അബുദാബി: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം നേടിയ അബുദാബി മലയാളി
സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കായി മെറിറ്റ് ഈവനിങ് നടത്തി. ഇരുപതോളം
വിദ്യാര്‍ഥികള്‍ക്കാണു സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും സമ്മാനിച്ചത്.
പ്രസിഡന്റ് മനോജ് പുഷ്‌കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അലിഗര്‍ മുസ്‌ലിം
സര്‍വകലാശാല മലയാള വിഭാഗം മേധാവി പ്രഫ. നുജൂം മുഖ്യാതിഥിയായിരുന്നു.
അജന്ത
ജ്വല്ലറി പര്‍ച്ചേസ് മാനേജര്‍ എം. ആന്റണി, വൈസ് പ്രസിഡന്റ് ബി. യേശുശീലന്‍, ഇടവാ
സൈഫ്, നിസാറുദ്ദീന്‍, ജീബ എം. സാഹിബ, അനുഷ്‌മാ ബാലകൃഷ്‌ണന്‍, സമാജം സെക്രട്ടറി
കെ.എച്ച്. താഹിര്‍ എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ വിളഭാഗം, സ്‌മിത എന്നിവര്‍
അവതാരകരായിരുന്നു. ഫൊട്ടോഗ്രഫി മല്‍സരത്തില്‍ സത്യന്‍, മുഹമ്മദ് തൗഫീഖ്
എന്നിവര്‍ക്കാണു സമ്മാനം ലഭിച്ചത്.