Image

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍- ഭാഷാന്തരംജി. പുത്തന്‍കുരിശ്‌)

Published on 30 August, 2015
ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍- ഭാഷാന്തരംജി. പുത്തന്‍കുരിശ്‌)
ഭാഗം നാല്‌

നിങ്ങള്‍എന്റെസഹോദരനാണ്‌, പക്ഷെ എന്തൂകൊണ്ടാണ്‌ നിങ്ങള്‍എന്നോട്‌
കലഹിക്കുന്നത്‌ പ്രതാപവും അധികാരവുംതിരയുന്നവരെസന്തോഷിപ്പിക്കാനായി
എന്തിനാണ്‌ നിങ്ങള്‍എന്റെരാജ്യത്തെ ആക്രമിക്കാനും എന്നെ നിങ്ങളുടെ
അധീനത്തിലാക്കാനും ശ്രമിക്കുന്നത്‌ നിങ്ങളുടെ അമ്മയുടെ കണ്ണീരുകൊണ്ട്‌
യശസ്സും, നിങ്ങളുടെരക്‌തംകൊണ്ട്‌കീര്‍ത്തിയുംവാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌
വേണ്ടിഎന്തിനാണ്‌ നിങ്ങള്‍ അന്യദേശത്ത്‌മരണത്തെ പിന്‍തുടരുന്നത്‌
സ്വന്തംസഹോദരനായ മനുഷ്യനെ കൊല്ലുന്നതില്‍ നിങ്ങള്‍ക്ക്‌എന്ത്‌ആദരവാണ്‌
ലഭിക്കുന്നത്‌ അത്‌ നിങ്ങള്‍ മാന്യതയായികരുതുന്നെങ്കില്‍അതൊരുആരാധനയായി
മാറട്ടെ, അതുപോലെഅബേലിനെ കൊന്ന കെയ്‌ന്‌ വേണ്ടിഒരു ക്ഷേത്രവും പണിയുക.സ്വരക്ഷയാണോ പ്രകൃതിയുടെഒന്നാമത്തെ നിയമംഎന്തിനാണ്‌
പിന്നെ ദുരാഗ്രഹംഅതിന്റെലക്ഷ്യപ്രാപ്‌തിയ്‌ക്കായി നിന്റെസഹോദരനെ
മുറിവേല്‌പിയ്‌ക്കാന്‍ ആത്‌മഹൂതിയ്‌ക്കായി പ്രേരിപ്പിയ്‌ക്കുന്നത്‌ എന്റെ
സഹോദരാ, സ്‌നേഹത്തിന്റെ നിലനില്‌പിനായി ജനങ്ങളുടെഅവകാശങ്ങളെ
കവരാന്‍ നാം കടപ്പെട്ടിരിയ്‌ക്കുന്നുഎന്ന്‌ പറയുന്ന നേതാക്കളെസൂക്ഷിച്ചുകൊള്ളുക.
പക്ഷെ ഞാന്‍ നിങ്ങളോട്‌ പറയുന്നത്‌മറ്റുള്ളവരുടെഅവകാശങ്ങളെ
സംരക്ഷിക്കുകഎന്നതാണ്‌ഏറ്റവുംഉത്തമവും മാനുഷീകവുമായ പ്രവൃത്തി.
എന്റെ നിലനില്‌പിന്‌ വേണ്ടി ഞാന്‍ കൊല്ലേണ്ടിവരികയാണെങ്കില്‍, മരണം
എനിയ്‌ക്ക്‌ഏറ്റവുംആദരണീയമായഒന്നാണ്‌.എന്റെആതമ്‌ാഭിനത്തെ
സംരക്ഷിക്കുന്നതിനായിഎന്നെ കൊല്ലാന്‍ ഒരാളെകണ്ടെത്തുന്നില്ലാഎങ്കില്‍
നിത്യതഎത്തുന്നതിന്‌ മുന്‍പ്‌ നിത്യതയിലേക്ക്‌ പോകുവാനായി
ഞാന്‍ എന്റെകൈകളാല്‍സ്വയംആത്‌മഹൂതിചെയ്യും.
സഹോദരാ, അന്ധമായ ശ്രേഷ്‌ഠമനോഭാവത്തിന്‌ കാരണംസ്വാര്‍ത്ഥതയാണ്‌.
ശ്രേഷ്‌ഠതകുലീനത സൃഷ്‌ടിക്കുന്നു. കുലീനത്വം അധികാരത്തേയുംഅത്‌
മത്സരത്തിലേക്കുംഅടിമത്വത്തിലേക്കും നയിക്കുന്നു.അജ്‌ഞതയുടെഇരുളിനേക്കാള്‍
ആത്‌മാവ്‌വിശ്വസിക്കുന്നത്‌അറിവിന്റേയും നീതിയുടേയുംശക്‌തിയിലാണ്‌.
അറിവില്ലായ്‌മയേയുംഅടിച്ചമര്‍ത്തലുകളേയും ശക്‌തീകരിക്കാന്‍ വാളുകള്‍
നല്‍കുന്ന അധികാരത്തേ അത്‌ നിരാകരിക്കുന്നു. ആ അധികാരമാണ്‌
ബാബിലോണിനെ നശിപ്പിച്ച്‌, യറുശലേമിന്റെഅടിസ്ഥാനങ്ങളെഇളക്കി
റോമനഗരത്തെ നാശനഷ്‌ടത്തിലേക്ക്‌വലിച്ചെറിഞ്ഞത്‌.അത്‌തന്നെയാണ്‌
ജനങ്ങളെക്കൊണ്ട്‌, കുറ്റവാളികളേമഹാനായ മനുഷ്യന്‍എന്ന്‌വിളിപ്പിച്ചത്‌;
എഴുത്ത്‌കാരെഅവരെ ബഹുമാനിക്കാന്‍ പഠിപ്പിച്ചത്‌; ചരിത്രകാരന്മാരെഅവരുടെ
മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളുടെകഥകളെ ബന്ധപ്പെടുത്തി
പ്രശംസയ്‌ക്കുവേണ്ടിചരിത്രംകുറിപ്പിച്ചത്‌. ഒരധികാരത്തെ മാത്രമെ ഞന്‍
അനുസരിയ്‌ക്കുകയുള്ള്‌അത്‌ പ്രകൃതിയുടെ നീതിനിയമങ്ങളെ
കാത്തുസൂക്ഷിയ്‌ക്കുകയുംവഴങ്ങുകയുംചെയ്യുന്ന അറിവിനെ.
ഏത്‌തരത്തിലുള്ള നീതിയാണ്‌ഒരുകുലപാതകിയെകൊല്ലുമ്പോളും,
കള്ളനെ കല്‍ത്തുറുങ്കില്‍ അടയ്‌ക്കുമ്പോളും, അയല്‍രാജ്യങ്ങളുടെമേല്‍
ചാടിവീണ്‌അവിടുത്തെ ജനങ്ങളെ കൊല്ലുമ്പോഴും അധികാരികള്‍എടുത്തുകാട്ടുന്നത്‌
കൊന്നവനെ ഒരു ഘാതകന്‍ ശിക്ഷിക്കുമ്പോഴും, മോഷ്‌ടിച്ചവനെ ഒരുമോഷ്‌ടാവ്‌
വിധിക്കുമ്പോഴും എന്ത്‌ അധികാരത്തിന്‍ കീഴിലാണ്‌ന്യാധിപന്‍ ചിന്തിക്കുന്നത്‌
നിങ്ങളെന്റസഹോദരനാണ്‌, ഞാന്‍ നിങ്ങളെസ്‌നേഹിക്കുന്നു; അതിന്റെ പൂര്‍ണ്ണ
തീഷ്‌ണതയോടയും മാന്യതയോടെയും. നിങ്ങളുടെഗോത്രത്തേയുംസമൂഹത്തേയും
കൂട്ടാക്കാതെ നിങ്ങളോടുള്ളഎന്റെസ്‌നേഹത്തെ നീതി പിന്‍താങ്ങുന്നില്ലായെങ്കില്‍
സ്വര്‍ത്ഥതയുടെവൈരൂപ്യങ്ങളെപരിശുദ്ധമായ സ്‌നേഹത്തിന്റെ
പുറംകുപ്പായങ്ങള്‍ക്കുള്ളില്‍ഒളിപ്പിച്ചുവയ്‌ക്കുന്ന ഒരുചതിയനായിരിക്കും ഞാന്‍.

A Poet’s Voice - Poem by Kahlil Gibran

Part Four

you are my brother, but why are you quarreling with me? Why do you invade my country and try to subjugate me for the sake of pleasing those who are seeking glory and authority?

Why do you leave your wife and children and follow Death to the distant land for the sake of those who buy glory with your blood, and high honor with your mother’s tears?

Is it an honor for a man to kill his brother man? If you deem it an honor, let it be an act of worship, and erect a temple to Cain who slew his brother Abel.

Is self-preservation the first law of Nature? Why, then, does Greed urge you to self-sacrifice in order only to achieve his aim in hurting your brothers? Beware, my brother, of the leader who says, “Love of existence obliges us to deprive the people of their rights!” I say unto you but this: protecting others’ rights is the noblest and most beautiful human act; if my existence requires that I kill others, then death is more honorable to me, and if I cannot find someone to kill me for the protection of my honor, I will not hesitate to take my life by my own hands for the sake of Eternity before Eternity comes.

Selfishness, my brother, is the cause of blind superiority, and superiority creates clanship, and clanship creates authority which leads to discord and subjugation.

The soul believes in the power of knowledge and justice over dark ignorance; it denies the authority that supplies the swords to defend and strengthen ignorance and oppression - that authority which destroyed Babylon and shook the foundation of Jerusalem and left Rome in ruins. It is that which made people call criminals great men; made writers respect their names; made historians relate the stories of their inhumanity in manner of praise.

The only authority I obey is the knowledge of guarding and acquiescing in the Natural Law of Justice.

What justice does authority display when it kills the killer? When it imprisons the robber? When it descends on a neighborhood country and slays its people? What does justice think of the authority under which a killer punishes the one who kills, and a thief sentences the one who steals?

You are my brother, and I love you; and Love is justice with its full intensity and dignity. If justice did not support my love for you, regardless of your tribe and community, I would be a deceiver concealing the ugliness of selfishness behind the outer garment of pure love.

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍- ഭാഷാന്തരംജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക