേലി പത്തും രണ്ടും പലിശക്ക് കടം മേടിക്കുന്നത്?
വായനക്കാരൻ 2015-08-12 16:54:32
ഞാൻ എഴുതിയതല്ലെങ്കിലും ഡ്യൂപ്പ് ‘വായനക്കാരൻ’റ്റെ കമന്റിനോട് ഞാൻ മിക്കവാറും യോജിക്കുന്നു.
ആറുമുളക്കാരൻ 2015-08-10 17:24:47
പച്ചയാം വിരിപ്പിട്ട സഹിയനെ നിരപ്പാക്കീം 
സ്വച്ഛാബ്ദി മണൽതിട്ട മുഴുവനും മാന്തി വിറ്റും 
ആറുമുള-യിലൊരു എയർപോർട്ടു തീർത്തിടാനായി 
തക്കം പാർത്തിരികുന്ന കഴുക കണ്ണുകളെ 

സ്വന്ത മാതാവിന്റെ മാനത്തെ കാക്കണ്ടോരേ 
വിവസ്ത്ര ആക്കീടല്ലേ കൈരളി മാതാവിനെ 
കള്ളിന്റെ ലഹരിയിൽ വില്ക്കല്ലേ തറവാട് 
അനാഥരാക്കീടല്ലേ ഗ്രാമീണ ജനതയെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക