Image

വൃദ്ധന്റെ മരണം (കവിത: വിഷ്‌ണു പ്രസന്നന്‍)

Published on 12 August, 2015
വൃദ്ധന്റെ മരണം (കവിത: വിഷ്‌ണു പ്രസന്നന്‍)
കുനിഞ്ഞു കൂടിക്കിടക്കുന്ന വൃദ്ധനെ
ഒളികണ്ണാല്‍ നോക്കിയ പത്രാസുകാര്‍ മക്കള്‍
അച്ഛനെന്തു പറ്റി കിടക്കാന്‍?
സ്‌നേഹം വാക്കാലൊതുക്കി
പിന്നെ കാണാത്ത മട്ടില്‍ തിരിഞ്ഞു പോയ്‌.

മക്കള്‍ക്കായ്‌ മാറ്റി വച്ചോരുജീവിതം
കഷ്ടപ്പാടിന്‍ തഴമ്പുകള്‍
നീരു വറ്റിച്ച കൈത്തലം
വൃദ്ധന്റെ മനം നൊന്തു നെഞ്ചകം പൊട്ടി
എന്തോ പറയുവാനാഞ്ഞു'
അലമുറയിട്ടു കരഞ്ഞു പോയ്‌

കാലത്തിന്നൊഴുക്കിനാല്‍ മായ്‌ച്ചോരു വര്‍ണങ്ങള്‍
ഉണങ്ങി വരണ്ടോരു പാഴ്‌മരമായ്‌
മരണഭീതി നിറയുന്നാ മിഴികളില്‍
വിശന്നു തളര്‍ന്നു വൃദ്ധന്‍
ഉന്തി നില്‌ക്കും വാരിയെല്ലും
ഒട്ടിയ വയറുമായ്‌
ആഹാരത്തിനായ്‌ യാചിച്ചു.

മലമൂത്രമെടുക്കാന്‍ മടിയായ്‌ മക്കള്‍ക്ക്‌
ആഹാരം കിട്ടാതെ, ദാഹജലം കിട്ടാതെ
ദിനരാത്രങ്ങള്‍ കടന്നു പോ കുന്നതറിയാതെ
ഇരുളറയില്‍ ബന്ധിക്കപ്പെട്ടു വൃദ്ധന്‍.

കണ്ടില്ല കനിവൂറും മിഴികളെയെങ്ങുമേ
വേണ്ടി വന്നില്ലധികനാള്‍
വൃദ്ധന്റെ തോരാ മിഴികളടഞ്ഞു പോയ്‌ ...
കാത്തിരുന്നോരു ശുഭദിനമെത്തിയോരവസരം
മക്കളെല്ലാം ആനന്ദാശ്രുക്കള്‍ വീഴ്‌ത്തി
ഒട്ടുമേ മടിയും കാട്ടിയില്ല ആഢംബരമായ്‌
മരണാനന്തരചടങ്ങുകളും മോടിയാക്കി.
വൃദ്ധന്റെ മരണം (കവിത: വിഷ്‌ണു പ്രസന്നന്‍)
Join WhatsApp News
വിദ്യാധരൻ 2015-08-13 06:44:22
വാർദ്ധക്ക്യം വന്നിതാ വാതിലിൽ മുട്ടുന്നു 
കാതുകേൾക്കാതായി കണ്ണ് കാണാതായി 
പല്ലുകൊഴിഞ്ഞു നടുവിന് കൂനായി 
നല്ലകാലങ്ങൾ പൊയ്പ്പോയി സ്നേഹിതാ 
പിള്ളാര് തല്ലിപ്പുറത്താക്കാറായി 
സോഷ്യൽസെക്ക്യൂരിറ്റി കിട്ടിയാൽ ഭാഗ്യമായി 
ഫുഡ്‌സ്റ്റാമ്പിൽ കഴിയാം 
എന്നുള്ള മോഹവും വേണ്ടിനി 
സഖറിയ ചൊന്നപോൽ ജീവിതം 
പട്ടി നക്കിപോയി കവെ.
കുളിച്ചില്ലെങ്കിലെന്ത? 
കോണകം പുരപ്പുറ ത്തുതന്നെ 
വീട്ടിയിൽ തീർത്താതം പെട്ടിയും 
റീത്തിൽ പൊതിഞ്ഞ ശരീരവും 
ധാരമുറിയാതൊഴുകുന്ന 
ചരമ പ്രസംഗവും 
കേമമായി മക്കൾ നടത്തുമെൻ 
 ശവം അടക്കം  കാണുവാൻ 
ആവില്ലല്ലോ എന്ന ദുഖം ബാക്കി 

ജീവിതത്തിൽ കണ്ടുവരുന്ന ഇത്തരം സത്യങ്ങളെ കാണുവാൻ നിങ്ങളുടെ 'ചെറു' മനസ്സിന് (പടം കണ്ടിട്ട് വളരെ ചെറുപ്പംമായി തോന്നി- പഴയ പടം വച്ച് എഴുതിയതാണെങ്കിൽ ഈ ഭാഗം എടുത്തു കളഞ്ഞിട്ടു വായിച്ചോളുക ) കഴിയുന്നു  എന്നത് സന്തോഷകരം തന്നെ.. അഭിനന്ദനം  
ശകുനി 2015-08-13 07:17:04
സരസൻ സ്ഥലം വിട്ടോ ?
CID Moosa 2015-08-13 08:39:43
സാഹചര്യ തെളിവുകൾ വച്ചു സഖറിയാ കള്ള് ഷാപ്പിൽ  ഇരുന്നു പറഞ്ഞതാകാനെ സാദ്ധ്യതയുള്ളു. കള്ളിന്റെ കൂടെ എന്തോ നക്കി തിന്നപ്പോൾ, കള്ള് ഷാപ്പിൽ സാധാരണ വരാറുള്ള പട്ടി വന്നു അദ്ദേഹം നക്കി തിന്നുകൊണ്ടിരുന്ന ഇറച്ചി കറിയോ, കപ്പയും ഇറച്ചിയും ചേർന്ന കറിയോ മീൻ കറിയോ നക്കി കാണും. അപ്പോൾ പറഞ്ഞതാണ് ' ജീവിതം പട്ടി നക്കിപോയെന്നു '  അദ്ദേഹത്തിൻറെ കൂടെ ഇരുന്നു വെള്ളം അടിച്ച സാഹിത്യ കാരന്മാരേ ചോദ്യം ചെയ്‌താൽ കൂടുതൽ സത്യം പുറത്തു വരും 
ദ്വിതീയാക്ഷരം 'ര'വി 2015-08-13 08:51:37
സരസൻ
വിരസൻ 
അരസികൻ 
കുരച്ചു 
കുരച്ചു
തിരിച്ചുപോയി  
പാഷാണം 2015-08-13 11:00:22

ചില വിഷം തുപ്പികള്‍ പല പേരില്‍ ഇടകിടെ വരട്ടു ചൊറി ചൊറിഞ്ഞു വരും. മോന്‍സ് , വട or വാടാ NY , മത്തു, സരസന്‍ എന്നിങ്ങനെ. സൊന്തം വീട്ടില്‍ കുരച്ചാല്‍ തൊഴിച്ചു പുറത്ത് തട്ടും . അകെ ഉള്ള തട്ടകം- അസോസിയെഷന്‍ , പള്ളി , ഇ മലയാളി . എന്തു ചെയ്യാം, ചില ജന്മം അങ്ങനെ .ജനിക്കുബോള്‍ തന്നെ ചാപിള്ളകള്‍ , സൊന്തം നാറ്റം വിതറാന്‍ വരും പല പേരുകളില്‍ .

ഗുരുജി 2015-08-13 11:48:37
ഒരു വൃദ്ധന്റെ മരണം ആര് ശ്രദ്ധിക്കാനാണ്. ഓരോ കുടുംബാംഗളുടെ മരണവും ഓരോ അവസരമാണ്.  അവരുടെ സ്വത്തുക്കൾ കയ്യ് വശമാക്കാനുള്ള അവസരം. ആഘോഷത്തോട് കൂടി നടത്തുന്ന ശവദാഹവും ശവം അടക്കവും ജനങ്ങളുടെ മൈക്രോസ്കോപിക് ഐ-ൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം മാത്രം.  പക്ഷേ വിദ്യാധരന്റെ അഭിപ്രായ കവിതയിലെ വയസ്സനെപ്പോലെ, വയസ്സന്മാർ സഹതാപം അര്ഹിക്കുന്നില്ല.  ഈ ധാടിമോടികളിലും വിശ്വാസങ്ങളിലും വളർന്നു വൃദ്ധരാവരുടെ  മനസ്സിലിരിപ്പ്, തനിക്കു മുന്നേ മരിച്ചുപോയിരിക്കുന്നവരുടെ ഒരു ശവം അടക്കത്തെക്കാൾ ഉന്നതമായ ഒരു ശവം അടക്കംമായിരിക്കണം തന്റേതു, അത് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന മരിക്കാത്ത മോഹമാണ്. വിഷ്ണു പ്രസന്നൻ ഒരു നല്ല വിഷയം എടുത്തു അവധരിപ്പിച്ചപ്പോൾ, വിദ്യാധരൻ അതിനെ ആതുനിക പ്രവണതയുമായി കൂട്ടി ചേർത്ത് ഭംഗിയുള്ളതാക്കി .  സരസൻ  വിദ്യാധരന്റെ പ്രഹരം ശരിക്ക് ഏറ്റിട്ടുള്ള ഒരു എഴുത്തുകാരനാണ്‌.  അമേരിക്കയിലെ സാഹിത്യകാരന്മാർ എന്ന് പറഞ്ഞു വിളങ്ങിയിരുന്ന പലർക്കും. പാഷാണം പറഞ്ഞതുപോലെ 'വിദ്യാധരൻ' ഒരു വരട്ടു ചൊറിയാണ്. അതുകൊണ്ടാണ് ഇടക്ക് സരസൻ  എന്നൊക്കെ പറഞ്ഞു വളരെ വിരസമായ സ്വഭാത്തോടെ വന്നു  വെളിച്ചപ്പാട് തുള്ള്ന്നത്.  എന്തായാലും ഈ ചെറുപ്പക്കാരെന്റെ കവിതയുടെ ചുവട്ടിൽ, അദ്ദേഹത്തെ പ്രോൽസാഹിപ്പാനായി അഭിപ്രായം എഴുതുക . സരസനെ വിദ്യാധരൻ കൈകാര്യം ചെയ്യട്ടെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക