Image

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് സെമിനാറിന് പ്രഭ പകരാന്‍ ഏഷ്യാനെററില്‍ നിന്ന് സുരേഷ്‌കുമാര്‍

ജോസ് കണിയാലി Published on 31 August, 2015
ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് സെമിനാറിന് പ്രഭ പകരാന്‍ ഏഷ്യാനെററില്‍ നിന്ന് സുരേഷ്‌കുമാര്‍
ന്യൂയോര്‍ക്ക്: വിസ്‌ഫോടനമാകുന്ന വാക്കുകളിലൂടെ ദൃശമാധ്യമ രംഗത്ത് വിജയ നേര്‍രേ ഖ രചിച്ച പി.ജി സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്) ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറ ന്‍സില്‍ അതിഥിയായെത്തും. അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കെട്ടുറപ്പുളള കൂ ട്ടായ്മയായ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക അഭിമാനമുളള കാര്യ മാണെന്ന് ക്ഷണം സ്വീകരിച്ചു കൊണ്ട് സുരേഷ് കൂമാര്‍ അഭിപ്രായപ്പെട്ടു.

  പത്രപ്രവര്‍ത്തനം ജീവിതം തന്നെയാക്കിയ സുരേഷ്‌കുമാര്‍ ഏഷ്യാനെറ്റില്‍ അവതരിപ്പി ക്കുന്ന നേര്‍ക്കുനേര്‍ എന്ന ടോക്‌ഷോ ഉന്നത റേറ്റിംഗുളള പ്രോഗ്രാമാണ്. 450 എപ്പിസോ ഡ് പിന്നിട്ട രാഷ്ട്രീയ, സാമൂഹ്യ വിശകലന പംക്തിയായ നേര്‍ക്കുനേര്‍ പരിപാടിയുടെ തുടക്കവും ഒടുക്കവും സുരേഷ്‌കമാറില്‍ തന്നെയാണ്. നേര്‍ക്കുനേരിന്റെ രൂപരേഖ തയാ റാക്കുന്നതു മുതല്‍ അവതരണം വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിറസാന്നി ധ്യമുണ്ട്.

  ഏഷ്യാനെറ്റ് ന്യൂസിന്റെ കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജാണ് റാന്നി സ്വദേശി യായ സുരേഷ്‌കുമാര്‍. 1998 ല്‍ പത്രപ്രവര്‍ത്തകനായി അരങ്ങേറ്റം കുറിച്ച സുരേഷ്‌കുമാര്‍ പിറ്റേവര്‍ഷമാണ് ഏഷ്യാനെറ്റിലെത്തുന്നത്. റിപ്പോര്‍ട്ടിംഗിലായിരുന്നു കൂടുതല്‍ കാലവും. ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോ മൂന്നുവര്‍ഷം നയിച്ച അനുഭവസമ്പ ത്തുമായാണ് വിവിധ ബ്യൂറോ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്ന കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജിന്റെ ചുമതലയേറ്റത്.
  ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം കൈയൊപ്പ് ചാര്‍ത്തി യിട്ടുണ്ട്. റിപ്പോര്‍ട്ടിംഗ്, അവതരണം, ബ്യൂറോ നടത്തിപ്പ്, പ്രോഗ്രാം നിര്‍മ്മാണം എന്നീ മേ ഖലകളില്‍ സുരേഷ്‌കുമാറിന് പ്രാവീണ്യമുണ്ട്. ന്യൂസ് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗുളള ഏഷ്യാനെറ്റിന്റെ ജനപ്രിയ ന്യൂസ് പരിപാടിയായ ന്യൂസ് അവറും അദ്ദേഹം അവതരിപ്പിക്കുന്നു. 
  പത്രപ്രവര്‍ത്തനത്തിന്റെ അനിവാര്യമായ യാത്രയിലൂടെ പതിനഞ്ചിലേറെ വിദേശ രാജ്യ ങ്ങളില്‍ പി.ജി സുരേഷ്‌കുമാര്‍ പര്യടനം നടത്തി. അമേരിക്കക്കു പുറമെ ഇംഗ്ലണ്ട്. സിംഗ പ്പൂര്‍, യു.എ.ഇ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ വിവിധ ദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സാംസ്‌കാരിക പശ്ചാത്തലം അറിയുകയും ചെയ്ത അനുഭവങ്ങള്‍ക്ക് ഉട മയാണ് അദ്ദേഹം. 
  അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന് അതിരുകളില്ലാത്ത സംഘ ബോധം പകര്‍ ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയിലാണ് നടക്കുക. പ്രവാസ മലയാള ജീവി തത്തിന്റെ നടുമുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ് മാധ്യമ മുന്നേറ്റത്തിന് ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫറന്‍സ്.

  നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയായ കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, നിമിഷനേര വാര്‍ത്തകളുടെ ഡിജിറ്റല്‍ രൂപമായ മ നോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, കേരള പ്ര സ് അക്കാഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്ഥാന ലിപിയെഴുതിയ ദീ പികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി എന്നിവരാണ് പി.ജി സുരേഷ്‌കുമാറിന് പുറമെ കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് സെമിനാറിന് പ്രഭ പകരാന്‍ ഏഷ്യാനെററില്‍ നിന്ന് സുരേഷ്‌കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക