Image

കാനഡയിലേക്ക്‌ വ്യാജ തൊഴില്‍ വാഗ്‌ദാനം: സര്‍വീസ്‌ കാനഡ അടിയന്തര അന്വേഷണം ആരംഭിച്ചു (അന്വേഷണ ഉത്തരവിന്‌ പിന്നില്‍ മലയാളികള്‍)

Published on 01 September, 2015
കാനഡയിലേക്ക്‌ വ്യാജ തൊഴില്‍ വാഗ്‌ദാനം: സര്‍വീസ്‌ കാനഡ അടിയന്തര അന്വേഷണം ആരംഭിച്ചു  (അന്വേഷണ ഉത്തരവിന്‌ പിന്നില്‍ മലയാളികള്‍)
കാനഡ : കാനഡയിലേക്ക്‌ വ്യാജ തൊഴില്‍ വാഗ്‌ദാനം നടത്തിയ സ്ഥാപനങ്ങള്‍ക്കുനേരെ അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ,അന്വേഷണം കൂടുതല്‍ വ്യാപകമാക്കുവാനും സര്‍വീസ്‌ കാനഡ തീരുമാനിച്ചു. സൗദി അറേബ്യ അടക്കം ഉള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളവരും ആണ്‌ തൊഴില്‍ വാഗ്‌ദാനങ്ങളില്‍ വിശ്വസിച്ചു പണം നഷ്ടം ആയതു.വിവിധ തരത്തിലുള്ള ജോലികള്‍കായി ,ഗ്രൂപ്പ്‌ വിസ ,ഫാമിലി വിസ ,സിംഗിള്‍ വിസ എന്നിവ തരപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടി പല ഏജന്‍സികളും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ഇമ്മിഗ്രേഷന്‍ ഡിപാര്‍ട്ട്‌ മെന്റിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌ .സര്‍വീസ്‌ കാനഡയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ,മുദ്രകള്‍ പതിപ്പിച്ച ജോലി വാഗ്‌ദാനങ്ങള്‍ ആണ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അയച്ചു കൊടുത്തിട്ടുള്ളത്‌. .കൂടാതെ 300 ഡോളര്‍ മുതല്‍ 3500 ഡോളര്‍ വരെ രജിസ്‌ട്രേഷന്‍ ഫീസ്‌ ഇനത്തില്‍ ഈ വ്യാജന്മാര്‍ക്‌ അയച്ചു കൊടുത്ത നിരവധിപേര്‍ അവര്‍ക്ക്‌ പറ്റിയ അമളി പുറത്തു പറയാതെ നിശബ്ദരായി ഇരിക്കുന്നു .സൗദിയില്‍ ജോലിയില്‍ എര്‍പെട്ടിരിക്കുന്ന 12-ഓളം വരുന്ന മലയാളികളും,അഹമ്മദാബാദിലെ പ്രശസ്‌ത നിര്‍മാണ കമ്പനി മാനേജര്‍ ,കൊച്ചിയിലെ ഗുണനിലവാര കണ്‍സള്‍ട്ടന്റ്‌ എന്നിവര്‍കു ലഭിച്ച ജോലി വാഗ്‌ദാന കത്തുകളും രേഖകളും സംശയം തോന്നിയതിനെ തുടര്‍ന്ന്‌ ജയ്‌ഹിന്ദ്‌ പത്രത്തിന്റെ എക്‌സികുടിവ്‌ എഡിറ്ററും ,ഇന്‍ഡോ അമേരിക്കന്‍ പ്രസിഡന്റും ആയ ജയശങ്കര്‍ പിള്ളയ്‌ക്‌ കൈമാറുക ആയിരുന്നു.പ്രാഥമിക അന്യോഷണത്തില്‍ പന്തികേട്‌ തോന്നിയതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ തലത്തില്‍ ജയശങ്കര്‍ പരാതി സമര്‍പിക്കുക ആയിരുന്നു .

രാജ്യത്തിന്റെ അന്തസ്സിനു കളങ്കം വരുന്ന തരത്തില്‍ വ്യാജ രേഖ ചമയ്‌ക്കല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്‌ സര്‍വീസ്‌ കാനഡയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ ശ്രീമതി .ടിയര്‍ഡീവാസിന്‌ ആഗസ്റ്റ്‌ 31 തിങ്കളാഴ്‌ച രാവിലെ സമര്‍പിച്ച ഹര്‍ജിയില്‍ ഉച്ചയോടു കൂടി അന്വേഷണ ഉത്തരവ്‌ ഇടുക ആയിരുന്നു .രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനായി പ്രതിസന്ധികളെ വകവയ്‌ക്കാതെ മൂന്നാം കക്ഷി ആയി പരാതി നല്‍കിയ ജയശങ്കറിനെയും ,സഹായി ദിപുവിനെയും ഗവര്‍മെന്റ്‌ പ്രതിനിധികള്‍ അഭിനന്ദിച്ചു .കാനഡ നാഷണല്‍ ഇന്റഗ്രിറ്റി ഡിപാര്‍ട്ട്‌മെന്റ്‌ മേല്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.സെപ്‌റ്റംബര്‍ 8 നു കാനഡ ഫെഡറല്‍ ഗവര്‍മെന്റ്‌ പ്രതിനിധിയും ഉദ്യോഗാര്‍ത്ഥികള്‍ അയച്ചു നല്‌കിയിട്ടുള്ള രേഖകള്‍ മേല്‍ അന്വേഷണത്തിനായി കൈപ്പറ്റുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌ .

യാതൊരു കാരണവശാലും ,ഇതുപോലുള്ള ജോലി വാഗ്‌ദാനങ്ങളില്‍ കുടുങ്ങി പണമിടപാടുകള്‍ നടത്തരുത്‌ എന്ന്‌ സര്‍വീസ്‌ കാനഡ ഉദ്യോഗസ്ഥര്‍ അറിയിച്ചു .ഇനിയും ഇതുപോലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ അറിയിക്കണം എന്ന്‌ അവര്‍ ആഹ്വാനം ചെയ്‌തു .ഇതുപോലെ നേരിട്ട്‌ തൊഴില്‍ വാഗ്‌ദാനം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആരെങ്കിലും ഉണ്ട്‌ എങ്കില്‍ കബളിപ്പിക്കലുകളില്‍ കുടുങ്ങരുത്‌ എന്ന്‌ ജയശങ്കര്‍ തുടര്‍ന്ന്‌ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു .

കനേഡിയന്‍ വിസ സംബന്ധ മായ പൂര്‍ണ വിവരങ്ങള്‍ക്‌ http://www.cic.gc.ca/english/index.asp എന്ന വെബ്‌ സൈറ്റ്‌ ഉപയോഗിക്കുക

കാനഡ റിപോര്‍ട്ടര്‍
കാനഡയിലേക്ക്‌ വ്യാജ തൊഴില്‍ വാഗ്‌ദാനം: സര്‍വീസ്‌ കാനഡ അടിയന്തര അന്വേഷണം ആരംഭിച്ചു  (അന്വേഷണ ഉത്തരവിന്‌ പിന്നില്‍ മലയാളികള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക