Image

ട്രാഫിക്‌ ബോക്‌സ്‌ ഇല്ല: പകരം `ഫ്രാന്‍സിസ്‌ ഫെസ്റ്റിവല്‍ ഗ്രൗണ്ട്‌സ്‌' (തീര്‍ത്ഥാടനവഴിയില്‍ -4: ജോസ്‌ മാളേയ്‌ക്കല്‍)

Published on 27 August, 2015
ട്രാഫിക്‌ ബോക്‌സ്‌ ഇല്ല: പകരം `ഫ്രാന്‍സിസ്‌ ഫെസ്റ്റിവല്‍ ഗ്രൗണ്ട്‌സ്‌' (തീര്‍ത്ഥാടനവഴിയില്‍ -4: ജോസ്‌ മാളേയ്‌ക്കല്‍)
വേള്‍ഡ്‌ ഫാമിലി മീറ്റിംഗിലേക്കും, വത്തിക്കാനില്‍നിന്നും ശ്ലൈഹിക തീര്‍ത്ഥാടനവുമായി യു. എസ്‌. മണ്ണിലെത്തുന്ന അതിവിശിഷ്‌ഠ അതിഥി ഫ്രാന്‍സിസ്‌ പാപ്പായെ വരവേല്‍ക്കുന്നതിലേക്കും വിശാല ഫിലാഡല്‍ഫിയ, സൗത്ത്‌ ജേഴ്‌സി, ഡെലവെയര്‍ നിവാസികളെയും, ബിസിനസുകളെയും ആകര്‍ഷിക്കുന്നതിനും, പങ്കെടുപ്പിക്കുന്നതിനുമായി നഗരഭരണകൂടവും, വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ സംഘാടകരും സംയുക്തമായി `പൊതുജനഫ്രണ്ട്‌ലി' ആയ പല പുതിയ ആശയങ്ങളും, സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

ആഗസ്റ്റ്‌ 26 നു ഫിലാഡല്‍ഫിയ മേയര്‍ മൈക്കിള്‍ നട്ടറും, വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോണാ ഫാരലും നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണീ വിവരങ്ങള്‍. ഫാമിലി കോണ്‍ഗ്രസും, ഫ്രാന്‍സിസ്‌ പാപ്പാ പങ്കെടുക്കുന്ന പരിപാടികളും നടക്കുന്ന സെന്റര്‍ സിറ്റിയില്‍ സൗത്ത്‌ സ്‌ട്രീറ്റ്‌ മുതല്‍ ജിറാര്‍ഡ്‌ അവ
ന്യൂ വരെയും, ഡെലവെയര്‍ നദി മുതല്‍ 38 സ്‌ട്രീറ്റ്‌ വരെയുമുള്ള ഭാഗത്തെ ഇനി `ഫ്രാന്‍സിസ്‌ ഫെസ്റ്റിവല്‍ ഗ്രൗണ്ട്‌സ്‌' എന്ന പേരിലായിരിക്കും വിളിക്കുക. പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്ന ട്രാഫിക്ക്‌ ബോക്‌സ്‌, സെക്യൂരിറ്റി സോണ്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ഇനി മുതല്‍ പൊതുജനങ്ങളും മാധ്യമങ്ങളും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ പത്രസമ്മേളനത്തില്‍ മേയര്‍ നട്ടറും, വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോണാ ഫാരലും വ്യക്തമാക്കി.
കൂടാതെ, ഫ്രാന്‍സിസ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സെപ്‌റ്റാ, പാറ്റ്‌കോ, ചാര്‍ട്ടര്‍ ബസ്‌ തുടങ്ങിയ പൊതുവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ ഒരു മൈലില്‍ താഴെ മാത്രം നടന്നാല്‍ ബെന്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക്‌ വേയിലും, ഇന്‍ഡിപെന്‍ഡന്‍സ്‌ മാളിലും ഫ്രാന്‍സിസ്‌ പാപ്പായുടെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഫാമിലി മീറ്റിംഗും, ഫ്രാന്‍സിസ്‌ ഫെസ്റ്റിവലും നടക്കുന്ന ആഴ്‌ച്ച സെന്റര്‍ സിറ്റിയിലെ ചെറുതും, വലുതുമായിട്ടുള്ള മുഴുവന്‍ ബിസിനസുകളും സാധാരണപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു. ഇതനുസരിച്ച്‌ രുചിലോകത്ത്‌ പ്രശസ്‌തമായ ഇന്റര്‍ നാഷണല്‍ ഭക്ഷണം സുലഭമായി നല്‍കുന്ന റെഡിംഗ്‌ ടെര്‍മിനല്‍ മാര്‍ക്കറ്റും, റെസ്റ്റോറന്റുകളും, ഹോട്ടലുകളും, ഗ്രോസറി കടകളും, ഫുഡ്‌ ട്രക്ക്‌ ഉള്‍പ്പെടെയുള്ള എല്ലാ ഫാസ്റ്റ്‌ ഫുഡ്‌ സര്‍വീസുകളും, ഭക്ഷണ പാനീയ ചില്ലറവില്‌പന സ്ഥാപനങ്ങളും സാധാരണപോലെ തന്നെ തുറന്നു പ്രവര്‍ത്തിക്കും. അതിനാല്‍ ഭക്ഷണപാനീയങ്ങളെ സംബന്ധിച്ചും, ഫ്രാന്‍സിസ്‌ പാപ്പായെ കാണാന്‍ സെക്യൂരിറ്റി ചെക്ക്‌ പോയിന്റുകള്‍ കടക്കാന്‍ നീണ്ട ലൈനുകളില്‍ കാത്തുനില്‍ക്കേണ്ടിവരുമെന്നും, മൈലുകള്‍ നടക്കേണ്ടി വരുമെന്നുള്ള എല്ലാ കിംവദന്തികള്‍ക്കും പൊതുജനങ്ങളില്‍ സംജാതമായിട്ടുള്ള ഭയാശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട്‌ പുതിയ ആശയങ്ങള്‍ സംഘാടകര്‍ വെളിപ്പെടുത്തി. പൊതുവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍തന്നെ ഇറങ്ങാന്‍ സാധിക്കും.

വാഹനങ്ങള്‍ക്ക്‌ പാര്‍ക്കുവേക്കും, ഇന്‍ഡിപെന്‍ഡന്‍സ്‌ മാളിനും തൊട്ടടുത്തുവരെയെത്തി ആള്‍ക്കാരെ ഇറക്കിവിടുവാന്‍ സാധിക്കും. ഫിലാഡല്‍ഫിയായിലെ പൊതുഗതാഗത ശൃംഘലയായ സെപ്‌റ്റാക്കും, പാറ്റ്‌കോക്കും അവരുടെ സാധാരണ സര്‍വീസുകള്‍ നടത്തുന്നതിനു തടസമില്ല. അതേപോലെ തന്നെ റീജിയണല്‍ ട്രെയിനുകളും വാരാന്ത്യത്തില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടര്‍ച്ചയായി നടത്തും. സെന്റര്‍ സിറ്റിയില്‍ സൗത്ത്‌ സ്‌ട്രീറ്റ്‌ വഴിയും, ജിറാര്‍ഡ്‌ അവ
ന്യൂവഴിയും, കൊളംബസ്‌ ബുളവാടിലൂടെയും, 38 സ്‌ട്രീറ്റിലൂടെയും ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനു സെക്യൂരിറ്റിയും ഒന്നും പ്രശ്‌നമാവില്ല.

സെപ്‌റ്റംബര്‍ 26 ശനിയാഴ്‌ച്ചയും, 27 ഞായറാഴ്‌ച്ചയും രാവിലെ 6 മുതല്‍ വൈകിട്ട്‌ 11 മണി വരെ ഫ്രാന്‍സിസ്‌ ഫെസ്റ്റിവല്‍ ദിവസങ്ങളായി സിറ്റിയും വേള്‍ഡ്‌ ഫാമിലി മീറ്റിംഗും പ്രഖ്യാപിച്ചിരിക്കുകയാണു. ഈ രണ്ടു ദിവസങ്ങളിലും ഉല്‍സവപ്രതീതിയായിരിക്കും ഫെസ്റ്റിവല്‍ ഗ്രൗണ്ട്‌ മുഴുവനും. ലോകപ്രശസ്‌തരായ പല സെലിബ്രിറ്റികളും തങ്ങളുടെ കലാപ്രകടനങ്ങള്‍ പാര്‍ക്ക്‌വേയിലുടനീളം ഈ ദിവസങ്ങളില്‍ പലസ്റ്റേജുകളിലായി പൊതുജനങ്ങള്‍ക്കായി കാഴ്‌ച്ചവക്കും. ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനും, നിര്‍ബാധം നടക്കുന്നതിനും, കടകളില്‍ ഭക്ഷണത്തിനായി കയറുന്നതിനും യാതൊരു നിയന്ത്രണവുമുണ്ടാകില്ല.

ഇപ്പറഞ്ഞതില്‍നിന്നും യു. എസ്‌. സീക്രട്ട്‌ സര്‍വീസസിന്റെ സെക്യൂരിറ്റി ചെക്ക്‌ പോയിന്റുകള്‍ ഇല്ല എന്ന്‌ അര്‍ത്ഥമാകുന്നില്ല. ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ വേദിക്ക്‌ തൊട്ടടുത്ത്‌ എത്തണമെങ്കില്‍ സെക}രിറ്റി ചെക്ക്‌ പോയിന്റില്‍ കൂടി മാത്രമേ സാധിക്കൂ. മാര്‍പാപ്പയുടെ എല്ലാ പരിപാടികളും അപ്പപ്പോള്‍ ഫെസ്റ്റിവല്‍ ഗ്രൗണ്ടിലുള്ള എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 40 ല്‍ അധികം ബിഗ്‌ സ്‌ക്രീന്‍ ടി. വി കള്‍ ഫെസ്റ്റിവല്‍ ഗ്രൗണ്ടിലുടനീളം സ്ഥാപിക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക്‌ മാര്‍പാപ്പയുടെ സാമീപ്യം തൊട്ടടുത്തുതന്നെ എപ്പോഴും ലഭിക്കും.

ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഈ ഫെസ്റ്റിവലില്‍ നിങ്ങള്‍ക്കും പങ്കെടുക്കണമെന്ന്‌ തോന്നുന്നില്ലേ. `ഐ വില്‍ ബി ദെയര്‍'(ഞാനും ഉണ്ട്‌) എന്ന കാമ്പെയിന്‍ പ്രചരണപരിപാടിയും സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫ്രാന്‍സിസ്‌ പാപ്പാക്കും, മറ്റു സെലിബ്രിറ്റികള്‍ക്കുമൊപ്പം ഞാനും ഉണ്ട്‌ എന്നു പറഞ്ഞ്‌ എല്ലാവരും ഈ ഐതിഹാസിക ഉല്‍സവത്തില്‍ അണിചേരുന്നു. ചേരാം നമുക്കും അവരോടൊപ്പം ചരിത്രത്തിന്‍ ഭാഗമായി.

ഗറ്റീസ്‌ബര്‍ഗിലെ പ്രസംഗപീഠവും, നോട്ടര്‍ഡാമിലെ ബലിവേദിയും (തീര്‍ത്ഥാടനവഴിയില്‍- 3: ജോസ്‌ മാളേയ്‌ക്കല്‍)
http://emalayalee.com/varthaFull.php?newsId=106666

പേപ്പല്‍ വിസിറ്റ്‌ പ്ലേ ബുക്ക്‌ റെഡി! വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ (തീര്‍ത്ഥാടനവഴിയില്‍- 2: ജോസ്‌ മാളേയ്‌ക്കല്‍)
http://emalayalee.com/varthaFull.php?newsId=106465

വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ ഫിലാഡല്‍ഫിയായിലെത്തുമ്പോള്‍ (തീര്‍ത്ഥാടനവഴിയില്‍-1:ജോസ്‌ മാളേയ്‌ക്കല്‍)
http://emalayalee.com/varthaFull.php?newsId=106473
ട്രാഫിക്‌ ബോക്‌സ്‌ ഇല്ല: പകരം `ഫ്രാന്‍സിസ്‌ ഫെസ്റ്റിവല്‍ ഗ്രൗണ്ട്‌സ്‌' (തീര്‍ത്ഥാടനവഴിയില്‍ -4: ജോസ്‌ മാളേയ്‌ക്കല്‍)
Join WhatsApp News
usha 2015-08-28 12:50:36
very nice!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക