Image

ചോറില്‍ ബ്ലേഡിട്ട് ആനയെ കൊല്ലാന്‍ ശ്രമം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

Published on 14 August, 2015
ചോറില്‍ ബ്ലേഡിട്ട് ആനയെ കൊല്ലാന്‍ ശ്രമം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ  പാപ്പാന്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍


തൃശ്ശൂര്‍: ചോറില്‍ ബ്ലേഡിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ആനയുടെ ഒന്നാം പാപ്പാനായ ഇടുക്കി രാജാക്കാട് പാലത്തുവീട്ടില്‍ ഷിബുവിനെയാണ് (40) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു നല്‍കാനായി തയ്യാറാക്കിയ ചോറില്‍ ബ്ലേഡ്കഷണങ്ങള്‍ കണ്ടെത്തിയത് ഷിബുവായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷിബുവുള്‍പ്പെടെയുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ബ്ലേഡിട്ടത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തെച്ചിക്കോട്ടുകാവില്‍ എത്തിയപ്പോഴായിരുന്നു പാപ്പാന്റെ ആത്മഹത്യാശ്രമം.

Join WhatsApp News
നാരദന്‍ 2015-08-14 18:21:57
ബ്ലേഡ് കാരണം എത്ര മരണം .
ശകുനി 2015-08-14 19:02:53
കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ വന്ന പല 'ബ്ലേഡുകളും' ഇവിടത്തെ പല സംഘടനകളുടെയും നേതാക്കന്മാരാണ്. പലരും സാഹിത്യകാരന്മാരുമാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക