Image

പുതിയ ജഡ്‌ജിമാര്‍ അധികാരമേറ്റു

Published on 12 January, 2012
പുതിയ ജഡ്‌ജിമാര്‍ അധികാരമേറ്റു
മനാമ: പരമോന്നത കോടതിയിലെ പുതിയ ജഡ്‌ജിമാര്‍ രാജാവ്‌ ഹമദ്‌ ബിന്‍ ഈസ ആല്‍ ഖലീഫയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

നീതിയും സമത്വവും നടപ്പാക്കുന്നതില്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര നിലപാടിന്‍െറ പ്രാധാന്യം രാജാവ്‌ എടുത്തുപറഞ്ഞു. നിയമ പരിരക്ഷ ഉറപ്പാക്കാന്‍ ജുഡീഷ്യല്‍ അധികാരികള്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങളെ രാജാവ്‌ പ്രശംസിച്ചു. യുവ ജഡ്‌ജിമാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‌ വികസിത രാജ്യങ്ങളിലടക്കമുള്ള പരിശീലനം ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍ കോര്‍ട്ട്‌ മന്ത്രി, രാജാവിന്‍െറ നിയമോപദേഷ്ടാവ്‌, സുപ്രീം കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍, ഇസ്ലാമിക കാര്യ മന്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുതിയ ജഡ്‌ജിമാര്‍ അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക