Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം: സനില്‍ തോമസും മെലിസ്സ ജെ അച്ചേട്ടും ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2015
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം: സനില്‍ തോമസും മെലിസ്സ ജെ അച്ചേട്ടും ജേതാക്കള്‍
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‌കുന്ന വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന്‌ സനില്‍ തോമസ്സും മെലിസ്സ ജെ അച്ചേട്ടും അര്‍ഹരായി.

ശ്രീ . സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്‌ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും ബിജി മാണിയും തൊമ്മന്‍ പൂഴികുന്നെലും സ്‌പോണ്‍സര്‍ ചെയ്‌ത സി.എം.എ സ്‌കോളര്‍ഷിപ്പും ഇവര്‍ക്ക്‌ ലഭിക്കും. എ.സി.ടിയുടെ മാര്‍ക്കും, ഹൈസ്‌കൂള്‍ ജി.പി.എ എന്നിവ കൂടാതെ മറ്റെല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും ( Etxra Curricular Activities) , സാമൂഹ്യ സേവന പ്രവര്‌ത്തനങ്ങളും , മറ്റു കലാസംസകരിക കഴിവുകളും അവലോകനം ചെയ്‌തതിനു ശേഷം ആണ്‌ ഈ പുരസ്‌കാരത്തിന്‌ തൊമ്മന്‍ പൂഴികുന്നേല്‍ (ചെയര്‍മാന്‍ ), ടോമി അമ്പനാട്ട്‌ , ബിജി സി മാണി , ജിമ്മി കണിയാലി എന്നിവര്‌ അംഗങ്ങളായുള്ള കമ്മിറ്റി ഇവരെ തിരഞ്ഞെടുത്തത്‌

സനില്‍ തോമസ്‌ സാജന്‍ തോമസ്‌ ഇന്റെയും ലൈല തോമസിന്റേയും പുത്രനാണ്‌ .Victor J Andrew High School, Tinley Park -ല്‍ നിന്നും വളരെ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങി പാസ്സായ സനില്‍, മൂന്നു വര്‍ഷമായി സ്‌കൂള്‍ വോളിബോള്‍ ടീം ക്യാപ്‌റ്റന്‍ ആയിരുന്നു. തന്റെ സ്‌കൂള്‍ നു സംസ്ഥാന വോളി ബോള്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ സനില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു .ഒഹിയോ സ്‌റ്റേറ്റ്‌ യുണിവേഴ്‌സിറ്റിയില്‍ പഠനം തുടരുവാന്‍ പോകുന്ന സനില്‍ യൂണിവേഴ്‌സിറ്റി ടീമിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്‌

മെലിസ്സ ജെ അച്ചേട്ട്‌ ജോണ്‍സന്‍, നീത അച്ചേട്ട്‌ ദമ്പതികളുടെ പുത്രിയാണ്‌. ഗ്ലെന്‍വ്യൂവിലുള്ള Glenbrook South ഹൈസ്‌കൂളില്‍ നിന്നും ആണ്‌ മെലിസ്സ പ്രശസ്‌തമായ നിലയില്‍ പാസായത്‌ . വളരെയധികം സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും കരസ്ഥമാക്കിയാണ്‌ മെലിസ്സ തന്റെ പഠനം പൂര്‍ത്തിയാക്കിയത്‌. പ്രസിഡന്‍ഷ്യല്‍ സ്‌കോളര്‍ഷിപ്പോടെയാണ്‌ മെലിസ്സ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ തന്റെ പഠനം തുടരുവാന്‍ പോകുന്നത്‌.

ഈ പുരസ്‌കാരത്തിന്‌ ലഭിച്ച നല്ല പ്രതികരണത്തിനും അപേക്ഷ സമര്‍പ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി പറയുകയും അവര്‍ക്ക്‌ എല്ലാവിധ ആശംസകളും നേരുകയും ചെയ്‌തു.

ഓഗസ്റ്റ്‌ 29-ന്‌ ശനിയാഴ്‌ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക്‌ റിഡ്‌ജിലെ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ (2601 West Dempster tSreet Park Ridge, IL 60068) നടത്തപ്പെടുന്ന ഷിക്കാഗോ മലയാളിഅസോസിയേഷന്‍ `ഓണം 2015' ആഘോഷങ്ങളുടെ അവസരത്തില്‍ ആയിരിക്കും ഇവര്‍ക്ക്‌ ഈ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം സമ്മാനിക്കുന്നത്‌. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം: സനില്‍ തോമസും മെലിസ്സ ജെ അച്ചേട്ടും ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക