Image

തായ് വേരന്വേഷണം (ചെറിയാന്‍ തോമസ്)

Published on 26 August, 2015
തായ് വേരന്വേഷണം (ചെറിയാന്‍ തോമസ്)
ഈ വേനല്‍ക്കാലത്തും വെറുതെയൊന്നു നാട്ടില്‍ പോയി. വെറുതെയെന്നു പറഞ്ഞാല്‍ വെറും വെറുതെ. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ കാരണങ്ങള്‍ ഒന്നുമില്ലാതായിരിക്കുന്നു. കാലവും ദൂരവും ശിഥിലമാക്കിയ ബന്ധങ്ങള്‍, ആവേശം ചോര്‍ന്നു പോയ കൂടിക്കാഴ്ചകള്‍, എന്നിട്ടും എന്നെ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന ശക്തിയെന്താണാവോ?

പണ്ടോക്കെ ഒരു കാനഡക്കാരന്‍ നാട്ടില്‍ ചെന്നാല്‍ ഒന്നൊന്നര ഗമയായിരുന്നു. രാവിലെ കവലയിലേക്ക് ഇറങ്ങിയാല്‍ ഭാസ്‌കരന്റെ കടയില്‍ ദേശാഭിമാനി വായിച്ചിരിക്കുന്ന സി.ഐ.റ്റി.യുക്കാര്‍ എണീറ്റ് നിന്ന്, ' ചേട്ടനെപ്പ്‌പ്പൊ വന്നു? എന്നു ഭവ്യതവിടാതെ ചോദിച്ച് തലേക്കെട്ട് അഴിച്ച് ഇരുന്ന സ്റ്റീല്‍ കസേര തുടച്ച് നീക്കിയിട്ടു തരുമായിരുന്നു. എന്നിട്ട് 'ഇന്നാ പത്രം വായിക്ക്. അവിടെ ഇതൊന്നും കിട്ടില്ലാല്ലൊ' എന്നു പറഞ്ഞ് പത്രം മുഴുവനും കൂടെ തരുമായിരുന്നു.

പതിവ് പോലെ ഭാസ്‌കരന്റെ കടയില്‍ കയറി ചെന്നപ്പൊള്‍ ചുവന്ന തലേകെട്ടികള്‍ പത്രം വായനയില്‍ തന്നെയാണ്. കുണ്ണുയര്‍ത്തി എന്നെ കണ്ടുവെന്ന് ഉറപ്പു വരുത്തി വീണ്ടും മലയാള മനോരമ വിടര്‍ത്തിയൊന്നു കുടഞ്ഞ് വായനയില്‍ മുഴുകി. ഇവിടെ മൂന്നു നേരം കഞ്ഞി കുടിക്കാന്‍ വകയില്ലാഞ്ഞിട്ടല്ലെ നീയൊക്കെ അവിടെ പോയി കിടക്കുന്നത് എന്ന അര്‍ത്ഥത്തിലൊരാക്കിയ ചിരിയും അതിന്റെയൊപ്പമുണ്ടായിരുന്നോ എന്നൊരു സംശയം. അതിനപ്പുറത്ത് കുറെ ബീഹാറികള്‍ കൂടിയിരുന്ന് ദേശാഭിമാനി പത്രം വായിക്കുന്നുണ്ടായിരുന്നു.

അപരിചിതരായ ബീഹാറികളും പരിചയം പുതുക്കാനാവത്ത പഴയ സൗഹൃദങ്ങളും തിരക്കു പിടിച്ച ഭാസ്‌കരന്റെ കടയിലെ എന്റെ ഏകാന്തത കഠിനമാക്കി തുടങ്ങിയപ്പോള്‍ വഴിയിലേക്കിറങ്ങി. എന്റെ അപ്പന്റെ ഒരു അകന്ന ബന്ധു എതിരെ വരുന്നു. എന്നെ തടഞ്ഞു നിര്‍ത്തി പരിചയവും ബന്ധവും പുതുക്കി. ഈ വര്‍ഷത്തെ കുടുംബയോഗം അവരുടെ വീട്ടില്‍ വെച്ചാണെന്നും തീര്‍ച്ചയായും ചെല്ലണമെന്നും ക്ഷണിച്ചു.

കുടുംബയോഗം എന്റെ അവധി തീരുന്നതിനു മുമ്പായതു കൊണ്ട് ചെല്ലാമെന്നേറ്റു. മദ്ധ്യതിരുവിതാംക്കൂറിലുള്ള കുറെ അച്ചായന്മാരെ കാണാല്ലോ. ചിലപ്പോള്‍ അവരുടെയിടയില്‍ ഈ കാനഡക്കാരന് അല്പം വില കാണുമായിരിക്കും.

വള്ളിനിക്കറിട്ട് നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വെച്ചായിരുന്നു കുടുംബയോഗം. കോട്ടയത്തിന്റെ പല കോര്‍ണറുകളില്‍ നിന്നും കേട്ടുകേഴ്വി പോലുമില്ലാത്ത സ്വന്തം അച്ചായന്മാരേയും അമ്മച്ചിമാരെയും കൊണ്ട് വീട് നിറഞ്ഞ് കവിഞ്ഞു.

'എടീ ഏലിയാമ്മോ നിന്റെയപ്പന്റെ പേരാണോ ഇവനിട്ടിരിക്കുന്നത്?' എന്റെ നെഞ്ചത്ത് കാലന്‍ കുട കുത്തിപ്പിടിച്ചു കൊണ്ട് ഒരച്ചായന്റെ ചോദ്യം. അങ്ങനെയൊരബദ്ധം പറ്റിപ്പോയെന്ന രീതിയില്‍ അമ്മ തലയാട്ടി. 'എന്നാല്‍ പേടിക്കണ്ടാടീ കള്ളുഷാപ്പു നടത്തിയെങ്കിലും യെവന്‍ പെഴച്ചു പൊക്കോളും'. എത്ര ആലോചിട്ടും അതിന്റെ പൊരുളങ്ങട് പിടികിട്ടിയില്ല. കഞ്ഞിക്കുഴി മുതല്‍ കുമരകം വരെയുള്ള കള്ളുഷാപ്പുകളില്‍ അക്കൗണ്ടുള്ള അപ്പച്ചനെപ്പോലെ ഒരു കുടിയാനായി മാറും എന്നാണോ അതൊ അപ്പച്ചന്റെ ആണ്‍ട്രോപ്രണയര്‍ഷിപ്പ് എനിക്ക് കിട്ടും എന്നതാണോ!

മുറ്റത്തിട്ട ഓലപ്പന്തലില്‍ വെച്ചായിരുന്നു മഹാ സമ്മേളനം. താളിയോല ഗ്രന്ഥങ്ങള്‍ റെഫര്‍ ചെയ്ത് ചില അച്ചായന്മാര്‍ ഗോരം ഗോരം പ്രസംഗിച്ചു കൊണ്ടിരുന്നു. തോമശ്‌ളീഹാ 52ല്‍ വന്നപ്പോള്‍ തലതൊട്ട് ക്രിസ്ത്യാനികളാക്കിയ ചുരുക്കം ചില നമ്പൂരിതിരിമാരില്‍ ഒരു കുടുംബം മണര്‍കാട് വന്ന് താമസിച്ചെന്നും അതില്‍ ഒരു തായ് വഴി തോട്ടക്കാട് കൈയടക്കി സ്ഥിരതാമസമാക്കിയെന്നും ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു കൊണ്ടെയിരുന്നു.

ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന രീതിയില്‍ ഒരു ചിരി പാസാക്കി എന്റെ നേരെ തിരിഞ്ഞ് അമ്മ പറഞ്ഞു, 'നമ്പൂരിമാര്‍ക്ക് വട്ടായിരുന്നോ മാര്‍ഗം കൂടാന്‍? ഏതോ താഴ്ന്ന ജാതി മാര്‍ഗം കുടിയതാണെന്നേ നമ്മളെല്ലാം.'

കര്‍ത്താവിന്റെ തിരുവത്താഴത്തിനു പകരം കാറല്‍ മാര്‍ക്‌സിന്റെ പടം പൂമുഖത്തെ ഭിത്തിയില്‍ വെച്ചയൊരു വീട്ടില്‍ നിന്നും വന്ന അമ്മക്കും ചെറിയ വിപ്‌ളവം ഉള്ളിലുള്ളതു കൊണ്ട് ഞാനതു വിശ്വസിച്ചില്ല. അതിപുരാതന എഴുത്തോല കൈയില്‍ പിടിച്ച് ഡോക്ടറേറ്റുള്ള ഒരച്ചായന്‍ പറയുന്നതായിരിക്കും ശരി. അതു തന്നെയാണ് ശരി.
സണ്‍ഡെ സ്‌കൂള്‍ പരീക്ഷ പാസായപ്പോള്‍ മുതല്‍ സംശയരോഗം തുടങ്ങി. ഒരൊ വയസ് കൂടുന്തോറും രോഗം കൂടിക്കൂടി വന്നു. പിന്നീട് ഭാസ്‌കരന്‍ നായരുടെ കടയിലെ സായാഹ്നങ്ങള്‍ എന്റെ സംശയങ്ങള്‍ക്ക് നിറം പിടിപ്പിച്ചു.

പറിങ്കികള്‍ കേരളത്തില്‍ വന്നപ്പോള്‍ മരക്കുറിശ്ശിന്റെ മാലയിട്ട ക്രിസ്ത്യാനികളെ കണ്ട് അന്ധാളിച്ച് അന്തിക്കള്ളടിച്ചു എന്നാണ് എന്നെ പഠിപ്പിച്ചത്.

ഏകദേശം രണ്ടാം നൂറ്റാണ്ടു വരെ സീസറിന്റെ നാട്ടില്‍ കൃസ്തുവിന്റെ പിന്‍ഗാമികള്‍ക്ക് കുരിശ് ഒരു പേടിസ്വപ്നമായിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഒരു ത്യാഗത്തിന്റെ പ്രതീകമായി കുരിശ്ശ് രൂപാന്തരപ്പെടുന്നത്. അപ്പോഴും ക്രിസ്ത്യനിയെന്ന പേര് വന്നിട്ടില്ലായിരുന്നു. നസ്രേയനായ യേശുപ്രവാചകന്റെ പിന്‍ഗാമികള്‍ അഥവ നസ്രിയന്‍സ് എന്നാണ് അറിയപ്പെട്ടിരുന്നത്. അപ്പോള്‍ 52ല്‍ വന്ന തോമാശ്‌ളിഹാ ഒരിക്കലും കുരിശ്ശ് ഒരു പ്രതീകമാക്കിയിരിക്കില്ല. മാത്രമല്ല കേരളത്തിന്റെ ആധികാരിക ചരിത്രമനുസരിച്ച് ആദ്യ നൂറ്റാണ്ടില്‍ നമ്പൂതിരി വര്‍ഗം ഇന്ന് കേരളം എന്നറിയപ്പെടുന്ന ദേശത്ത് ഉണ്ടായിരുന്നില്ല.

52ല്‍ തോമാശ്‌ളീഹാ വന്നിരിക്കാം. അന്നിവിടെ കച്ചവടത്തിന് വന്നു താമസിച്ചിരുന്ന ജൂതന്മാരുടെ ഇടയില്‍ അദ്ദേഹം കൃസ്തുവിനെക്കുറിച്ച് സംവാദിച്ചിരിക്കാം. പക്ഷെ നമ്മള്‍ വിശ്വസിക്കുന്ന മാതിരി മത പരിവര്‍ത്തനം നടത്തിയിട്ടില്ല. മാത്രമല്ല പള്ളിയും പണിതിട്ടുണ്ടാവില്ല. ക്രിസ്ത്യന്‍ പള്ളിയെന്ന ഒരു ആശയം അന്നുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം.

ഏകദേശം മൂന്നാം നൂറ്റാണ്ടുവരെ വേട്ടയാടപ്പെട്ടിരുന്ന യേശുവിന്റെ പിന്‍ഗാമികള്‍ പലസ്ഥലങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ട്. അങ്ങനെ മൂന്നാം നൂറ്റണ്ടിന്റെ ആദ്യഘട്ടത്തില്‍ അറബി കച്ചവടക്കാരുടെ കൂട്ടത്തില്‍ കേരളത്തിലേക്കും അവര്‍ വന്നിരിക്കണം. പിന്നീടവര്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ചില ഹിന്ദു കീഴ്വഴക്കങ്ങളും സ്വീകരിച്ച് ഇവിടെ സ്ഥിരതാമസമാക്കി. ആദ്യകാല കിസ്ത്യാനികളുടെ വാസസ്ഥലം കേന്ദ്രീകരിച്ചിരിക്കുന്നത് നോക്കിയാല്‍ ഈ കാര്യം വ്യക്തമാകും.

നസ്രിയന്‍സ് എന്നറിയപ്പെട്ടിരുന്നയിവര്‍ പിന്നീട് നസ്രാണികളായി മാറി. ഇന്നും കേരളത്തിലെ ക്രിസ്ത്യാനികള്‍ നസ്രാണിയെന്നാണ് അറിയപ്പെടുന്നത്. വിദേശികള്‍ക്ക് വളരെ വില കല്പിച്ചിരുന്ന ചേരരാജക്കന്മാര്‍ ഇവരുടെ സന്തതി പരമ്പരകള്‍ക്ക് ജാതിയില്‍ ഉയര്‍ന്ന സ്ഥാനം നല്കി പരിപാലിച്ചിരിന്നു. പക്ഷെ വിദേശ രക്തത്തിന്റെ കളങ്കം ഇവരില്‍ അസ്വസ്ഥതയുളവാക്കിയിരിക്കാം. ആ കറ കഴുകിക്കളയാന്‍ പിന്നീട് കെട്ടിച്ചമച്ച കഥയായിരിക്കാം തോമാശ്‌ളീഹായും നമ്പൂതിരിമാരുടെ മതപരിവര്‍ത്തനവും.

പ്രസിദ്ധരായ ക്രിസ്തുമത പണ്ഡിതര്‍ പോലും ഈ കാര്യത്തില്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാത്തത് അന്ധമായ സഭാവിശ്വാസത്തിന്റെ കെട്ടിലകപ്പെട്ടതു കൊണ്ടാണ്. വ്യക്തമായി സഭാചരിത്രം പഠിച്ച എല്ലാവര്‍ക്കും ഈ സത്യമറിയാമെങ്കിലും ഒരു പൂണുല് ശരീരത്തില്‍ കിടക്കുന്നെങ്കില്‍ കിടക്കട്ടെ എന്നു കരുതി മൗനം പാലിക്കുകയാണ്. ഒരിക്കലും അടങ്ങാത്ത ജാതി മേധാവിത്വത്തിന്റെ നെരിപ്പോട് ഉള്ളില്‍ കൊണ്ട് നടക്കുന്നതിന്റെയൊരു ഗൂഢയാനന്ദം കറതീര്‍ന്ന കമ്മ്യൂണിസ്റ്റായിരുന്ന ഇ.എം.എസിനു പോലും ഉണ്ടായിരുന്നു. നമ്പൂതിരിപ്പാട് എന്ന വാലറ്റം മുറിച്ച് മാറ്റാന്‍ വിസമ്മതിച്ചത് അതുകൊണ്ടായിരിക്കാം.

കനായി തൊമ്മന്‍ 72 കുടുംബങ്ങളെ കൊണ്ടു വന്ന് അതില്‍ നിന്ന് പെറ്റുപെരുകിയതാണെന്നും പറഞ്ഞ് ഒരു കൂട്ടര്‍. നമ്പൂതിരി മാര്‍ഗം കുടിയതാണെന്ന് പറഞ്ഞ് ശരീരത്തില്‍ പുതഞ്ഞു പോയ പൂണൂലും തപ്പി നടക്കുന്ന വേറൊരു കൂട്ടര്‍. ദിവാസ്വപ്നത്തില്‍ ജീവിക്കുന്ന ഈ രണ്ട് കൂട്ടവും വര്‍ണ്ണവിവേചനത്തിന്റെയും മതമേധാവിത്വത്തിന്റെയും ഒരിക്കലും ഉണങ്ങാത്ത നീചവൃണമായി നിലകൊള്ളുന്നത് ലജ്ജിപ്പിക്കുന്ന സത്യമാണ്.

കുടുംബയോഗം കൂടാതെ വിമാനം കയറുമ്പോള്‍ മനസ്സൊന്നു വിതുമ്പി. അകന്നു മറയുന്ന തെങ്ങിന്‍ കൂട്ടങ്ങളില്‍ നിന്ന് ആരോ എന്തൊ തിരിച്ചു വിളിക്കുന്നതു പോലെ. എന്നെ വേണ്ടാതായിട്ടും എനിക്ക് മറക്കാന്‍ പറ്റാത്ത എന്തോ ഒന്ന് ഈ നാട്ടിലുണ്ട്. അതു തേടിയിനിയും വരണം.
Join WhatsApp News
SchCast 2015-08-26 10:36:06
നല്ല സമരിയ്യക്കരന്ടെ കഥ വെള്ളം കൂടാതെ മിഴുങ്ങുന്ബോഴും നമ്പൂരിയുടെ അദ്രിസ്യം ആയ പൂണൂൽ വിട്ടു കൊടുക്കാത്ത അച്ചായന്മാർ ധാരാളം ഇന്നും ഉണ്ട്. അത് തുറന്നു എഴുതിയ ചെറിയാൻ തോമസിന്നു അഭിനന്ദനങ്ങൾ. ലേഖനത്തിന്റെ അവസാന ഭാഗം എല്ലാ പ്രവാസിയ്ടെയും നൊമ്പരം ചാരുതയോടെ പ്രസ്താവിച്ചിരിക്കുന്നു. നന്നായിരിക്കുന്നു.
വിദ്യാധരൻ 2015-08-26 11:44:36
കൊള്ളിവാക്ക്‌,രൂക്ഷപരിഹാസം, കുത്തുവാക്ക് ഇവയെല്ലാം ചേർത്ത്  വിപരീതക്രമത്തിലുള്ള എഴുത്തിലൂടെ മലയാളി സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു മാനസ്സിക രോഗത്തെ നിങ്ങൾ അനാവരണം ചെയ്തിരിക്കുന്നു.   തായിവേരിനെക്കുരിച്ചു  അറിയാവുന്നവൻ തായ് വേര് അന്വേഷിക്കണ്ട ആവശ്യം ഇല്ല. അതറിയാൻ വ്യ്യാത്താതിന്റെ ഒരു പ്രശ്നമാണ് പലരെയും ഈ മൗഡ്യമായ അന്വേഷണത്തിന് പ്രേരിപ്പിക്കുനത്.  കഴിഞ്ഞ ദിവസം ഇവിടെ അഭിപ്രായം എഴുതുന്ന വ്യക്തി എഴുതി എന്റെ  എഴുത്ത് കണ്ടിട്ട് ഞാൻ മറ്റൊരാളെപ്പോലെയാണ് ഇരിക്കുന്നതെന്ന് . അത് അയാളുടെ വിവരം ഇല്ലായ്മ കൊണ്ടാണെന്ന് മനസിലാക്കാൻ അധിക സമയം വേണ്ട. പക്ഷേ അങ്ങനെയല്ലോല്ലോ ഇത്. എന്നാൽ ഇവിടെ  ഓരോരുത്തന്മാര്ക്ക് തങ്ങളുടെ അച്ഛൻ നമ്പൂരി ആണെന്ന് പറയുന്നതിന് ഒരു ഇളിപ്പും ഇല്ല. (പാവം അമ്മമാര് അവര് ഇതൊന്നും അറിയുന്നില്ലായിരിക്കും.   പക്ഷേ ഇവിടെ ഇവരെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മതനേതാക്കന്മാർ മനപൂർവ്വം അവരുടെ കച്ചവടം വികസിപ്പിക്കാൻ ഇത്തരം അന്ജ്ത ജനങ്ങളുടെ തലയിൽ കുത്തി വച്ച് കൊണ്ടിരിക്കും . കുറച്ചു കഴിയുമ്പോൾ അവൻ തത്ത പറയുന്നതുപോലെ അവന്റെ കുടുംബത്തെ ഇങ്ങനെ താരടിച്ചുകൊണ്ടിരിക്കും.    കഷ്ടം എന്നല്ലാതെ എന്ത് പറയാനാണ് 
visvaasi 2015-08-26 11:56:08
എന്തിനാ വിദ്യാധര ദേഷ്യപ്പെറ്റുന്നത്? തോമാ ശ്ലീഹ വന്നു ഉന്നത് ജാതിക്കാരെ മതം മാറ്റി എന്നത് ഒരു  പാരമ്പര്യ, അതൊരു വിസ്വാസത്യമോന്നുമല്ല. എന്തായാലും ആദ്യകാല ക്രെസ്തവർ താണ ജാതിക്കാര് അയിരുന്നീല്ലന്നതു ചരിത്രം.

തോമ്മാ ശ്ലീഹ മുക്കുവനായിരുന്നു. ഗുരു ആശാരിയും. ഗുരുവിന്റെ കൂൂട്ടക്കാർ ചുങ്കക്കാരും  വേശ്യകളും പാപികളും. അപ്പോൾ പിന്നെ കേരളത്തില വന്നു ഉന്നത് ജാതിക്കാരെ മതം മാറ്റി എന്ന് പറയുന്നത് ഇരുവരെയും ആക്ഷേപിക്കലാനു.

പലപ്പോഴും താണ ജാതിക്കാര് അമേരിക്ക യിൽ വന്ന ജാതിയിൽ നിന്ന് മോചിതരായപ്പോൾ ക്രിസ്ത്യാനിയെ കുറ്റം പറയുന്നത് അവർ ഒരു ഹോബിയായി എടുത്തിരിക്കുന്നു. ക്രെസ്തവ സംസ്കാരത്തിൽ വരേണ്ടി വന്നു അവര്ക്ക് ജാതിയിൽ നിന്ന് രക്ഷപ്പെടാൻ. അതവർ മറക്കുന്നു. തങ്ങളെ താണ ജാതിക്കാരാക്കിയ സവര്നരെയും വിശ്വാസത്തെയും ഏറ്റവും പിന്തുണക്കുകയും ക്രൈസ്തവ്രെ ആക്ഷേപിക്കുകയും ചെയ്യുക. കഷ്ടം.
വിദ്യാധരൻ 2015-08-26 12:32:02
ഇതെന്താ വിശ്വാസി പരസ്പര വിരുദ്ധമായി സംസാരിക്കുന്നത്.. വിശ്വാസിയുടെ യേശു ആശാരി ശിഷ്യന്മാർ മുക്കവൻ, ചുങ്കക്കാരൻ കൂട്ടുകാർ കള്ളന്മാരും വേശ്യകളും. താങ്കളാണെങ്കിൽ യേശുവിന്റെ ഒരു പിൻഗാമിയും   അങ്ങനെയുള്ള  ഒരു വ്യക്തി ജാതിയിൽ താണ ഒരുത്തൻ എന്ന നിഗമനത്തോടെ എന്നെ താണ ജാതിക്കാരൻ എന്ന് അഭിസംഭോധന ചെയ്യുകയും സ്വയം ഒരു ഉന്നത ജാതിയായി പ്രഖ്യാപിക്കുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്. അത് പരസ്പര വിരുദ്ധമായ ഒരു സത്യമാണ്.  എന്നെ ഭരിക്കുന്ന ചിന്ത ഞാൻ ആരെക്കാളും കൂടിയവനും അല്ല എന്നാൽ ആരെക്കാളും ഒട്ടും കുറവും ഉള്ളവനല്ല.  ഞാൻ മനസിലാക്കിയടത്തോളം നിങ്ങളുടെ യേശുവിന്റെ, മനുഷ്യ വര്ഗ്ഗത്തോടുള്ള സമീപനവും അത് തന്നെയായിരുന്നു. എന്നാൽ മിക്ക ക്രെസ്തവർക്കും പറ്റിയിരിക്കുന്ന അബദ്ധം, അദ്ദേഹം കാണിച്ചു തന്ന വഴികൾ വിട്ട് നമ്പൂരിയും ബ്രഹ്മണന്റെയും പാരമ്പര്യം പൊക്കി കാണിക്കാൻ പോകുന്നു എന്നുള്ളതാണ്.  ഇത് യേശു എന്ന ആചാര്യനെ ശരിക്ക് മനസിലാക്കാൻ കഴിയാത്തതുകൊണ്ടാണ്.  യേശു എന്ന മനുഷ്യന്റെ പഠനങ്ങൾ അദ്ദേഹം നയിച്ചിരുന്ന ജീവിത ശൈലികൾ ഇതെല്ലാം ഒരു സത്യം പറയുന്നു. മനുഷ്യർ ഒരു ജാതിയാണ്. ഇത് മനസിലാക്കാത്ത തെ  ഒരു വർഗ്ഗം ക്രൈസ്തവരും
visvasi 2015-08-26 14:53:56
Vidyadharab wants Christians to accept that they were lower castes. Not fully correct considering that Christians had a higher status throughout Kerala history. Conversion from Brahmin is a tradition. No historical or religious thing. Let people brag.
But it is illogical considering St Thomas was a fisherman.
mathu 2015-08-26 18:37:11
What happened to cherian's BMW ? it was a show off. Any way the Lord Jesus is working in you.
The translation, Jesus a carpenter is wrong. The Hebrew word = a handy man. a skilled  laborer, one who work skillfully with his HANDS. = a smith, Maison, painter, sculpture r  etc.
Cherian Thomas 2015-08-26 19:57:25
Mathu, that picture with BMW was removed by my request. It was taken from my blog where I wrote a poem about owing a BMW. I never wanted to publish my picture but it is one of the requirements and I respect that.  
andrew 2015-08-27 08:34:49

Thoma in Kerala ?

അപ്പകോല്‍ എലി കൊണ്ടുപോയി പിന്നെ അപ്പത്തിന്‍ കഥ എന്തുതാന്‍ ?

There is no evidence. So far it is a myth. Originally Portuguese missionaries fabricated the myth to blame Thoma's death on the Brahmins. Later Christians in Kerala adopted the myth to establish political motifs. Roman Catholic church refused to acknowledge the ancestry of “ Thomas Christians” and R.C church itself condemned the myth later.

The Portuguese spread the legend of Thoma where ever they occupied. According to them Thoma preached in South America too.

Few points to ponder:- There were no Brahmins in Kerala and Madras area during the first cent. The earliest presence of Brahmins in Kerala is 8th cent. The spear that is acclaimed as used to kill Thoma is not a 1st cent. Spear. It is a very late model, probably 15th or 16th cent. And most likely it is not Indian make but could be Portuguese make.

Just because there is a probability of Thomas coming to Kerala, that doesn't need to be history. Thoma, if he was a historical person might have traveled the out skirts of Mediterranean regions. The island of Sukkoth and Indus valley could be the 'India' he visited. India and Indians were a common name for unknown land and its people. So 'INDIA' doesn’t mean the sub- continent of India.

Kerala, never had a king by name “Gondaforus'. The probability is that he would have been a king of the Indus valley region. Syrian Christians strongly believe that Thoma preached in the Syrian region. The Acts of Thomas & the gospel of Thomas are their creation. Thoma's journey to India is mentioned in the Acts of Thomas. That India is not the main land of India. It meant the land beyond their knowledge. Those who take the book as true or history has to admit the rest of the things in the book. According to the book Thoma was the twin brother of Jesus and they looked alike. So here goes the story of virgin Mary and her only son of god. As per the book Jesus was not a good person. He sold Thomas to the merchants.

The original Christians of Kerala were Nestor ions. Their beliefs are different from Catholics and Orthodox, especially in matters of Mary. Nestorions were later forcefully converted to Catholicism by Portuguese missionaries. They used gun,sword, and all forms of physical torture to convert the Nestorions. The missionaries were no better than ISIS. Some Nestorions suffered the torture and later sought the help of Syrian Church for spiritual guidance. The end result was not pleasant. Later years Syrians tried to dominate the Kerala church and those who accepted the supremacy of the Patriarch of Syria and local bishops clashed and they are in court for several years.

The story of a Historical Jesus is not true yet. It is still a myth. So far there is no evidence when and where Jesus was born or he ever lived in this earth. Read 'A bible for the new millennium' for details. So if there is no evidence of a historical Jesus; no more need to say more about Thoma in Kerala.

As sighted by Mr. Cherian, - the church, cross – they came to christian system by late 3rd cent CE. And so even if there was a Jesus and Thoma and Thoma came to Kerala he would never establish 7 ½ church and crosses. The earliest arrival of Christians are the Syrian Christians in the 3rd cent.

chrisitan 2015-08-27 08:44:42
Andrew need not waste this much time on St Thomas's coming to India. That is only a belief, a tradition. Even if St Thomas did not come, it has no signiificans as regards beliefs.
The myth of st Thomas's coming and conversion of few illams have been there for long. may be true may not be true. what is big about it?
I know some Christians brag that they came from Brahmin families, which irritate the lower castes, especially in US. Thinking higher or lower is against Christ's teachings.
rEjIcE 2015-08-27 09:40:13
I have been wondering for all these years that what LANGUAGE had he been using to convert these socalled NAMBOOTHIRIES!!!!!
GEORGE V 2015-08-27 09:53:05

സെയിന്റ് തോമസാണ് കേരളത്തിലേക്കു ക്രിസ്തുമതം കൊണ്ടുവന്നത് എന്ന ധാരണയ്ക്ക് ചരിത്രപരമായ ഉറപ്പുള്ള തെളിവുകളില്ല. തോമസാണ് കേരള ക്രൈസ്തവസഭകളുടെ സ്ഥാപകന്‍ എന്നു പറയുന്നതില്‍ വിശ്വാസികള്‍ക്ക് അഭിമാനവും സന്തോഷവും ഉണ്ട് എന്നതില്‍ സംശയമില്ല. തോമസാണ് സ്ഥാപകന്‍ എന്നത് ശരിയാണെങ്കില്‍ കേരളത്തെ ഒരു favourite destination, പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം- ആയി തിരഞ്ഞെടുക്കാന്‍ തോമസിനെ പ്രേരിപ്പിച്ചത് കുരുമുളകിനോടും ചുക്കിനോടും ഏലത്തോടുമുള്ള അടുപ്പവും കേരളത്തിലേക്കുള്ള കപ്പല്‍പ്പാതയുടെ പ്രശസ്തിയും കേരളം ഒരു സുരക്ഷിതസ്ഥാനമാണ് എന്ന അറിവും ആയിരിക്കാം. അതല്ലെങ്കില്‍ മലയാളികളെയും ഇന്ത്യയെയും തിരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ കാണുന്നില്ല.

ഏതായാലും ക്രിസ്തുമതത്തിന് കേരളത്തില്‍ ഒരു soft entry, സമാധാനപരമായ പ്രവേശനമാണു ലഭിച്ചത്. ലോകത്ത് ഭൂരിഭാഗമിടങ്ങളിലും ക്രിസ്തുമതത്തിന്റെ പ്രവേശനം വാളും തോക്കും രക്തപ്പുഴകളുമായിട്ടായിരുന്നു. ഇവിടെ ക്രിസ്തുമതം വന്നെത്തിയ വിവരംതന്നെ ആരും അന്ന് അറിഞ്ഞുപോലുമില്ല എന്നു തോന്നുന്നു.

ഇന്നു നാമറിയുന്ന രൂപത്തിലുള്ള ഒരു ഹിന്ദുമതം അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് മലയാളികള്‍ ഏതു മതത്തില്‍നിന്നാണു പരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായത് എന്ന ചോദ്യത്തിന്റെ ഉത്തരം വ്യക്തമല്ല.

ഈശ്വരസങ്കല്പങ്ങള്‍ ദേശാടനപ്പക്ഷികളെപ്പോലെയോ അപ്പൂപ്പന്‍താടികളെപ്പോലെയോ രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ ആയ അതിര്‍ത്തികള്‍ അവഗണിച്ച് പാറിനടന്ന ഒരു കാലത്താണ് ക്രിസ്തുമതം ഇവിടെ എത്തിയത്.

എന്റെ മതം, നിന്റെ മതം, അയാളുടെ മതം എന്നിങ്ങനെയുള്ള പിടിവാദങ്ങള്‍ കേരളത്തില്‍ അന്നുണ്ടായിരുന്നില്ല. മേലാളന്മാരും കീഴാളന്മാരും ഉണ്ടായിരുന്നു. ജാതിവ്യവസ്ഥയെപ്പറ്റി തീര്‍ച്ചയില്ല. അങ്ങനെ, പലസ്തീനിലെ യഹൂദന്മാരെ പഴയ ദൈവസങ്കല്പത്തില്‍ നിന്നു മാറ്റി ഒരു പുതിയ ദൈവസങ്കല്പത്തിലേക്കു കൊണ്ടുവരണമെന്ന്, രണ്ടായിരം വര്‍ഷംമുമ്പ് ഒരു പലസ്തീനിയന്‍ യുവാവിനുണ്ടായ ദര്‍ശനം ഉളവാക്കിയ ചലനം നിഗൂഢങ്ങളായ വഴികളിലൂടെ കേരളത്തിലുമെത്തി. വളരെപ്പിന്നീടാണ് ആസൂത്രിതവും സംഘടിതവുമായ മതപരിവര്‍ത്തനശ്രമങ്ങള്‍ വൈദേശിക ക്രൈസ്തവ മിഷണറിമാര്‍ കേരളത്തില്‍ നടത്തിത്തുടങ്ങിയത്.

വൈദേശിക മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിലെ ക്രൈസ്തവര്‍ ആദ്യം വിവിധ വിഭാഗങ്ങളായിത്തീര്‍ന്നത്. പിന്നീട് കേരളീയര്‍തന്നെ വിഭജിക്കല്‍ അഭ്യസിച്ചു.


വിക്രമൻ 2015-08-27 10:57:36
"ന്ത! നമ്പൂരി ങിക്ക് ഒരു യേശു ശിഷ്യൻ ആക്ണെന്നു ണ്ടോ? ഇങ്ങോട് വന്നോള് 
യേശുവിന്റെ പേര് പറഞ്ഞിട്ട് ഈ തോട്ടിൽ അങ്ങോട്ട്‌ മുങ്ങിക്കോള് " ഇത്രേം മാത്രം നമ്പൂരിയുടെ ഭാഷയിൽ പറഞ്ഞാൽ ഏതു നബൂരിയും ക്രിസ്തിയനാകും. അല്ലെങ്കിൽ പിടിച്ചു മുക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക