Image

കേരളാ അസോസിയേഷന്‍ 20 ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 August, 2015
കേരളാ അസോസിയേഷന്‍ 20 ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി
ഡാലസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ 20 ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി. ആഗസ്റ്റ് 22 നു നടന്ന ടൂര്‌നമെന്റിലെ ആദ്യ മത്സരത്തില്‍ മെസ്‌കീറ്റ് സ്പാര്‍ക്‌സ് ഡാലസ് ടസ്‌കേഴ്‌സിനെ പരാജയപ്പെടുത്തി ആദ്യ വിജയം കുറിച്ചു.

ഡാളസിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുക്കുന്ന 20 ട്വന്റി ക്രിക്കറ്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 13 ഞായാറാഴ്ചയാണ്. മെസ്‌കീറ്റ് ക്രിക്കറ്റ് ഗ്രൌണ്ടിലാണ് എല്ലാ കളികളും ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ടൂര്‍ണമെന്റ് വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരളാ അസോസിയേഷന്‍ അറിയിച്ചു. കേരളാ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളി , ചെറിയാന്‍ ചൂരനാട് എന്നിവര്‍ ടൂര്‌നമെന്റിനു നേതൃത്വം നല്‍കുന്നു.
കേരളാ അസോസിയേഷന്‍ 20 ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി
കേരളാ അസോസിയേഷന്‍ 20 ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക