Image

ദൈവ ദശകം ആത്മസഞ്ചാരം ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്തു.

Published on 01 September, 2015
ദൈവ ദശകം ആത്മസഞ്ചാരം ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്തു.
പ്രമുഖ ഗുരുധര്‍മ്മ പ്രചാരകനും കേരള കൗമുദി  ചീഫ് സബ് എഡിറ്ററുമായ ശ്രീ. സജീവ് കൃഷ്ണന്‍ , ദൈവ ദശകം എന്ന  ഉത്കൃഷ്ട കൃതിയിലൂടെ നടത്തിയ ആത്മ സഞ്ചാരം  പ്രഭാഷണ പരമ്പരയുടെ ദൃശ്യാവിഷ്‌ക്കാരത്തിന്റെ  ഡി.വി.ഡി ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍  പ്രകാശനം ചെയ്തു. 

ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഗുരുദേവ ജയന്തി സമ്മേളനത്തില്‍ ശ്രീമദ് ബോധി തീര്‍ത്ഥ സ്വാമികളില്‍ നിന്നും കേരള പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രീ. രാധാകൃഷ്ണന്‍ നായര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ദൈവ ദശകം നല്‍കുന്ന സാര്‍വ്വലൗകികമായ സന്ദേശം ജന ഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രീ. സജീവ് കൃഷ്ണന്‍ നടത്തിയ അര്‍ത്ഥ സമ്പൂര്‍ണ്ണമായ   ആത്മസഞ്ചാരം , ഏഴാം കടലിനക്കരെയുള്ള  ഗുരുദേവ മന്ദിരത്തില്‍ വച്ചു പ്രകാശിതമാകുവാന്‍ ഇടയായതിന്റെ ചാരിതാര്‍ത്ഥ്യം  വിശിഷ്ടാതിഥികള്‍  പങ്കു വയ്ക്കുകയുണ്ടായി. 

സംഘടനയുടെ പ്രസിഡണ്ട് കെ.എന്‍ .രാജന്‍ കുട്ടി , ജനറല്‍ സെക്രട്ടറി മുരളികൃഷ്ണന്‍ വേങ്ങശ്ശേരി ,മുന്‍ പ്രസിഡണ്ട് അഡ്വ. കല്ലുവിള വാസുദേവന്‍ തുടങ്ങിയവര്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍  ഉള്‍പ്പടെയുള്ള വലിയ സഹൃദയ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.   

ദൈവ ദശകം ആത്മസഞ്ചാരം ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്തു. 

പ്രമുഖ ഗുരുധര്‍മ്മ പ്രചാരകനും കേരള കൗമുദി  ചീഫ് സബ് എഡിറ്ററുമായ ശ്രീ. സജീവ് കൃഷ്ണന്‍, ദൈവ ദശകം എന്ന  ഉത്കൃഷ്ട കൃതിയിലൂടെ നടത്തിയ ആത്മ സഞ്ചാരം  പ്രഭാഷണ പരമ്പരയുടെ ദൃശ്യാവിഷ്‌ക്കാരത്തിന്റെ  ഡി.വി.ഡി ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍  പ്രകാശനം ചെയ്തു. 

ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഗുരുദേവ ജയന്തി സമ്മേളനത്തില്‍ ശ്രീമദ് ബോധി തീര്‍ത്ഥ സ്വാമികളില്‍ നിന്നും കേരള പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രീ. രാധാകൃഷ്ണന്‍ നായര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ദൈവ ദശകം നല്‍കുന്ന സാര്‍വ്വലൗകികമായ സന്ദേശം ജന ഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രീ. സജീവ് കൃഷ്ണന്‍ നടത്തിയ അര്‍ത്ഥ സമ്പൂര്‍ണ്ണമായ  ആത്മസഞ്ചാരം, ഏഴാം കടലിനക്കരെയുള്ള  ഗുരുദേവ മന്ദിരത്തില്‍ വച്ചു പ്രകാശിതമാകുവാന്‍ ഇടയായതിന്റെ ചാരിതാര്‍ത്ഥ്യം  വിശിഷ്ടാതിഥികള്‍  പങ്കു വയ്ക്കുകയുണ്ടായി. 

സംഘടനയുടെ പ്രസിഡണ്ട് കെ.എന്‍ .രാജന്‍ കുട്ടി , ജനറല്‍ സെക്രട്ടറി മുരളികൃഷ്ണന്‍ വേങ്ങശ്ശേരി, മുന്‍ പ്രസിഡണ്ട് അഡ്വ. കല്ലുവിള വാസുദേവന്‍ തുടങ്ങിയവര്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍  ഉള്‍പ്പടെയുള്ള വലിയ സഹൃദയ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ദൈവ ദശകം ആത്മസഞ്ചാരം ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്തു.
ദൈവ ദശകം ആത്മസഞ്ചാരം ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക