Image

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍- ഭാഷാന്തരംജി. പുത്തന്‍കുരിശ്‌)

Published on 30 August, 2015
ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍- ഭാഷാന്തരംജി. പുത്തന്‍കുരിശ്‌)
ഭാഗം നാല്‌

നിങ്ങള്‍എന്റെസഹോദരനാണ്‌, പക്ഷെ എന്തൂകൊണ്ടാണ്‌ നിങ്ങള്‍എന്നോട്‌
കലഹിക്കുന്നത്‌ പ്രതാപവും അധികാരവുംതിരയുന്നവരെസന്തോഷിപ്പിക്കാനായി
എന്തിനാണ്‌ നിങ്ങള്‍എന്റെരാജ്യത്തെ ആക്രമിക്കാനും എന്നെ നിങ്ങളുടെ
അധീനത്തിലാക്കാനും ശ്രമിക്കുന്നത്‌ നിങ്ങളുടെ അമ്മയുടെ കണ്ണീരുകൊണ്ട്‌
യശസ്സും, നിങ്ങളുടെരക്‌തംകൊണ്ട്‌കീര്‍ത്തിയുംവാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌
വേണ്ടിഎന്തിനാണ്‌ നിങ്ങള്‍ അന്യദേശത്ത്‌മരണത്തെ പിന്‍തുടരുന്നത്‌
സ്വന്തംസഹോദരനായ മനുഷ്യനെ കൊല്ലുന്നതില്‍ നിങ്ങള്‍ക്ക്‌എന്ത്‌ആദരവാണ്‌
ലഭിക്കുന്നത്‌ അത്‌ നിങ്ങള്‍ മാന്യതയായികരുതുന്നെങ്കില്‍അതൊരുആരാധനയായി
മാറട്ടെ, അതുപോലെഅബേലിനെ കൊന്ന കെയ്‌ന്‌ വേണ്ടിഒരു ക്ഷേത്രവും പണിയുക.സ്വരക്ഷയാണോ പ്രകൃതിയുടെഒന്നാമത്തെ നിയമംഎന്തിനാണ്‌
പിന്നെ ദുരാഗ്രഹംഅതിന്റെലക്ഷ്യപ്രാപ്‌തിയ്‌ക്കായി നിന്റെസഹോദരനെ
മുറിവേല്‌പിയ്‌ക്കാന്‍ ആത്‌മഹൂതിയ്‌ക്കായി പ്രേരിപ്പിയ്‌ക്കുന്നത്‌ എന്റെ
സഹോദരാ, സ്‌നേഹത്തിന്റെ നിലനില്‌പിനായി ജനങ്ങളുടെഅവകാശങ്ങളെ
കവരാന്‍ നാം കടപ്പെട്ടിരിയ്‌ക്കുന്നുഎന്ന്‌ പറയുന്ന നേതാക്കളെസൂക്ഷിച്ചുകൊള്ളുക.
പക്ഷെ ഞാന്‍ നിങ്ങളോട്‌ പറയുന്നത്‌മറ്റുള്ളവരുടെഅവകാശങ്ങളെ
സംരക്ഷിക്കുകഎന്നതാണ്‌ഏറ്റവുംഉത്തമവും മാനുഷീകവുമായ പ്രവൃത്തി.
എന്റെ നിലനില്‌പിന്‌ വേണ്ടി ഞാന്‍ കൊല്ലേണ്ടിവരികയാണെങ്കില്‍, മരണം
എനിയ്‌ക്ക്‌ഏറ്റവുംആദരണീയമായഒന്നാണ്‌.എന്റെആതമ്‌ാഭിനത്തെ
സംരക്ഷിക്കുന്നതിനായിഎന്നെ കൊല്ലാന്‍ ഒരാളെകണ്ടെത്തുന്നില്ലാഎങ്കില്‍
നിത്യതഎത്തുന്നതിന്‌ മുന്‍പ്‌ നിത്യതയിലേക്ക്‌ പോകുവാനായി
ഞാന്‍ എന്റെകൈകളാല്‍സ്വയംആത്‌മഹൂതിചെയ്യും.
സഹോദരാ, അന്ധമായ ശ്രേഷ്‌ഠമനോഭാവത്തിന്‌ കാരണംസ്വാര്‍ത്ഥതയാണ്‌.
ശ്രേഷ്‌ഠതകുലീനത സൃഷ്‌ടിക്കുന്നു. കുലീനത്വം അധികാരത്തേയുംഅത്‌
മത്സരത്തിലേക്കുംഅടിമത്വത്തിലേക്കും നയിക്കുന്നു.അജ്‌ഞതയുടെഇരുളിനേക്കാള്‍
ആത്‌മാവ്‌വിശ്വസിക്കുന്നത്‌അറിവിന്റേയും നീതിയുടേയുംശക്‌തിയിലാണ്‌.
അറിവില്ലായ്‌മയേയുംഅടിച്ചമര്‍ത്തലുകളേയും ശക്‌തീകരിക്കാന്‍ വാളുകള്‍
നല്‍കുന്ന അധികാരത്തേ അത്‌ നിരാകരിക്കുന്നു. ആ അധികാരമാണ്‌
ബാബിലോണിനെ നശിപ്പിച്ച്‌, യറുശലേമിന്റെഅടിസ്ഥാനങ്ങളെഇളക്കി
റോമനഗരത്തെ നാശനഷ്‌ടത്തിലേക്ക്‌വലിച്ചെറിഞ്ഞത്‌.അത്‌തന്നെയാണ്‌
ജനങ്ങളെക്കൊണ്ട്‌, കുറ്റവാളികളേമഹാനായ മനുഷ്യന്‍എന്ന്‌വിളിപ്പിച്ചത്‌;
എഴുത്ത്‌കാരെഅവരെ ബഹുമാനിക്കാന്‍ പഠിപ്പിച്ചത്‌; ചരിത്രകാരന്മാരെഅവരുടെ
മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളുടെകഥകളെ ബന്ധപ്പെടുത്തി
പ്രശംസയ്‌ക്കുവേണ്ടിചരിത്രംകുറിപ്പിച്ചത്‌. ഒരധികാരത്തെ മാത്രമെ ഞന്‍
അനുസരിയ്‌ക്കുകയുള്ള്‌അത്‌ പ്രകൃതിയുടെ നീതിനിയമങ്ങളെ
കാത്തുസൂക്ഷിയ്‌ക്കുകയുംവഴങ്ങുകയുംചെയ്യുന്ന അറിവിനെ.
ഏത്‌തരത്തിലുള്ള നീതിയാണ്‌ഒരുകുലപാതകിയെകൊല്ലുമ്പോളും,
കള്ളനെ കല്‍ത്തുറുങ്കില്‍ അടയ്‌ക്കുമ്പോളും, അയല്‍രാജ്യങ്ങളുടെമേല്‍
ചാടിവീണ്‌അവിടുത്തെ ജനങ്ങളെ കൊല്ലുമ്പോഴും അധികാരികള്‍എടുത്തുകാട്ടുന്നത്‌
കൊന്നവനെ ഒരു ഘാതകന്‍ ശിക്ഷിക്കുമ്പോഴും, മോഷ്‌ടിച്ചവനെ ഒരുമോഷ്‌ടാവ്‌
വിധിക്കുമ്പോഴും എന്ത്‌ അധികാരത്തിന്‍ കീഴിലാണ്‌ന്യാധിപന്‍ ചിന്തിക്കുന്നത്‌
നിങ്ങളെന്റസഹോദരനാണ്‌, ഞാന്‍ നിങ്ങളെസ്‌നേഹിക്കുന്നു; അതിന്റെ പൂര്‍ണ്ണ
തീഷ്‌ണതയോടയും മാന്യതയോടെയും. നിങ്ങളുടെഗോത്രത്തേയുംസമൂഹത്തേയും
കൂട്ടാക്കാതെ നിങ്ങളോടുള്ളഎന്റെസ്‌നേഹത്തെ നീതി പിന്‍താങ്ങുന്നില്ലായെങ്കില്‍
സ്വര്‍ത്ഥതയുടെവൈരൂപ്യങ്ങളെപരിശുദ്ധമായ സ്‌നേഹത്തിന്റെ
പുറംകുപ്പായങ്ങള്‍ക്കുള്ളില്‍ഒളിപ്പിച്ചുവയ്‌ക്കുന്ന ഒരുചതിയനായിരിക്കും ഞാന്‍.

A Poet’s Voice - Poem by Kahlil Gibran

Part Four

you are my brother, but why are you quarreling with me? Why do you invade my country and try to subjugate me for the sake of pleasing those who are seeking glory and authority?

Why do you leave your wife and children and follow Death to the distant land for the sake of those who buy glory with your blood, and high honor with your mother’s tears?

Is it an honor for a man to kill his brother man? If you deem it an honor, let it be an act of worship, and erect a temple to Cain who slew his brother Abel.

Is self-preservation the first law of Nature? Why, then, does Greed urge you to self-sacrifice in order only to achieve his aim in hurting your brothers? Beware, my brother, of the leader who says, “Love of existence obliges us to deprive the people of their rights!” I say unto you but this: protecting others’ rights is the noblest and most beautiful human act; if my existence requires that I kill others, then death is more honorable to me, and if I cannot find someone to kill me for the protection of my honor, I will not hesitate to take my life by my own hands for the sake of Eternity before Eternity comes.

Selfishness, my brother, is the cause of blind superiority, and superiority creates clanship, and clanship creates authority which leads to discord and subjugation.

The soul believes in the power of knowledge and justice over dark ignorance; it denies the authority that supplies the swords to defend and strengthen ignorance and oppression - that authority which destroyed Babylon and shook the foundation of Jerusalem and left Rome in ruins. It is that which made people call criminals great men; made writers respect their names; made historians relate the stories of their inhumanity in manner of praise.

The only authority I obey is the knowledge of guarding and acquiescing in the Natural Law of Justice.

What justice does authority display when it kills the killer? When it imprisons the robber? When it descends on a neighborhood country and slays its people? What does justice think of the authority under which a killer punishes the one who kills, and a thief sentences the one who steals?

You are my brother, and I love you; and Love is justice with its full intensity and dignity. If justice did not support my love for you, regardless of your tribe and community, I would be a deceiver concealing the ugliness of selfishness behind the outer garment of pure love.

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍- ഭാഷാന്തരംജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Anthappan 2015-09-01 10:49:46

Gibran is the third best-selling poet of all time, behind Shakespeare and Laozi.   The world was not different from now during the time of Khalil Gibran (1883-1931).  When he raise the question, “ Why do you leave your wife and  children  and follow death to the distant land for the sake of those who buy glory with your blood and high honor with your mother’s tears?, it home.   There are hundreds of youth from Europe, USA, and other countries  joining ISIS and by travelling to the distant land.  These people are pawns in the hand of religious thugs who want to buy glory and honor with their blood.  Have your ever payed attention to the media to see the mothers shedding tears for their children misguided by the radical religious leaders who doesn’t have any other agenda other than their glory and honor.   The fabric of our society is broken by these hypocrites and our younger generation is getting lost.  What good the writers are doing if their writings are not addressing the day to day issues of the ordinary people?  Let your writing release people from bondage rather than confuse them.  The poets honesty , integrity and sincerity is reflected in each line.   Once again G. Puthenkurish has done a stellar job.

andrew 2015-09-01 14:31:52



ഞാന്‍ നിങ്ങളെസ്‌നേഹിക്കുന്നു; അതിന്റെ പൂര്‍ണ്ണ
തീഷ്‌ണതയോടയും മാന്യതയോടെയും. നിങ്ങളുടെഗോത്രത്തേയുംസമൂഹത്തേയും
കൂട്ടാക്കാതെ നിങ്ങളോടുള്ളഎന്റെസ്‌നേഹത്തെ നീതി പിന്‍താങ്ങുന്നില്ലായെങ്കില്‍
സ്വര്‍ത്ഥതയുടെവൈരൂപ്യങ്ങളെപരിശുദ്ധമായ സ്‌നേഹത്തിന്റെ
പുറംകുപ്പായങ്ങള്‍ക്കുള്ളില്‍ഒളിപ്പിച്ചുവയ്‌ക്കുന്ന ഒരുചതിയനായിരിക്കും ഞാന്‍.

  Poetry, Literature, all forms of art and the art of governing- all must make positive changes in the society.

Unfortunately it is not the way. The present evil in this world has to stop or we all are digging our own grave.



If you are still lamenting about being kicked out of the garden of Eden, get out of the myth and guilt feeling and make a garden of your own.

 Thanks again  G.P



കാര്യസ്ഥന്‍ 2015-09-01 17:31:15
Not true. Per New York Times, Dean Rader, an English professor at the University of San Francisco, set out to discover history’s 10 best poets and Khalil Gibran is not in the list. The list is as follows: 10) Rumi 9) William Butler Yeats 8) Li Po 7) Emily Dickinson.6) John Donne.5) Wallace Stevens.4) Walt Whitman. 3) Dante Alighieri. 2) William Shakespeare. 1) PABLO NERUDA. സ്വന്തം കുടുംബത്തിന്‍റെ എതിര്‍പ്പിനെ നേരിടാന്‍ നട്ടെല്ലില്ലാതെ 10 വര്‍ഷത്തില്‍ കൂടുതല്‍ സ്നേഹിച്ച കാമുകിയെ ഉപേഷിച്ചു വേറൊരുത്തിയെ വിവാഹം കഷിച്ച കഷിയാണ് ഖലീല്‍ ജിബ്രാന്‍. ഇപ്പോള്‍ ആയിരുന്നെങ്കില്‍ പണികിട്ട്യേനെ .
വായനക്കാരൻ 2015-09-01 20:08:51
Khalil Gibran may be the third TOP SELLING poet, but he probably won't even make it in the list of TOP 100 poets. Gibran's poetry is 'comfort poetry' that makes you think he's talking to you and it's mystic. It's comfort poetry like macaroni and cheese is comfort food and, probably top selling, but not gourmet food by any means. Tagore, for example, is a much better poet than Gibran is.
Anthappan 2015-09-01 20:20:59

William Shakespeare 26 April 1564 – 23 April 1616) was an English poet, playwright, and actor, widely regarded as the greatest writer in the English language and the world's pre-eminent dramatist. He is often called England's national poet, and the "Bard of Avon”. His extant works, including collaborations, consist of approximately 38 plays, 154 sonnets, two long narrative poems, and a few other verses, some of uncertain authorship. His plays have been translated into every major living language and are performed more often than those of any other playwright.

Khalil Gibran: He is chiefly known in the English-speaking world for his 1923 book The Prophet, an early example of inspirational fiction including a series of philosophical essays written in poetic English prose. The book sold well despite a cool critical reception, gaining popularity in the 1930s and again especially in the 1960s counterculture. Gibran is the third best-selling poet of all time, behind Shakespeare and Laozi.

Laozi (also Lao-Tzu or Lao-Tze) was a philosopher and poet of ancient China. He is known as the reputed author of the Tao Te Ching and the founder of philosophical Taoism, and as a deity in religious Taoism and traditional Chinese religions. Although a legendary figure, he is usually dated to around the 6th century BCE and reckoned a contemporary of Confucius, but some historians contend that he actually lived during the Warring States period of the 5th or 4th century BCE. A central figure in Chinese culture, Laozi is claimed by both the emperors of the Tang dynasty and modern people of the Li surname as a founder of their lineage. Throughout history, Laozi's work has been embraced by various anti-authoritarian movements.

Many universities still teaches Shakespearean novels even after 400 years.  I have had the chance to study Othello. I don’t want to have an argument with Karyasthan because there are some people in American who can probably talk authentically on this topic.   

വിദ്യാധരൻ 2015-09-02 08:52:37
അണ്ടിയാണോ മൂത്തത് മാങ്ങയാണോ മൂത്തത് എന്ന പോലത്തെ ഒരു പ്രശ്നത്തിലാണ് ഇപ്പോൾ വായനക്കാർ. എന്നാൽ ഖലീൽ ജിബ്രാന്റെ കൃതികൾ കാലത്തിനു യോചിച്ചതോ എന്ന ചോദ്യത്തിന് മറുപടി പറയുന്നില്ല.  ഖലീൽ ജിബ്രാൻ ഷേക്ക്സ്പിയറിനെ പോലെയും , ലോസിയെപ്പോലെയും ഏറ്റവും അധികം വായിക്കപ്പെട്ട ഒരു എഴുത്ത്കാരനാണെന്നെ  അന്തപ്പൻ പറഞ്ഞുള്ളൂ. അതേൽ പിടിച്ചോണ്ടാണ് കാര്യസ്ഥൻ അദേഹത്തിന്റെ മടി അഴിച്ചിട്ടത്.  തത്ത്വജ്ഞാനവും ഗഹനമായ ചിന്തകളും ഏതു രചനകളിലും നല്ലതാണ്. പക്ഷെ ഗുപ്താർത്ഥനിബിഡമായ ചില കവിതകൾ ഈ -മലയാളിയിൽ പ്രത്യക്ഷപ്പെടുന്നത് സാഹിത്യത്തെ നശിപ്പിക്കുകയും വായനാക്കാരെ വായനയിൽ നിന്ന് മാറ്റി നിറുത്തുകയും ചെയ്യും.  ഖലീൽ ജിബ്രാന്റെ കൃതികൾ കാലത്തെ അധിജീവിച്ചു നില്ക്കുന്നതാണെന്നുള്ളതിനു തർക്കും ഇല്ല.  അത് പക്വത വന്ന വായനാക്കർക്കും നേതൃത്വത്തിന്റെ നല്ല സ്വഭാവങ്ങളേയും വളർത്തി ഒരു ഉൽകൃഷ്ട സ്മസ്ക്കാരത്തെ വളർത്തണം എന്ന് ആഗ്രഹമുള്ളവർക്കും  വേണ്ടി എന്നും ഗ്രന്ഥശാലകളിൽ സ്ഥാനം പിടിച്ചിരിക്കും.  "സഹോദര അന്തമായ ശ്രേഷ്ഠ മനോഭാവത്തിനു കാരണം സ്വാർത്ഥതയാണ്.  ശ്രേഷ്ഠത കുലീനത സൃഷ്ടിക്കുന്നു  കുലീനത്വം അധികാരത്തെയും അത് മത്സരത്തിലേക്കും അടിമത്വത്തിലെക്കും നയിക്കുന്നു. അഞ്ജതയുടെ ഇരുളിനെക്കാൾ ആതമാവ് വിശ്വസിക്കുന്നത് അറിവിന്റെയും നീതിയുടെയും ശക്തിയിലാണ്."  കുലീനതയുടെയും അധികാരത്തിന്റെയും സ്വാർതയാൽ അടിമത്വം അനുഭവിക്കുന്ന അനേകർ നമ്മളുടെ ഇടയിലുണ്ട്. അവർ നീതി ലഭിക്കാതെ നിരാശയുടെ ഇരുളറകളിൽ കിടക്കുന്നു എന്നുള്ളത് ഇക്കാലഘട്ടത്തിലേയും സത്യമാണ്.  സൂര്യനെല്ലിയിൽ കുലീനത്വവും അധികാരവുമുല്ലവരാൽ പീഡിപ്പിക്കപ്പെട്ടു നീതിലഭിക്കാതെ സമൂഹത്തിന്റെ കണ്ണിലെ കരടായി ജീവിക്കുന്ന ആ യുവതി  ഏതു കാലഘട്ടത്തിലും കാണാം.  നീതി ന്യായം കരുണ സ്വാർത്ഥത തുടങ്ങിയവ ഒരു പക്ഷെ എന്താണെന്ന് എടുത്തു കാണിച്ച് സമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്താൻ  ഒരു എഴുത്തുകാരനോ എഴുത്തുകാരിക്കൊ കഴിഞെന്നിരിക്കും. നീതിയും, ഇരുളും, വെളിച്ചവും വെറും താല്ക്കാലിക സുഖം നല്കുന്ന മൃദുല പദങ്ങൾ എന്ന് പറഞ്ഞു തള്ളികളയാൻ വരട്ടെ.  സാധാരണക്കാരന്റെ നിത്യജീവിതത്തിൽ ഇതിനു വലിയ വിലയുണ്ട്‌. ഇതില്ലാത്ത് അധികാരത്തിന്റെ മറവിൽ ഇരുന്നു പാവപ്പെട്ടവന്റെ ഒരു മകളെ ബലാൽസംഗം ചെയ്യിതിട്ടു മാന്യമായി കറങ്ങിനടക്കുന്ന ചില ദുഷ്ട ജന്മങ്ങൾക്കും . അവരെ എയര്പോർട്ട് തുടങ്ങി മടങ്ങിപോകുന്നതുവരെ തലയിൽ ചുമന്നു നടക്കുന്ന മൂഡവർഗ്ഗത്തിനുമാണ് .  കവിയുടെ ശബ്ദം എന്ന പരിഭാഷ കാലോചിതമാണ്.  പ്രാവാസ സാഹിത്യ കൃതികളിൽ  വായനക്കാരെ ആകർഷിക്കത്തക്ക രീതിയിൽ എന്താണ് ന്ഷ്ട്മെന്നും ഇത് വായിക്കുന്നവർക്ക് മനസിലാക്കാൻ നിഗൂഡജ്ഞാനത്തിന്റെ ആവശ്യമില്ല.  ഇത് മുടങ്ങാതെ വിവർത്തനം ചെയ്യുന്ന ശ്രീ. പുത്തൻകുരിശിനു അഭിനന്ദനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക