Image

ഫഹദിനൊപ്പം നസ്രിയ തിരിച്ചു വരുന്നു

Published on 18 August, 2015
ഫഹദിനൊപ്പം നസ്രിയ തിരിച്ചു വരുന്നു


വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയ വീണ്ടും അഭിനയ രംഗത്തെത്തുന്നു. ഭര്‍ത്താവ് ഫഹദ് ഫാസിലിന്റെ നായികയായാണ്  നസ്രിയയുടെ തിരിച്ചുവരവ്. യഥാര്‍ത്ഥ ജീവിതത്തിലെ ഈ സൂപ്പര്‍ ജോഡികളെ വീണ്ടും സിനിമയില്‍ ഒന്നിപ്പിക്കുന്നത് സൂപ്പര്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ്.
ഫഹദിനെ നായകനാക്കി മണിയറയിലെ ജിന്ന് എന്ന പ്രോജക്ടാണ് അന്‍വര്‍ ആദ്യം പ്ലാന്‍ ചെയ്തത്. രഘുനാഥ് പാലേരിയായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥയില്‍ പൂര്‍ണതൃപ്തി പോരാഞ്ഞാണ് ആ പ്രോജക്ട് ഉപേക്ഷിച്ചത്.
ഇപ്പോള്‍ ആഷിക് അബു നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. 

ഇക് ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ നവാഗതനായ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എന്നിവയിലാണ് ഫഹദ് ഇനി അഭിനയിക്കുന്നത്. സിദ്ദിഖ് ചിത്രത്തിന് മുന്‍പ് അന്‍വര്‍ റഷീദ് ചിത്രം തുടങ്ങാനും ആലോചനയുണ്ട്. ഫഹദിനൊപ്പം നില്‍ക്കുന്ന വേഷമാണ് ചിത്രത്തില്‍ നസ്രിയക്കത്രെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക