നിയമലംഘനം തടയാന്‍ ക്യാമറാക്കണ്ണുകള്‍
kozhikode
11-Aug-2015

ട്രാഫിക്ക് ലംഘനം തടയാന്‍ ആധുനിക ക്യാമറ ഘടിപ്പിച്ച സര്‍വ്വെ ലന്‍സ് ഡ്യൂട്ടി വാഹനം നഗരത്തിലെത്തി.
ഹെല്‍മെറ്റ് ധരിക്കാതെ അമിത വേഗത്തില്‍ ഇരുചക്ര വാഹനമോടിക്കുക, സീബ്രാലൈനില്‍ വേഗത കുറക്കാതെ അപകടകരമായ വേഗത്തില്‍ കടന്നു പോകുക, ട്രാഫിക്ക് തടസം സൃഷ്ടിച്ച റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുക തുടങ്ങിയ ട്രാഫിക്ക് ലംഘനം കണ്ടുപിടിക്കാനാണ് പുതിയ ഉപകരണം.
വാഹനത്തിനു മുകളില്‍ ഘടിപ്പിച്ച 360 ഡിഗ്രി ചലിപ്പിക്കാവുന്ന ക്യാമറയുടെ സഹായത്തോടെ വാഹനത്തിനകത്തിരുന്ന് കംപ്യൂട്ടറില്‍ നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്തി ട്രാഫിക്ക് സ്റ്റേഷനിലേക്ക് കൈമാറുകയാണ് ഇവിടെ ചെയ്യുന്നത്.
നോര്‍ത്ത് സോണ്‍ ADGP ശങ്കര്‍ റെഡി ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ ക്യാമറ ഘടിപ്പിച്ച മൂന്ന് വാഹനമാണ് നിലവിലുളളത്.
ഇതിനകം 180 കേസുകള്‍ റിക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ട്രാഫിക്ക് സ്റ്റേഷനിലേക്ക് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.
സി.പി.ഓ.വി. സുനില്‍ കുമാര്‍, രതീഷ് കുമാര്‍ കെ.കെ. തുടങ്ങിയവരാണ് കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്നത്.
ഫോട്ടോ/ റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
വി.സുനില്‍ കുമാര്‍ സിപിഓ. പ്രവര്‍ത്തനം വിവരിക്കുന്നു.
വാഹനത്തിനു മുകളില്‍ ഘടിപ്പിച്ച ആധുനിക ക്യാമറ.
എസ്.കെ. പാര്‍ക്കിനു സമീപം ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments