Image

ഏഷ്യാനെറ്റ്‌ പ്ലസിലെ `ജോണ്‍സണ്‍സ്‌ രാരീ..രാരീരം...രാരോ...' പ്രേക്ഷക ഹൃദയങ്ങള്‍ വീണ്ടും കീഴടക്കാനെത്തുന്നു

Published on 20 August, 2015
ഏഷ്യാനെറ്റ്‌ പ്ലസിലെ `ജോണ്‍സണ്‍സ്‌ രാരീ..രാരീരം...രാരോ...' പ്രേക്ഷക ഹൃദയങ്ങള്‍ വീണ്ടും കീഴടക്കാനെത്തുന്നു
മൂന്നുമാസം മുതല്‍ മൂന്നുവയസുവരെയുള്ള പിഞ്ചോമനകളും അവരുടെ അമ്മമാരുമാണ്‌ `രാരീ..രാരീരം...രാരോ..' സീസണ്‍ -2 എന്ന പരിപാടിയുടെ ഹൈലൈറ്റ്‌.

നിഷ്‌കളങ്കതയുടെ വര്‍ത്തമാനങ്ങളും വികൃതികളും, കുസൃതിയും പിന്നെ ഇഷ്‌ടാനിഷ്‌ടങ്ങളും അമ്മമാര്‍ ഇവിടെ സംവേദിക്കുന്നതുമാണ്‌ പുതുമകളുടെ ഈ പരീക്ഷണത്തിന്റെ വിജയം. ഒരു അമ്മയാകുന്നതോടെ സ്വന്തം സര്‍ഗ്ഗവാസനകള്‍ മറന്നുപോകുന്ന നമ്മുടെ സ്‌ത്രീകളുടെ കിയേറ്റിവിറ്റി കണ്ടെത്താനുള്ള അവസരങ്ങളും ഈ ഷോ പങ്കുവെയ്‌ക്കുന്നു. അമ്മമാരുടെ പ്രകടനങ്ങള്‍ അതു താരാട്ടുപാട്ടുകളും നൃത്തവുമൊക്കെയായി തികച്ചും മാതൃസ്‌നേഹത്തിന്റെ തോരാമഴകളായി മാറുകയാണ്‌.

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രതകള്‍, ആഹാരക്രമങ്ങള്‍, ശിശുപരിപാലങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ മുഖ്യ വിഷയങ്ങളായി ഈ ഷോയില്‍ കടന്നുവരുന്നു. ഈ ഷോയെ ഒരു വിനോദ പരിപാടിയെന്ന തലത്തില്‍ നിന്നും അപ്പുറം കുടുംബ പ്രേക്ഷകര്‍ അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ തലത്തിലേക്ക്‌ വളര്‍ത്തിയെടുക്കുന്നു.

മലയാള സിനിമയുടെ സ്വന്തം അമ്മ കവിയൂര്‍ പൊന്നമ്മയുടെ നിറസാന്നിധ്യത്തില്‍ ആരംഭിച്ച `രാരീ..രാരീരം...രാരോ..യുടെ രണ്ടാം സീസണില്‍ മുഖ്യവിധികര്‍ത്താവായി എത്തുന്നത്‌ ചലച്ചിത്ര പിന്നണി ഗായകന്‍ ജി. വേണുഗോപാലാണ്‌.

പുതുമയുടെ ദൃശ്യവിരുന്നുമായി `രാരീ..രാരീരം...രാരോ.. സീസണ്‍ 2 ഏഷ്യാനെറ്റ്‌ പ്ലസ്‌ ചാനലില്‍ ഓഗസ്‌ര്‌റ്‌ 15 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 മണിക്ക്‌ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു.
ഏഷ്യാനെറ്റ്‌ പ്ലസിലെ `ജോണ്‍സണ്‍സ്‌ രാരീ..രാരീരം...രാരോ...' പ്രേക്ഷക ഹൃദയങ്ങള്‍ വീണ്ടും കീഴടക്കാനെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക