Image

പിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തി

ബഷീര്‍ അഹമ്മദ് Published on 14 August, 2015
പിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തി
കോഴിക്കോട്: കടലില്‍ മുങ്ങി കുളിച്ച് ശുദ്ധി വരുത്തി വിറയാര്‍ന്ന കൈകളില്‍ ഇലയും പിതൃക്കള്‍ക്ക് ബലിദര്‍പ്പണത്തിനുള്ള ഉണക്കലരിയും ചെറൂള പുഷ്പവും ദര്‍ഭപ്പുല്ലും കൈ നീട്ടിവാങ്ങുമ്പോള്‍ മനസ്സ് ഒരു നിമിഷം പിടച്ചിരിക്കാം,വേര്‍പിരിഞ്ഞുപോയ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും ബന്ധുമിത്രാദികളുടെയും നിയോഗത്തെക്കുറിച്ചോര്‍ത്ത്.

പവിത്ര മോതിരം ധരിച്ച് മുമ്പില്‍ വെച്ച ഇലയില്‍ പൂജാസാധനങ്ങളോടെ പിതൃക്കളെ ധ്യാനിച്ച് പ്രാര്‍ത്ഥനയോടെ മന്ത്രങ്ങള്‍ ഉരുവിട്ട് നെടുവീര്‍പ്പോടെയാണ് വിശ്വാസികള്‍ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടത് . ഇലയുമായ് കടലില്‍ മുങ്ങിത്താഴ്ന്ന് മോക്ഷത്തിനായ് വീണ്ടും വരയ്ക്കല്‍ കടപ്പുത്ത് പതിനായിരങ്ങളാണ് എത്തിയത്.

ചിലര്‍ ദൂരെ മാറി കടല്‍ത്തീരത്ത് കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്ന കാഴ്ച കാണാമായിരുന്നു. വാഴയിലയില്‍ ബലിച്ചോറ് വിളമ്പി കാക്കയെ കൈകൊട്ടി വിളിച്ചുണര്‍ത്തി പിതൃമോക്ഷം തേടുകയാണിവര്‍. എവിടെ നിന്നോ പറന്നെത്തിയ ബലികാക്കകള്‍; പിതൃക്കള്‍ ബലികാക്കളായ് പറന്നെത്തുമെന്നാണ് പറയപ്പെടുന്നത്.

വരയ്ക്കല്‍ കടപ്പുറത്തെ ബലിതര്‍പ്പണ കാഴ്ചകള്‍ ചിത്രങ്ങളിലൂടെ….. 


പിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തിപിതൃക്കള്‍ ബലികാക്കകളായ് പറന്നെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക