Image

വെരി റവ.പി.എം. ജോര്‍ജ് നിര്യാതനായി

ഷാജി രാമപുരം Published on 26 August, 2015
വെരി റവ.പി.എം. ജോര്‍ജ് നിര്യാതനായി
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ മുന്‍ സഭാ സെക്രട്ടറിയും സീനിയര്‍ വികാരി ജനറലുമായ വെരി.റവ.പി.എം.ജോര്‍ജ്(87) നിര്യാതനായി. സംസ്‌കാരം പിന്നീട് പത്തനംത്തിട്ട മേക്കോഴൂര്‍ വഞ്ചിത്ര തേവര്‍തുണ്ടില്‍ കുടുംബാംഗമാണ്.

മാര്‍ത്തോമ യുവജനസഖ്യം ജനറല്‍ സെക്രട്ടറി, ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ സെക്രട്ടറി, അടൂര്‍ മാവേലിക്കര ഭദ്രാസന സെക്രട്ടറി, സഭാ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് കണ്‍വീനര്‍ തുടങ്ങി നിരവധി സഭയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ ആദ്യത്തെ ഇടവകകളില്‍ ഒന്നായ ഹൂസ്റ്റന്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയില്‍ വികാരി ആയി സേവനം അനുഷ്ടിച്ച അച്ചന്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ വിലമതിക്കാത്തതാണ്.

അച്ചന്റെ നിര്യാണത്തില്‍ മാര്‍ത്തോമ്മാ സഭയുടെ അദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തമ മെത്രാപ്പോലീത്ത, നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ എന്നിവര്‍ അനുശോചനം അറിയിച്ചു.

വെരി റവ.പി.എം. ജോര്‍ജ് നിര്യാതനായി
Very Rev.P.M George.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക