Image

ശംഭുനാഥ്‌ കനിവ്‌ തേടുന്നു

Published on 12 January, 2012
ശംഭുനാഥ്‌ കനിവ്‌ തേടുന്നു
ആലപ്പുഴ: ശംഭുനാഥ്‌ സുമനസുകളുടെ കനിവ്‌ തേടുന്നു. സെറിബ്രല്‍ പാള്‍സി എന്ന രോഗവുമായി മല്ലിട്ട്‌ സുരക്ഷിതത്വമില്ലാത്ത വീട്ടില്‍ കഴിയുകയാണ്‌ പഴയ തിരുമല വാര്‍ഡ്‌ തയ്യില്‍ ബാലകൃഷ്‌ണ നായ്‌കിന്റെ മകന്‍ 12 വയസുകാരന്‍ ശംഭുനാഥ്‌. ജന്മനായുള്ള അസുഖത്തിന്‌ ആശ്വാസമായി ഫിസിയോ തെറാപിയും ന്യൂറോയുടെ മരുന്നുകളും മാത്രമാണുള്ളത്‌. അസുഖം തുടരുമെന്നാണ്‌ ഡോക്‌ടര്‍മാരുടെ വാക്കുകളെന്ന്‌ ബാലകൃഷ്‌ണ നായ്‌ക്‌ പറയുന്നു.

പരസഹായം കൂടാതെ ഒന്നും ചെയ്യാനാകാത്ത അവസ്‌ഥ. അസുഖവുമായി ശംഭുവും മാതാപിതാക്കളും പൊരുത്തപ്പെട്ടെങ്കിലും സുരക്ഷിതമായി ജീവിക്കാന്‍ വീടില്ലെന്നതാണ്‌ സങ്കടം. ഒറ്റ മുറി ചായ്‌പിലാണ്‌ അടുക്കള ഉള്‍പ്പെടെയുള്ളവ. മേല്‍കൂരയ്‌ക്കു പൊക്കമില്ലാത്തതിനാല്‍ ഫാന്‍ പോലും സ്‌ഥാപിക്കാനാകില്ല. വേനല്‍ക്കാലത്ത്‌ ചാക്ക്‌ നനച്ചിട്ടാണത്രെ ഇവരുടെ കിടപ്പ്‌. മേല്‍ക്കൂരയ്‌ക്കു ചോര്‍ച്ചയുമുണ്ട്‌. ദിവസ വേതനത്തിന്‌ ഉപ്പേരി വറുക്കല്‍ തൊഴിലാളിയായ ബാലകൃഷ്‌ണ നായ്‌ക്‌ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വലയുകയാണ്‌.

സഹായത്തിനായി ഇന്ത്യന്‍ ബാങ്ക്‌ മുല്ലയ്‌ക്കല്‍ ശാഖയില്‍ ആരംഭിച്ച അക്കൗണ്ട്‌ നമ്പര്‍: 952658558.

വിലാസം
ബാലകൃഷ്‌ണനായ്‌ക്‌
തയ്യില്‍ ഹൗസ്‌
പഴയതിരുമല വാര്‍ഡ്‌
ആലപ്പുഴ -688011

ഫോണ്‍: 9387376746
ശംഭുനാഥ്‌ കനിവ്‌ തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക