Image

തിരിച്ചറിയല്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തില്ലെങ്കില്‍ പിഴ

Published on 11 January, 2012
തിരിച്ചറിയല്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തില്ലെങ്കില്‍ പിഴ
അബുദാബി: തിരിച്ചറിയല്‍ (ഐഡി) കാര്‍ഡ്‌ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മാറിയത്‌ അധികൃതരെ അറിയിക്കാത്തവര്‍ക്കും കാര്‍ഡിന്‌ അപേക്ഷിക്കാന്‍ കാലതാമസം വരുത്തുന്നവര്‍ക്കും പിഴ ചുമത്തുമെന്ന്‌ എമിറേറ്റ്‌സ്‌ ഐഡന്റിറ്റി അധികൃതര്‍.

കാര്‍ഡിന്‌ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ വിവരങ്ങളില്‍ മാറ്റങ്ങളുണെ്‌ടങ്കില്‍ അതാതു സമയത്ത്‌ അധികൃതരെ അറിയിച്ചു പുതിയ കാര്‍ഡ്‌ കൈപ്പറ്റണം. മുപ്പതുദിവസം കഴിഞ്ഞിട്ടും പുതിയ വിവരങ്ങള്‍ നല്‍കാത്തവര്‍ക്കു കാര്‍ഡിന്‌ അപേക്ഷിക്കാന്‍ കാലതാമസം വരുത്തിയവര്‍ക്കു സമാനമായ തുക പിഴ അടയ്‌ക്കേണ്‌ടി വരും. ഇരുപത്‌ ദിര്‍ഹം മുതല്‍ ആയിരം ദിര്‍ഹം വരെയാണു പിഴയിനത്തില്‍ ഈടാക്കുക. സ്വദേശി, വിദേശി വ്യത്യാസമില്ലാതെയാണു പിഴ നിശ്‌ചയിച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു.

ലാന്‍ഡ്‌ ലൈന്‍, മൊബൈല്‍ നമ്പര്‍, തൊഴില്‍സ്‌ഥല വിലാസം, പോസ്‌റ്റ്‌ ബോക്‌സ്‌ നമ്പര്‍ എന്നിവ മാറിയാലും പാസ്‌പോര്‍ട്ട്‌ പുതുക്കുന്ന സാഹചര്യത്തിലും വ്യക്‌തിഗത വിവരങ്ങള്‍ നല്‍കി പുതിയ കാര്‍ഡ്‌ കൈപ്പറ്റണം. ഏറ്റവും അടുത്തുള്ള ഇഐഡിഎ കാര്യാലയത്തില്‍ ഹാജരായാണു വിവരങ്ങള്‍ നല്‍കേണ്‌ടത്‌. കാര്യാലയങ്ങളിലേക്കു പോകുന്നതിനു മുമ്പ്‌ ഇഐഡിഎയുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നമ്പറായ 600530003 വിവരങ്ങള്‍ കൈമാറുന്നതു സമയനഷ്‌ടം ഒഴിവാക്കാന്‍ സഹായിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ കാലാവധി, കുട്ടികളുടെ കാര്‍ഡ്‌, വിശദാംശങ്ങളിലെ മാറ്റം എന്നിവയ്‌ക്കു പുറമെ കാര്‍ഡ്‌ പുതുക്കലും പൂര്‍ത്തിയാക്കണം. പതിനൊന്നു മാസത്തിനുള്ളില്‍ 18 ലക്ഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തിട്ടുണ്‌ട്‌.

2011 മുതല്‍ സ്വകാര്യ തപാല്‍ ഓഫീസുകള്‍ വഴിയും എമിറേറ്റ്‌സ്‌ പോസ്‌റ്റ്‌ നേരിട്ടും 26.9 ലക്ഷം കാര്‍ഡുകളാണ്‌ അപേക്ഷകര്‍ക്കെത്തിച്ചത്‌. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കേണ്‌ടതു കാര്‍ഡ്‌ ഉടമകളുടെ ബാധ്യതയാണ്‌. കാര്‍ഡിലെ വിവരങ്ങള്‍ മായ്‌ക്കാനോ തിരുത്താനോ രൂപം മാറ്റാനോ പാടില്ല. കാര്‍ഡ്‌ നഷ്‌ടപ്പെട്ടാല്‍ ഏഴുദിവസത്തിനകം പുതിയ അപേക്ഷ സമര്‍പ്പിക്കണം. ഇതിനു 300 ദിര്‍ഹമാണു ഫീസ്‌ അടയ്‌ക്കേണ്‌ടത്‌. കാര്‍ഡ്‌ മറ്റൊരു കാര്യാലയത്തിലും സുരക്ഷാ രേഖയായി നല്‍കിയിട്ടില്ലെന്നും പകരം കാര്‍ഡിന്‌ അപേക്ഷിക്കുമ്പോള്‍ സാക്ഷ്യപ്പെടുത്തേണ്‌ടതുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക