Image

ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം, ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 18 August, 2015
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക്  : ഇന്ത്യയുടെ 69മത്  സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച്  ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന  ഇന്ത്യ ഡേ പരേഡ്  ഫോമയുടെ കുടക്കീഴില്‍ അണി നിരന്ന മലയാളികളെ കൊണ്ട് ശ്രദ്ധേയമായി,രണ്ടു ലക്ഷത്തോളം ഭാരതീയര്‍ ത്രി വര്‍ണ പതാകയുമേന്തി ന്യൂയോര്‍ക്ക് സിറ്റിയെ കിടിലം കൊള്ളിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ഓരോ ഭാരതീയനും നെഞ്ചിലേറ്റിയ രാജ്യ സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. പിറന്ന നാടിനോടുള്ള സ്‌നേഹം അണ പൊട്ടിയപ്പോള്‍ അതു രാജ്യത്തിന് വെളിയില്‍ നടന്ന ഏറ്റവും കൂടുതല്‍ രാജ്യ സ്‌നേഹികള്‍ പങ്കെടുത്ത ഏറ്റവും വലിയ സ്വാതന്ത്ര്യദിന ആഘോഷമായി മാറി.

ഭാരതത്തെ പ്രതിനിധീകരിച്ച്  ശശി തരൂര്‍ എം പി  സി പി ജോണ്‍ തുടങ്ങിയ പ്രമുഖരും നിരവധി താരങ്ങളും പങ്കെടുത്തു.ഹിന്ദി നടന്‍ അര്‍ജുന്‍ റാം പാല്‍,നടി പരിണീതി ചോപ്ര, ക്രിക്കറ്റര്‍ വിരേന്ദ്ര  സേവാങ്  എന്നിവര്‍  മുഖ്യ ആകര്‍ഷണം ആയിരുന്നു മറ്റ് അനേകം  സെലിബ്രിറ്റികളും പരേഡിനെ വര്‍ണാഭമാക്കി.

ഫോമയുടെ നേതൃത്വത്തില്‍ പരേഡില്‍  ഉണ്ടായ മലയാളി സാന്നിധ്യം വളരെ ശ്രദ്ധേയമായി, ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസിന്റെ നേത്രുത്വത്തില്‍ അനേകം മലയാളികള്‍ ഫോമയുടെ ബാനറിനു കീഴില്‍ അണി നിരന്നു,

ഫോമ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ ആയ തോമസ് മാത്യു ( അനിയന്‍ യൊങ്കെഴസ്),  ഷാജി മാത്യു, തോമസ് ജോര്‍ജ് (റജി), മുന്‍ ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍,മുന്‍  റീജിണല്‍ വൈസ് പ്രസിഡന്റ്  സെബാസ്റ്റ്യന്‍ ജോസഫ്,  മലയാളി അസ്സോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ അയലന്റ്‌റ്   കമ്മറ്റി മെമ്പര്‍ ആന്റോ ജോസഫ് , കേരള സമാജം ഓഫ് ന്യൂജേഴ്‌സി
 പ്രസിഡന്റ് ബോബി കെ തോമസ്, സെക്രട്ടറി സേവ്യര്‍ ജോസഫ്, അനു ചന്ദ്രോത്ത്, ഡാലിയ അനു, കേരള അസോസിയേഷന്‍ ഓഫ്  ന്യൂജേഴ്‌സിയെ (കാന്‍ജ്) പ്രതിനിധീകരിച്ച് സ്വപ്ന രാജേഷ്, ജയന്‍ എം ജോസഫ്, ഹരികുമാര്‍ രാജന്‍, ജെയിംസ് ജോര്‍ജ് ,സണ്ണി വാലിപ്ലാക്കല്‍, ജോസഫ് ഇടിക്കുള,എന്നിവരും നിഷാദ് ജോയ് , ജിനു മാത്യു, റോയ് ചെങ്ങന്നൂര്‍, ഫിലിപ്പ് മഠത്തില്‍, ജോര്‍ജ് കൊട്ടാരം, ഷിനു ജോസഫ്  തുടങ്ങി അനേകം മലയാളികളും ഫോമയുടെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച്  പരേഡില്‍ പങ്കെടുത്തു, 

ഇ മലയാളിക്ക് വേണ്ടി ജോര്‍ജ് ജോസഫ്, ഏഷ്യാനെറ്റ് നു വേണ്ടി ഡയറക്ടര്‍ രാജു പള്ളത്ത്, അശ്വമേധം പത്രത്തിന് വേണ്ടി മധു കൊട്ടാരക്കര, മലയാളം പത്രത്തിന് വേണ്ടി റോയ് ജേക്കബ്, കൈരളി ടിവിക്ക് വേണ്ടി ജോസ് കടപ്പുറം, പ്രവാസി ചാനലിനു വേണ്ടി  സുനില്‍ ട്രൈസ്റ്റാര്‍, സംഗമം ന്യൂസിനു  വേണ്ടി ജോസഫ് ഇടിക്കുള തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായ സാന്നിധ്യമായി

ഇന്‍ഡ്യ ഡേ  പരേഡില്‍  നിറഞ്ഞു നിന്ന ഏക മലയാളി സാന്നിധ്യമായ ഫോമായുടെ ഈ വിജയത്തിന് പിന്നില്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയ്  ആന്റണി,  വൈസ് പ്രസിഡന്റ്  വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ്  സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്  തുടങ്ങിയവരുടെ ശക്തമായ നേതൃത്വവും  പിന്തുണയും  ആണെന്ന്  ജിബി തോമസ് പറഞ്ഞു. 

ഫോമയുടെ കുടക്കീഴില്‍   പരേഡില്‍ പങ്കെടുത്ത എല്ലാ അസ്സോസിയേഷന്‍ ഭാരവാഹികളോടും പ്രവര്‍ത്തകരോടും  ഫോമക്ക് വേണ്ടി ജിബി തോമസ് നന്ദി പറഞ്ഞു.  എല്ലാ ഭാരതീയര്‍ക്കും ഒരിക്കല്‍ കൂടി  സ്വാതന്ത്ര്യ ദിന ആശംസകള്‍ നേരുകയും ചെയ്തു. ജോസഫ് ഇടിക്കുള അറിയിച്ചതാണിത് 

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം,  ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക