Image

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശിക്ക് പി.എം.എഫ് സെപ്റ്റംബര്‍ 3ന് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു.

പി.പി.ചെറിയാന്‍ Published on 31 August, 2015
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശിക്ക് പി.എം.എഫ് സെപ്റ്റംബര്‍ 3ന് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു.
ഗാര്‍ലന്റ് : കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് ജെ.ബി.കോശിക്ക് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് സെപ്റ്റംബര്‍ 3 വ്യാഴം വൈകീട്ട് 7 മണിക്ക് ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്റ്റോറന്റിലാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പി.എം.എഫ് പ്രസിഡന്റ് തോമസ് രാജന്‍ അറിയിച്ചു.

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ബിഹാര്‍ ചീഫ് ജസ്റ്റിസ്, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് കോശി ആദ്യമായാണ് ഡാളസ് സന്ദര്‍ശിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശിക്ക് പി.എം.എഫ് സെപ്റ്റംബര്‍ 3ന് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു.
Join WhatsApp News
ഒരു പെണ്‍കുട്ടിയുടെ കേഴൽ വിദ്യാ 2015-08-31 07:57:11
ഒരു പെണ്കുട്ടിയുടെ കേഴൽ
വിദ്യാധരൻ
സൂര്യപ്രഭയാൽ ആ മലകൾ
മിന്നിതിളങ്ങി നിന്നിരുന്നു
നെല്ലികൾ കൂടാതെ മുൾച്ചെടികൾ
അവിടൊക്കെ തഴച്ചു വളർന്നിരുന്നു
ഒരു കൊച്ചു പൂമ്പാറ്റ പോലെ ഞാനാ
മലകളിൽ പാറി പറന്നിരുന്നു
അവിടുത്തെ പൊന്ത കാട്ടിനുള്ളിൽ
ദുഷ്ട മൃഗങ്ങൾ പതിയിരുന്നു
അവരുടെ കണ്ണിൽ നിന്ന് കാമ
തീപ്പൊരി പാറി പറന്നിരുന്നു
ഒരു ദിനം എന്റെ മേൽ ചാടി വീണു
ഒരു ഹിംസ്ര ജന്തു കടിച്ചു കീറി.
അവനുടെ പല്ലും നഖവുംമേറ്റ്
മേലാകെ ചോരപൊടിഞ്ഞിരുന്നു.
അകവും പുറവും നീറി നീറി
അലമുറയിട്ടു ഞാൻ കരഞ്ഞു
ആരുണ്ടെന്റെ കരച്ചിൽ കേൾക്കാൻ
ആരുണ്ടെൻ കണ്ണീർ തുടച്ചുമാറ്റാൻ ?
ഒരു പാവം പെണ്ണിന്റെ മാനം പോയാൽ
ഈ നാട്ടിൽ ആർക്കുണ്ട് ചേതം അല്പ്പം?
പണവും പ്രതാപവും നാട്ടിലെല്ലാം
കാവൽ നില്ക്കുന്നഴുമതിക്കായി .
നട്ടെല്ല് പൊട്ടിയ നേതൃത്വങ്ങൾ
നെട്ടോട്ടം ഓടുന്നു 'ഷാളുമായി '
എവിടെപ്പോയി ഇവിടുത്തെ നായകന്മാർ?
മലയാള സാഹിത്യ പുംഗവന്മാർ.
ധരമ്മവും നീതിയും കാത്തിടെണ്ടോർ
ഓടുന്നു ഒരു പീറ പ്ലാക്കിനായി.
സാഹിത്യസംസ്കാര നായകരെ
പടവാളായി മാറ്റുക തൂലികയെ
പടരട്ടെ വിപ്ലവം ഇവിടെയെങ്ങും
നെഹറു കോട്ടിൽ മറഞ്ഞിരിക്കും
തനിനിറം നിങ്ങൾ തുറന്നു കാട്ടൂ
നീതിക്കായ് ദാഹിക്കും പെണ്കൊടികൾ
കേഴുന്നു കേൾക്കില്ലേ സോദരരെ?.
അമ്മമാർ പെങ്ങന്മാർ നിങ്ങൾക്കില്ലേ
അവരേയും നിങ്ങൾ ഉപേക്ഷിക്കുമോ ?
സാഹിത്യസംസ്കാര നായകരെ
പടവാളായി മാറ്റുക തൂലികയെ
പടരട്ടെ വിപ്ലവം ഇവിടെയെങ്ങും
John Varghese 2015-08-31 08:16:20
എല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു നടന്ന സംഭവത്തിന്റെ മണം വരുന്നുണ്ട്. അതിലെ കഥാപാത്രങ്ങൾ സ്വതന്ത്രമായി ഉലകം ചുറ്റൂന്നു. പാവം പെണ്‍കുട്ടിയുടെ എങ്ങലുകൾ സൂര്യനെല്ലി മലകളിൽ മാറ്റൊലി കൊള്ളുന്നു. മനുഷ്യവകാശങ്ങളെക്കുറിച്ച് അമേരിക്കയിൽ വന്നു പ്രസംഗിച്ചിട്ടു എന്ത് കാര്യം? അവകാശങ്ങൾ ധ്വംസിക്കപ്പെട്ട എത്രയോപേർ നാട്ടിൽ ഗിതികിട്ടാ പ്രതങ്ങളെപ്പോലെ അലഞ്ഞു തിരിയുന്നു ? അവരെ രക്ഷിക്കൂ.  
ശകുനി 2015-08-31 08:29:45
നെഹ്‌റു കൊട്ട് പുറത്തെടുത്താൽ പല നാറ്റ കേസുകളും പുറത്തുവരും വിദ്യാധരാ 
സണ്ണി ഡാലസ് 2015-08-31 09:43:48
അമേരിക്കയിൽ കറങ്ങി നടക്കുന്ന ചില നേതാക്കന്മാരുടെ അടഞ്ഞു കിടക്കുന്ന മുറികളിലേക്ക് വെളിച്ചം വീശുന്ന നല്ല കവിത വിദ്യാധരാ.  ഇവിടുത്തെ ഏഴുത്തുകാർ ഇവന്മാരെപോലെയുള്ളവന്മാരെ ചുമന്നുകൊണ്ട് നടക്കാതെ ഇതുപോല സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ വച്ചിരുന്നെങ്കിൽ നല്ല സാഹിത്യകൃതികൾ ഇവിടെ ഉണ്ടായേനെ . അങ്ങനെയായിരുന്നെങ്കിൽ അമേരിക്കൻ കവിതകൾ ശ്രദ്ധ പിടിച്ചുപറ്റാൻ സാധ്യത ഉണ്ടെന്നു പ്രവചിക്കേണ്ട ഗതികേട് വരില്ലായിരുന്നു.  അതെങ്ങനാന്നു പറ സായിപ്പിനെ കാണുമ്പൊൾ കവാത്ത് മറക്കും എന്ന് പറയുന്നതുപോലെയാ ഒരു രാഷ്ട്രീയാക്കരനാണെന്നു കേട്ടാൽ മതി പേനേം കടലാസും എറിഞ്ഞിട്ട് ഓട്ടം അല്ലെ. അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ.  രാഷ്ട്രീയക്കാരൻ കുലപാതകിയാണോ, കള്ളനാണോ, ബലാൽസംഗക്കാരനാണോ എന്നൊന്നും പ്രശനമല്ല. ഒട്ടാത്തോടെ ഓട്ടം.  പാവം ആ സൂരിനെള്ളിക്കാരിയുടെ കുടുംബം നശിപ്പിച്ചു എന്ന് പറഞ്ഞാമതി 
വിക്രമൻ 2015-08-31 10:33:24
ചില രാഷ്റ്റീയാക്കാർ മഹാബലി വേഷത്തിൽ കറങ്ങി നടക്കുന്നുണ്ട് . പെണ്‍കുട്ടികൾ സൂക്ഷിക്കണം 
ഒരു വിദ്യാർഥി 2015-08-31 12:05:57
അദ്ദേഹവും ഒരു മനുഷ്യനല്ലേ? അദ്ദേഹത്തിൻറെ അവകാശവും മനുഷ്യാവകാശത്തിൽ പെട്ടതല്ലേ?  ക്ഷമിച്ചു കൂടെ?  

സൂര്യനെല്ലി മറിയം 2015-08-31 12:31:18
ആ മാവേലെ മാങ്ങക്ക് ഏറു കൊള്ളാൻ 
ഈ മാവെലെന്തിനു എറിഞ്ഞിടുന്നു 
ഒരു പെണ്ണാളിൻ ചാരിത്ര്യം കവർന്നു കള്ളൻ 
നാടായ നാട്  കറങ്ങിടുന്നു 
എലിപോലിരുന്നിട്ട് പാഞ്ഞിടുന്നു 
പുലിപോലെ അക്രാന്ദം കാട്ടിടുന്നു
,മനുഷ്യാവകാശ കമ്മീഷനിപ്പോൾ 
ചിലെതെല്ലാം  കണ്ടാൽ കണ്ണടയ്ക്കും 
കണ്ടാലും കാണാതെ നടന്നു പോകും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക