Image

ലാന ദേശിയ സമ്മേളനത്തിലെ 'കാവ്യ സന്ധ്യ' ശ്രദ്ധേയമാകും

Published on 28 August, 2015
ലാന ദേശിയ സമ്മേളനത്തിലെ 'കാവ്യ സന്ധ്യ' ശ്രദ്ധേയമാകും
ഡാലസ്: ലാനയുടെ പത്താമത് ദേശീയ കണ്‍വെന്‍ഷന്റെ (ഒക്ടോബര്‍ 30, 31 നവംബര്‍ 1) ആദ്യ ദിനമായ ഒക്ടോബര്‍ മുപ്പതിനു (വെള്ളി) ഉത്ഘാടന സമ്മേളനം കഴിഞ്ഞു നടത്തപ്പെടുന്ന കാവ്യസന്ധ്യ, ലാന സമ്മേളനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയായിരിക്കുമെന്ന് കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു.

കാവ്യ സന്ധ്യയുടെ ചുമതല വഹിക്കുന്നത് അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായ ശ്രീ ജോസഫ് നമ്പിമഠം ആണ്. കാവ്യ സന്ധ്യയുടെ 'തീം' 'മലയാള കവിത കാലഘട്ടങ്ങളിലൂടെ' എന്നതായിരിക്കും. മലയാള കവിതയുടെ പരിണാമം സൂചിപ്പിക്കുന്ന കവിതകള്‍ അവതരിപ്പിക്കാനുള്ള അസുലഭാവസരമായി ഈ പരിപാടിയെ കാണാവുന്നതാണ്.
മലയാള കവിതയുടെ ഉത്ഭവം മുതല്‍ ഏറ്റവും നവീനമായ കവിത വരെയുള്ള ഏതു കവിതയും അവതരിപ്പിക്കാന്‍ സാവകാശം ഉണ്ടായിരിക്കും. ഇത് കവിതാ ചര്‍ച്ചയല്ല മറിച്ച് കവിതാവതരണമാണ് എന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. കവിതകള്‍ സ്വന്ത രചനകളോ മറ്റു കവികളുടെ കവിതകളോ ആകാം. സമയ പരിമിതി ഉള്ളതുകൊണ്ട് ഒരാള്‍ക്ക് അഞ്ചു മിനിറ്റ് വരെ സമയം അനുവദിക്കുന്നതായിരിക്കും.
പങ്കെടുക്കുന്നവരുടെ എണ്ണമനുസരിച്ച് സമയ ക്രമത്തില്‍ മാറ്റം വന്നേക്കാം. അതുകൊണ്ട് പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അക്കാര്യം കഴിവതും വേഗം അവതരിപ്പിക്കുന്ന കവിത, കവി എന്നിവയെപ്പറ്റിയുള്ള ഒരു ലഘു വിവരണ സഹിതം ബന്ധപ്പെട്ടവരെ അറിയിക്കുക. മലയാള കവിത അവതരിപ്പിക്കാന്‍ കഴിവുള്ള കുട്ടികള്‍ക്കും കാവ്യ സന്ധ്യയിലേയ്ക്ക് സ്വാഗതം ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ കാവ്യ സന്ധ്യ മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാന്‍ മലയാളത്തെയും മലയാള കവിതകളെയും സ്‌നേഹിക്കുന്ന എല്ലാവരും ആത്മാര്‍ത്ഥമായി  ജോസഫ് നമ്പിമഠം അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോസ് ഓച്ചാലില്‍ ......................................................................469 363 5642

എബ്രഹാം തെക്കേമുറി...............................................................469 222 5521

ജോസഫ് നമ്പിമഠം ………………………………………………...214 564 9371
ലാന ദേശിയ സമ്മേളനത്തിലെ 'കാവ്യ സന്ധ്യ' ശ്രദ്ധേയമാകും ലാന ദേശിയ സമ്മേളനത്തിലെ 'കാവ്യ സന്ധ്യ' ശ്രദ്ധേയമാകും
Join WhatsApp News
Sudhir 2015-08-29 04:57:05
അമേരിക്കൻ മലയാളികളിൽ  നല്ല  എഴുത്തുകാരുണ്ടോ എന്ന് ഇവിടത്തെ മലയാളികളും വായനകാരുണ്ടോ എന്ന് എഴുത്തുകാരും പരസ്പരം
പറഞ്ഞു കൊണ്ടിരിക്കെ വീണ്ടും നാട്ടിലെ കവിതാ
ചരിത്രം വിശദീകരിച്ചത്കൊണ്ട് പ്രയോജനമുണ്ടാകുമോ? അവിടെ വരുന്നത് മുഴുവൻ സാഹിത്യതാൽപ്പര്യമുള്ളവരും എഴുതുകാരുമല്ലേ അവര്ക്ക് മേല്പ്പറഞ്ഞ വിഷയത്തെപ്പറ്റി ധാരണയുണ്ടായിരിക്കുമല്ലോ? അമേരിക്കയിലെ ആദ്യ കാല കവികൾ മുതൽ ഇപ്പോൾ വരെയുള്ളവരെപ്പറ്റിയും അവരുടെ
ഏറ്റവും നല്ല രചന (മാഗ്നം ഒപ്പസ്)   യെപ്പറ്റിയും
ഉപന്യസിച്ച്ചാൽ അത് അമേരിക്കൻ മലയാള സാഹിത്യത്തിനു ഉപകാരം ചെയ്യും. ഈ അഭിപ്രായത്തോട് എത്ര കവികൾ, സാഹിത്യകാരന്മാർ യോജിക്കുന്നുണ്ടാകും എന്നാറിയില്ല. തിരക്കുള്ള അമേരിക്കൻ മലയാളിക്ക് ഇതൊക്കെ വായിക്കാൻ എവിടെ നേരം.
വിദ്യാധരൻ 2015-08-29 14:14:51
കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾപ്പിക്കണോ ? വായനക്കാര് തീരുമാനിക്കും കവിതയിൽ കഴമ്പുണ്ടോ ഇല്ലിയോ എന്ന്.  കുറേപ്പേർ തീരുമാനിച്ചാണല്ലോ അമേരിക്കയിലുണ്ടെന്നു പറയുന്ന ഈ സാഹിത്യ സംസ്കാരം കെട്ടിപ്പെടുത്തത്? എന്നിട്ട് ലോക മലയാള സാഹിത്യത്തിന്റെ അലമാരയിൽ, അമേരിക്കയിലെ എത്ര സാഹിത്യകാരന്മാർ ഉണ്ട് ? വെറുതെ  'ശ്രദ്ധേയമാകം' എന്ന ബലൂണ്‍ വീർപ്പിച്ചു പറത്തി വിടാനല്ലാതെ മറ്റെന്തിനു സാധിക്കും. അത് കുറച്ചു പൊന്തി പറന്നു 'ടപ്പോന്നു ' അങ്ങ് പൊട്ടും.  പ്രൊഫസ്സർ. മുണ്ടശ്ശേരി പറഞ്ഞത്പോലെ (പ്രൊഫസ്സർ ആന്റണിക്ക് നന്ദി മുണ്ടാശേരിയെക്കുരിച്ചു എഴുതിയതിനു )  "മനുഷ്യരാശിയുടെ വളർച്ചയ്ക്കിടയിൽ കാലാകാലങ്ങളായി അടിഞ്ഞുകൂടി മാറ്റത്തിന് വിലങ്ങുതടിയായി നില്ക്കുന്ന വിശ്വാസങ്ങളെയും കൊയ്മകളേയും ചോദ്യം ചെയാനാവുന്നില്ലങ്കിൽ മനുഷ്യന്റെ ചിന്താ ശക്തിക്കും അവന്റെ കാവ്യസാഹിത്യ സപര്യക്ക് യാതൊരു പ്രയോചനവും ഇല്ല. " സുധീർ പറഞ്ഞതുപോലെ ഇതൊക്കെ വായിക്കാൻ ആർക്ക് സമയം?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക