Image

ഗീവര്‍ഗീസിനെ ഒരുകൈ സഹായിക്കാം

Published on 11 January, 2012
ഗീവര്‍ഗീസിനെ ഒരുകൈ സഹായിക്കാം
കോട്ടയം: വാകത്താനം താന്നിക്കുന്നേല്‍ ഏബ്രഹാം, ജിനി ദമ്പതികളുടെ മകന്‍ ഗീവര്‍ഗീസ്‌ (6) തല വളരുന്ന രോഗത്തിന്‌ അടിമയാണ്‌. മൂന്നര വയസു വരെ കുട്ടി കിടപ്പിലായിരുന്നു. നിരന്തരമായ ചികിത്സയുടെ ഫലമായി ഇപ്പോള്‍ നടക്കാന്‍ സാധിക്കുന്നുണ്ട്‌. സ്വന്തമായി ആഹാരം കഴിക്കുന്നതിനോ സംസാരിക്കുന്നതിനോ സാധിക്കുന്നില്ല. സംസാരിക്കുന്നതും വ്യക്‌തമല്ലാതെയാണ്‌.

സ്വന്തമായി ആഹാരം കഴിക്കാന്‍ ഗീവര്‍ഗീസിനു സാധ്യമല്ല. കൈയ്യില്‍ കടിച്ച്‌ വല്ലാതെ ശബ്‌ദം ഉണ്ടാക്കി അടങ്ങിയിരിക്കാതെ കരയുന്ന ഒരു സ്‌ഥിതിയാണ്‌ എപ്പോഴും. ഒരാള്‍ അടുത്ത്‌ ഉണ്ടായിരിക്കണം. എല്ലാ കാര്യങ്ങളും ചെയ്‌ത്‌ കൊടുക്കണം. ഈ സ്‌ഥിതിയില്‍ വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണികൊണ്ടാണ്‌ ചികിത്സയും മറ്റും നടത്തുന്നത്‌. വളരയധികം വിഷമത്തില്‍ കഴിയുകയായണ്‌. ഭര്‍ത്താവ്‌ ഏബ്രഹാം ഏറെ നാളായി കിടപ്പിപ്പിലാണ്‌. കിടപ്പാടം ഉണ്ടായിരുന്നതു കടപ്പെടുത്തിയാണ്‌ ഇത്രയും നാള്‍ ചികിത്സകള്‍ ചെയ്‌തു പോയത്‌.

ഇപ്പോള്‍ ചികിത്സക്കും മരുന്ന്‌ വാങ്ങുന്നതിനും പറ്റാത്ത അവസ്‌ഥയില്‍ വളരെയധികം വിഷമസ്‌ഥിതിയില്‍ പ്രയാസപ്പെടുകയാണ്‌. മുടങ്ങാതെ ചികിത്സ തുടര്‍ന്നാല്‍ വളരെ നല്ല ഫലം ലഭിക്കുന്നുമെന്നാണ്‌ ഡോക്‌ടര്‍മാരുടെ അഭിപ്രായം.

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-
അക്കൗണ്ട്‌ നമ്പര്‍- 0469053000001545
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌
ഞാലിയാകുഴി ബ്രാഞ്ച്‌.

വിലാസം
ജിനി, ടി. ഒ. ഏബ്രഹാം
താന്നിക്കുന്നേല്‍
പുത്തന്‍ചന്ത പിഒ
വാകത്താനം- 686538
കോട്ടയം
ഫോണ്‍ നമ്പര്‍- 9048474155.
ഗീവര്‍ഗീസിനെ ഒരുകൈ സഹായിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക