Image

ജയറാം ഷോയ്‌ക്ക്‌ ഡിട്രോയിറ്റ്‌ ഒരുങ്ങുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2015
ജയറാം ഷോയ്‌ക്ക്‌ ഡിട്രോയിറ്റ്‌ ഒരുങ്ങുന്നു
ഡിട്രോയിറ്റ്‌: അമേരിക്കയിലെ പ്രധാന മലയാളം റേഡിയോ ആയ `റേഡിയോ മലയാളം യു.എസ്‌.എ'യുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡിട്രോയിറ്റില്‍ നടത്തുന്ന ജയാറാം ഷോയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെപ്‌റ്റംബര്‍ നാലിന്‌ Fitzs Gerald -ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തുന്ന മെഗാ ഷോയില്‍ ജയറാമിനോടൊപ്പം നൃത്തവിസ്‌മയമൊരുക്കാന്‍ പ്രിയാമണിയും സംഘവും എത്തുന്നു. മിമിക്രി കലയുടെ കുലപതിയായ ജയറാമിനോടൊപ്പം ബഡായി ബംഗ്ലാവ്‌ ടീം രമേഷ്‌ പിഷാരടി, ആര്യ, ധര്‍മ്മജന്‍, സിനിമയിലെ ഹാസ്യതാരം പാഷാണം ഷാജി എന്നിവരും അണിനിരക്കുന്നു.

സുപ്രസിദ്ധ പിന്നണി ഗായകന്‍ ഉണ്ണിമേനോനും, ഡെല്‍സിയും നേതൃത്വം നല്‍കുന്ന ഗാനവിരുന്നിനൊപ്പം ശിങ്കാരി സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്ന നൃത്തച്ചുവടുകളും കാണികളെ ആകര്‍ഷിക്കും. നാദിര്‍ഷായുടെ സംവിധാനത്തില്‍ സെപ്‌റ്റംബര്‍ നാലിനു ഡിട്രോയിറ്റില്‍ നടത്തപ്പെടുന്ന ജയറാം ഷോ 2015 ഒരു വന്‍ വിജയമാക്കാന്‍ ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അജയ്‌ അലക്‌സ്‌ (248 767 9451), ഷിജു വില്‍സണ്‍ (734 560 9324), ലിജോ കുര്യാക്കോസ്‌ (586 339 5056).
ജയറാം ഷോയ്‌ക്ക്‌ ഡിട്രോയിറ്റ്‌ ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക