Image

പോലീസുകാര്‍ വാടാ...പോടാ വിളി നിര്‍ത്തണം: ഡി.ജി.പി

Published on 14 August, 2015
പോലീസുകാര്‍ വാടാ...പോടാ വിളി നിര്‍ത്തണം: ഡി.ജി.പി
തിരുവനന്തപുരം: പോലീസുകാര്‍ വാടാ...പോടാ വിളി നിര്‍ത്തി പൊതുജനങ്ങളോട്‌ മാന്യമായി പെരുമാറണമെന്ന്‌ ചൂണ്ടിക്കാട്ടി ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ഉത്തരവിറക്കി. വാഹന പരിശോധനാ സമയത്തും അല്ലാത്തപ്പോഴും പോലീസുകാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊലീസിന്‌ ഏതെങ്കിലും തരത്തിലുള്ള സഹായം പൊതുജനങ്ങള്‍ ചെയ്‌തു നല്‍കിയാല്‍ അതിന്‌ നന്ദി പറയണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പൊലീസുകാര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തെറ്റ്‌ പറ്റിയാല്‍ ക്ഷമ ചോദിക്കാന്‍ മടിക്കരുത്‌. അസഭ്യമായതോ ദ്വയാര്‍ത്ഥമുള്ളതോ ആയ പദങ്ങള്‍ പൊലീസുകാര്‍ പ്രയോഗിക്കരുത്‌. വാഹന പരിശോധന നടത്തുന്‌പോള്‍ മാന്യമായി തന്നെ പെരുമാറണം. പരിശോധനയുടെ പേരില്‍ ദീര്‍ഘനേരം വാഹനങ്ങള്‍ പിടിച്ചിടാന്‍ പാടില്ലെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ മുതിര്‍ന്ന പൗരന്മാരോടും സ്‌ത്രീകളോടും മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.
Join WhatsApp News
കള്ളൻ വാസു 2015-08-15 05:58:30
എത്ര നാളായി കേൾക്കാൻ കൊതിച്ചതാ ഇത്.  ഇനി പോലീസ്കാര് എന്നെ ബഹുമാനപ്പെട്ട കള്ളൻ വാസു അല്ലെങ്കിൽ കള്ളൻ വാസു ഏട്ടാ എന്നായിരിക്കും വിളി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക