Image

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ജോസ്‌ ഏബ്രഹാമിന്റെ പേര്‌ നിര്‍ദേശിച്ചു

Published on 01 September, 2015
ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ജോസ്‌ ഏബ്രഹാമിന്റെ പേര്‌ നിര്‍ദേശിച്ചു
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ മുന്‍നിര പ്രവര്‍ത്തകനായ ജോസ്‌ ഏബ്രഹാമിനെ 2016- 2018 -ലേക്കുള്ള ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ അസോസിയേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചു. സാമൂഹിക-സാംസ്‌കാരിക- മാധ്യമ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസ്‌ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഫോമയുടെ ഇപ്പോഴത്തെ പബ്ലിക്‌ റിലേഷന്‍സ്‌ ചെയര്‍പേഴ്‌സണ്‍കൂടിയാണ്‌ ജോസ്‌ ഏബ്രഹാം.

അസോസിയേഷന്‍ പ്രസിഡന്റ്‌ സാം കോശിയുടെ നേതൃത്വത്തില്‍ കൂടിയ കമ്മിറ്റി മീറ്റിംഗില്‍ ഫ്രെഡ്‌ കൊച്ചിന്‍ ആണ്‌ ജോസ്‌ ഏബ്രഹാമിന്റെ പേര്‌ നിര്‍ദേശിച്ചത്‌. കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനത്തെ പിന്‍താങ്ങി.

ഫോമയുടെ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഫോമാ- ആര്‍.സി.സി കരാറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജോസ്‌ ഏബ്രഹാം ഫോമയുടെ അടുത്ത സെക്രട്ടറിയായി വരുന്നത്‌ സംഘടനയ്‌ക്ക്‌ ഏറെ ഗുണം ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ സാം കോശി അഭിപ്രായപ്പെട്ടു.

ഫോമയുടെ സെക്രട്ടറി സ്ഥാനത്തേക്ക്‌ വരേണ്ടത്‌ ഫോമയേയും അതിലെ അംഗ സംഘടനകളേയും അറിയുന്ന വ്യക്തി ആയിരക്കണമെന്നും ജോസിനെ പോലെ വര്‍ഷങ്ങളായി ഫോമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌ ആ സ്ഥാനത്തിന്‌ തികച്ചും അര്‍ഹനെന്നും ഫോമയുടെ മുന്‍ വൈസ്‌ പ്രസിഡന്റും അസോസിയേഷന്‍ പ്രവര്‍ത്തകനുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചു.

ഫോമയുടെ മുന്‍കാല സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്‌, ജോണ്‍ സി. വര്‍ഗീസ്‌, ബിനോയി തോമസ്‌, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഷാജി എഡ്വേര്‍ഡ്‌ തുടങ്ങിയ പ്രമുഖരുടെ നിരയിലേക്ക്‌ എത്തുവാന്‍ യുവ സംഘാടകനായ ജോസ്‌ ഏബ്രഹാമിനു കഴിയുമെന്ന്‌ ഫ്രെഡ്‌ കൊച്ചിന്‍ അഭിപ്രായപ്പെട്ടു.

ഫോമയുടെ മുന്‍ ജോയിന്റ്‌ സെക്രട്ടറി സണ്ണി കോന്നിയൂര്‍, നാഷണല്‍ കമ്മിറ്റി അംഗം ജോസ്‌ വര്‍ഗീസ്‌ എന്നിവരും കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ജോസ്‌ ഏബ്രഹാമിന്റെ പേര്‌ നിര്‍ദേശിച്ചു
Join WhatsApp News
Babu Thekkekara 2015-09-02 17:38:47
All Best Jose.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക