Image

യോങ്കേഴ്‌സ് ഓണാഘോഷം:പ്രൊഫ. പി.ജെ. കുര്യന്‍, ആനന്ദന്‍ നിരവേല്‍ാ ജാസി ഗിഫ്റ്റ് പങ്കെടുക്കും

സഞ്ജയ് കുറുപ്പ് Published on 01 September, 2015
യോങ്കേഴ്‌സ് ഓണാഘോഷം:പ്രൊഫ. പി.ജെ. കുര്യന്‍, ആനന്ദന്‍ നിരവേല്‍ാ ജാസി ഗിഫ്റ്റ് പങ്കെടുക്കും
ന്യൂയോര്‍ക്ക് : യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 5-ാം തീയ്യതി ശനിയാഴ്ച സെന്ററല്‍ പാര്‍ക്ക് അവന്യൂ ലുള്ള യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് അരങ്ങേറ്റം.

രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പ്രൊഫ. പി.ജെ. കുര്യന്‍, ഫൊമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഗായകന്‍ ജാസി ഗിഫ്റ്റ് എന്നിവര്‍ പങ്കെടുക്കും.


ഉച്ചക്ക് 12 മണി മുതല്‍ വിഭവ സമൃദ്ധമായ ഓണസദ്യ തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി മഹാബലി തമ്പുരാന് വരവേല്‍പ്പ്, തിരുവാതിരക്കളി, അമ്മന്‍കുടം തുള്ളല്‍, നൂപുര സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന വിവിധ നൃത്യനൃത്തങ്ങള്‍ തുടര്‍ന്ന് പ്രശസ്ത ഗായിക കാര്‍ത്തിക ഷാജിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങി അതിവിപുലമായ കലാപരിപാടികളാണ് യോങ്കേഴ്‌സ് മലയാളീ അസ്സോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.

ഫോമ പ്രസിഡന്റ് ആനന്ദന്‍ നിറവേലില്‍ മുഖ്യാതിഥിയായിരിക്കുന്ന ഈ ഓണാഘോഷവേളയില്‍ കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും, നിരവധി ഫോമാ പ്രതിനിധികളും പങ്കെടുക്കും.
ഈ ഓണാഘോഷം യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്ലാ മലായളി സുഹൃത്തുക്കളേയും യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി വൈ.എം.എ.പ്രസിഡന്റ് മാത്യൂ പി തോമസും സെക്രട്ടറി ഷിനു ജോസഫും അറിയിച്ചു.

യോങ്കേഴ്‌സ് ഓണാഘോഷം:പ്രൊഫ. പി.ജെ. കുര്യന്‍, ആനന്ദന്‍ നിരവേല്‍ാ ജാസി ഗിഫ്റ്റ് പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക